ആർഎസ്എസ് ആചാര്യൻ ഗോള്‍വാള്‍ക്കറുടെ പേരിലെ രാജ്യത്തെ ആദ്യ സർക്കാർ ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത്; വരുന്നത് ആര്‍ജിസിബി രണ്ടാം കേന്ദ്രമായി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് പുതിയ കാമ്പസിന് നൽകിയിരിക്കുന്ന പേര്.
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാം കാമ്പസ് ആർ.എസ്.എസ് ആചാര്യൻ ഗോള്‍വാള്‍ക്കറുടെ. ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേരെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ഭാഗമായി ആര്‍ജിസിബിയില്‍ നടന്ന സമ്മേളനത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ആര്‍ എസ് എസ് രണ്ടാം സര്‍സഘചാലക് ആയിരുന്ന ഗോള്‍വാള്‍ക്കറുടെ പേരിൽ രാജ്യത്ത് സ്ഥാപിക്കുന്ന ആദ്യ ഗവേഷണ സ്ഥാപനമാണ്തിരുവനന്തപുരത്ത് ഒരുങ്ങുന്നത്.
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സുവോളജി അധ്യാപകനായിരുന്നു ഗോള്‍വാള്‍ക്കർ. കാൻസർ പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം, സ്‌റ്റെം സെല്‍ മാറ്റിവയ്ക്കല്‍, ജീന്‍ ചികിത്സ എന്നിവയാണ് പുതിയ കേന്ദ്രത്തിൽ ഒരുങ്ങുന്നത്. ബയോടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേറ്റര്‍ സംവിധാവും ഇവിടെ ഒരുക്കും. ബയോടെക്‌നോളജി രംഗത്തെ വികസനമാണ് പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
advertisement
കോവിഡ് പരിശോധനകള്‍ ആര്‍ജിസിബി മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തിലധികം പരിശോധനകളാണ് ഇവിടെ നടന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Also Read ക്ലാസ് മുറിയിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വിവാഹം; വീഡിയോ വൈറൽ; ഇരുവരെയും പുറത്താക്കി അധികൃതർ
കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് ജോയിന്റ് സെക്രട്ടറി ചന്ദ്ര പ്രകാശ് ഗോയല്‍ പങ്കെടുത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 04, 2020 8:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
ആർഎസ്എസ് ആചാര്യൻ ഗോള്‍വാള്‍ക്കറുടെ പേരിലെ രാജ്യത്തെ ആദ്യ സർക്കാർ ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത്; വരുന്നത് ആര്‍ജിസിബി രണ്ടാം കേന്ദ്രമായി