Carrot | ക്യാന്‍സര്‍ പ്രതിരോധം മുതല്‍ കരള്‍ സംരക്ഷണം വരെ: കാരറ്റ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍

Last Updated:

കണ്ണഞ്ചിപ്പിക്കുന്ന ഓറഞ്ച് നിറത്തിലുള്ള കാരറ്റ് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്

ഇളം മധുര രുചിയുള്ള കാരറ്റ് (Carrot കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്.കണ്ണഞ്ചിപ്പിക്കുന്ന ഓറഞ്ച് നിറത്തിലുള്ള കാരറ്റ് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ എ, ബയോട്ടിന്‍, വിറ്റാമിന്‍ ബി6, തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ക്യാരറ്റില്‍ ധാരാളമുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കുക, കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുക, പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുക, ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുക, എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇവയ്ക്ക് ഉണ്ട്. കാരറ്റിന്റെ ഗുണങ്ങള്‍ പരിശോധിക്കാം.
ഹൃദയത്തിന്റെ സംരക്ഷണം: ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കിന്നതിന് കാരറ്റ് വളരെ അധികം നല്ലതാണ്. കാരറ്റ് ചവച്ചരച്ച് കഴിക്കാന്‍  കഴിയാത്തവര്‍ക്ക് ജ്യൂസ് ഉണ്ടാക്കി കഴിക്കാം. കാരറ്റില്‍ നിന്നും വരുന്ന പച്ചമരണം ഒഴിവാക്കുന്നതിന് അല്‍പം ഇഞ്ചിയും കുരുമുളകും വെള്ളരിക്കയും ചേര്‍ക്കുന്നത് നല്ലതാണ്
ക്യാന്‍സര്‍ പ്രതിരോധം: കാരറ്റില്‍ ബള്‍കോറിനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ മരുന്നുകളും റേഡിയേഷന്‍ തെറാപ്പിയും മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നത് സഹായിക്കുന്നു. ദിവസവും കാരറ്റ് കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പ്രത്യേകിച്ച്, സ്ത്രീകളില്‍ സ്തനാര്‍ബുദം തടയുന്നതില്‍ കാരറ്റിന്റെ പങ്ക് വളരെ പ്രധാനമാണ്. കാരറ്റ് കഴിക്കുമ്പോള്‍ അതിന്റെ തൊലിയില്‍ അണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് നീക്കം ചെയ്ത് കഴിണം.
advertisement
പ്രമേഹനിയന്ത്രണം: പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച ഒന്നാണ് കാരറ്റ്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ വര്‍ധിക്കാതിരിക്കാന്‍ കാരറ്റ് സഹായിക്കുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന നാരുകളും വിറ്റാമിന്‍ എയും കാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവര്‍ ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് ഒഴിവാക്കുക. കാരറ്റ് ചവച്ചരച്ച് കഴിക്കുന്നതാണ് നല്ലത്.
മറ്റ് ഗുണങ്ങളും മുന്‍കരുതലുകളും: കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മം തിളങ്ങുന്നതിന് സഹായിക്കുന്നു. അതേ സമയം ധാരാളം കാരറ്റ് കഴിക്കുമ്പോള്‍, അതിലെ ബീറ്റാ കരോട്ടിന്‍ നിങ്ങളുടെ രക്തധമനികളില്‍ വിഷാംശം ഉണ്ടാകന്‍ കാരണമാകും.
advertisement
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Carrot | ക്യാന്‍സര്‍ പ്രതിരോധം മുതല്‍ കരള്‍ സംരക്ഷണം വരെ: കാരറ്റ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍
Next Article
advertisement
കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു
കോൺഗ്രസ് സീറ്റ് കിട്ടിയില്ല; പെരുമ്പാവൂരില്‍ മഹിളാ കോൺഗ്രസ് നേതാവ് SDPI-യിൽ ചേർന്നു
  • മഹിളാ കോൺഗ്രസ് നേതാവ് സുലേഖ കമാൽ SDPI-യിൽ ചേർന്നു.

  • സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുലേഖയും ഭർത്താവ് മുഹമ്മദും SDPI-യിൽ ചേർന്നു.

  • പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് പാർട്ടി വിടാൻ കാരണം.

View All
advertisement