ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Last Updated:

തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് അപകടമാണോ എന്നതിനെക്കുറിച്ച് കൂടുതൽ അറിയാം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ശരീരം ആരോഗ്യത്തോടെ നിലനിർത്താനും, നിർജലീകരണം ഒഴിവാക്കാനുമായി ആവശ്യത്തിന് വെള്ളം കുടിക്കണം എന്നത് അത്യന്താപേക്ഷിതമാണ്. എങ്കിലും, ഒരു വ്യക്തി കുടിക്കേണ്ടുന്ന വെള്ളത്തിന്റെ ഊഷ്മാവിനെ കുറിച്ച് വിദഗ്ധർക്കിടയിലും തർക്കങ്ങളുണ്ട്. ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച വെള്ളം കുടിക്കുന്നത് സുരക്ഷിതമാണോ എന്നതിനെക്കുറിച്ചും വാദ പ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.
ചൂടുകാലത്ത് തണുത്ത വെള്ളം അല്പം കുടിക്കാൻ എല്ലാവർക്കും താൽപര്യമാണെങ്കിലും, അത് ഒഴിവാക്കേണ്ട ചില സാഹചര്യങ്ങളും ഉണ്ടെന്നാണ് ഒരു വാദം. തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് അപകടമാണോ എന്നതിനെക്കുറിച്ച് കൂടുതൽ അറിയാം.
തണുത്ത വെള്ളം കുടിക്കുന്നത് പലപ്പോഴും ഊർജ്ജവും സംതൃപ്തിയും തരുന്ന ഒരു അനുഭവമാണ്. പ്രത്യേകിച്ച്, പൊള്ളിക്കുന്ന ചൂടുകാലത്തും, കഠിനമായ ശാരീരിക അധ്വാനം കഴിഞ്ഞ് ഇരിക്കുമ്പോഴുമെല്ലാം. തണുത്ത വെള്ളം കുടിക്കുമ്പോൾ ഉള്ളിലേക്ക് അരിച്ചു കയറുന്ന തണുപ്പ് ശരീരോഷ്മാവ് താഴ്ത്താനും സഹായിക്കും. മാത്രമല്ല, സാധാരണ ഊഷ്മാവിലുള്ള വെള്ളത്തേക്കാൾ ഏറെ വേഗത്തിൽ ദാഹം ശമിപ്പിക്കാനും തണുത്ത വെള്ളത്തിന് കഴിയും. ചില വ്യക്തികൾക്ക് തണുത്ത വെള്ളത്തിന്റെ സ്വാദാണ് ഇഷ്ടം. അതുകൊണ്ടു തന്നെ, തണുത്ത വെള്ളം കുടിക്കുമ്പോൾ അവർക്ക് ദിവസം മുഴുവൻ ആവശ്യമായ അത്രയും വെള്ളം എളുപ്പത്തിൽ കുടിക്കാൻ കഴിയുകയും ചെയ്യും.
advertisement
എങ്കിലും, ഫ്രിഡ്ജിൽ നിന്നും എടുത്ത തണുത്ത വെള്ളം കുടിക്കുമ്പോൾ മനസ്സിൽ ഉണ്ടായിരിക്കേണ്ട ചില സുരക്ഷാ കരുതലുകളുണ്ട്. കൊടും തണുപ്പുള്ള വെള്ളം കുടിക്കുന്നത് രക്തക്കുഴലുകളെ ചുരുക്കും എന്നതാണ് അതിൽ ഏറ്റവും പ്രധാനം. അങ്ങനെ സംഭവിച്ചാൽ, അത് ദഹന വ്യവസ്ഥയേയും പോഷകാഹാരങ്ങൾ വലിച്ചെടുക്കാനുള്ള ശരീരത്തിൻ്റെ കഴിവിനെയും സാരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. തണുത്ത വെള്ളം നിശ്ചിത അളവിൽ കുടിക്കുന്നത് മിക്ക ആളുടെയും കാര്യത്തിൽ സാധാരണ ഗതിയിൽ സുരക്ഷിതമാണ്. അതു പ്രത്യേകിച്ച് അപകടം ഒന്നും ഉണ്ടാക്കില്ല.
advertisement
തണുത്ത വെള്ളം ദഹന വ്യവസ്ഥയ്ക്കു മേൽ ചെലുത്തുന്ന സ്വാധീനമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും ഭക്ഷണത്തെ വിഘടിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുമെന്നും ചിലർ വിശ്വസിക്കുന്നു. എന്നാൽ, ഈ വിശ്വാസത്തിന് കാര്യമായ ശാസ്ത്രീയ അടിത്തറയില്ല. ഇക്കാര്യത്തിൽ പരിമിതമായ തെളിവുകളേ ശാസ്ത്രം നൽകുന്നുള്ളൂ. തണുത്ത വെള്ളം ദഹന വ്യവസ്ഥയിൽ ചെലുത്തുന്ന മാറ്റം പലർക്കും പല തരത്തിലാണ് അനുഭവപ്പെടുക. എന്നാൽ, ആയുർവേദം പറയുന്നതനുസരിച്ച്, തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തിന് തടസ്സമുണ്ടാക്കും.
advertisement
മാത്രമല്ല, പല്ലു പുളിപ്പ് ഉള്ളവർക്ക് തണുന്ന വെള്ളം കുടിക്കുമ്പോൾ വേദനയോ മറ്റു ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടേക്കാം. പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവർ തണുത്ത വെള്ളം ഒഴിവാക്കി, പകരം ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നതായിരിക്കും നല്ലത്. അങ്ങനെ ചെയ്താൽ മറ്റ് അസ്വസ്ഥതകൾ ഒഴിവാക്കാം.
Summary: How good is drinking ice cold water for your health and wellness
മലയാളം വാർത്തകൾ/ വാർത്ത/Life/
ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Next Article
advertisement
സംസ്ഥാനത്ത് അഞ്ച് മണിക്കൂറിനിടയിൽ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾ മരിച്ചു
സംസ്ഥാനത്ത് അഞ്ച് മണിക്കൂറിനിടയിൽ മൂന്ന് വാഹനാപകടങ്ങളിൽ ആറ് യുവാക്കൾ മരിച്ചു
  • സംസ്ഥാനത്ത് 5 മണിക്കൂറിനിടെ 3 വാഹനാപകടങ്ങളിൽ 6 യുവാക്കൾ മരിച്ചു

  • കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് അപകടങ്ങൾ നടന്നത്

  • കോട്ടയത്ത് കാർ ലോറിയിലിടിച്ച് 2 പേർ മരിച്ചു, മലപ്പുറത്ത് 2 പേർക്ക് ദാരുണാന്ത്യം

View All
advertisement