Health Tips | വേനല്‍ക്കാലത്ത് കണ്ണുകള്‍ എങ്ങനെ സംരക്ഷിക്കാം?
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചൂട് കൂടുമ്പോഴാണ് കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വര്‍ധിക്കുന്നത്.
വേനല്‍ക്കാലത്ത് ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തണ്ടത് അത്യാവശ്യമാണ്. സൂര്യാഘാതം, നിര്‍ജ്ജലീകരണം തുടങ്ങിയവ ഈ സമയത്ത് സാധാരണമാണ്. കൂടാതെ ഈ സമയത്ത് നിങ്ങളുടെ ചര്‍മത്തിനും മുടിയ്ക്കും ആവശ്യം വേണ്ട പരിരരക്ഷ കൊടുക്കാനും ശ്രദ്ധിക്കണം. ഈപ്പറഞ്ഞതില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് കണ്ണിന്റെ ആരോഗ്യം.
ചൂട് കൂടുമ്പോഴാണ് കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വര്‍ധിക്കുന്നത്. കണ്ണിനുള്ള അലര്‍ജി, ചുവപ്പ് നിറം, ചെങ്കണ്ണ് എന്നിവയെല്ലാം ഇക്കാലത്ത് സാധാരണമാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ കാഴ്ചയെ വരെ സാരമായി ബാധിക്കും. അവ ചിലപ്പോള്‍ തിമിരത്തിലേക്കും റെറ്റിന തകരാറിലേക്കും കൊണ്ടുവിടുന്നതാണ്. ചില സമയത്ത് കണ്ണിനുള്ളിലെ മര്‍ദ്ദം ക്രമാതീതമായി കൂടാനും കാഴ്ച പൂര്‍ണ്ണമായി നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇനി പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്.
കണ്ണടയുടെ ഉപയോഗം: സണ്‍ഗ്ലാസുകള്‍ ഇന്ന് ഒരു ഫാഷനായി മാറിക്കഴിഞ്ഞു. ഫാഷനെക്കാളുപരി ഈ വേനല്‍ക്കാലത്ത് കണ്ണ് സംരക്ഷിക്കാന്‍ ഇവ ഉപയോഗിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ നിലവാരമുള്ള കണ്ണടകള്‍, സണ്‍ ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. യുവിഎ, യുവിബി രശ്മികളെ ചെറുക്കാന്‍ കഴിയുന്ന ഗ്ലാസ്സുകള്‍ വാങ്ങാന്‍ ശ്രമിക്കുക. കൂടാതെ നീന്തുമ്പോഴും നിങ്ങളുടെ കണ്ണുകളെ സുരക്ഷിതമാക്കി വെയ്ക്കണം. വെള്ളത്തിലെ അണുക്കളും, ക്ലോറിന്‍ അംശവും കണ്ണുകളിലേക്ക് നേരിട്ട് ബാധിക്കാതിരിക്കാനായി ശ്രദ്ധിക്കണം. നീന്തിയതിന് ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ വൃത്തിയായി കഴുകണം. കോണ്‍ടാക്റ്റ് ലെന്‍സ് വെച്ച് സ്വിമ്മിംഗ് പൂളിലേക്ക് ചാടരുത്. അത് ചിലപ്പോള്‍ കോര്‍ണിയയുടെ അണുബാധയ്ക്ക് കാരണമായേക്കാം. നീന്തലിനിടെ കാഴ്ചക്കുറവ് അനുഭവപ്പെടുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള കണ്ണട വെയ്‌ക്കേണ്ടതാണ്. കൂടാതെ കണ്ണിന് എന്തെങ്കിലും അണുബാധയുള്ളവര്‍ നീന്തല്‍ക്കുളത്തിലേക്ക് എടുത്ത് ചാടരുത്. മറ്റുള്ളവരിലേക്ക് കൂടി രോഗം പടരാനും അതിടയാക്കും.
advertisement
നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക: വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ വിറ്റാമിന്‍ എ,സി, ഇ അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കുക. ദിവസത്തില്‍ ഏഴെട്ട് ഗ്ലാസ്സ് വെള്ളം കുടിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് കണ്ണിന്റെ ചുവപ്പ് നിറം മാറാനും കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകള്‍ നീക്കം ചെയ്യാനും സഹായിക്കും. ശരീരം തണുക്കാനും കണ്ണിന്റെ മര്‍ദ്ദം കുറയ്ക്കാനും വെള്ളം കുടിക്കുന്നത് സഹായിക്കും.
advertisement
കൃത്യമായ ഇടവേളകളില്‍ വിശ്രമം: കൃത്യമായ രീതിയില്‍ ശരീരത്തിനും കണ്ണിനും വിശ്രമം നല്‍കുക. അതിനാല്‍ ദിവസവും എട്ട് മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണം. എയര്‍ കണ്ടീഷന്‍ പോലുള്ളവയുടെ ഉപയോഗം കണ്ണ് വരണ്ടുണങ്ങാന്‍ കാരണമാകും. അതുകൊണ്ട് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നവര്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് കണ്ണിന് വിശ്രമം കൊടുക്കണം.
ഉച്ച സമയത്തുള്ള യാത്ര ഒഴിവാക്കുക: ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണിവരെയുള്ള സമയത്തെ യാത്ര പരമാവധി ഒഴിവാക്കണം. ചൂട് വളരെയധികം കൂടുതലുള്ള സമയമാണിത്. ചൂട് രശ്മികള്‍ നിങ്ങളുടെ ചര്‍മ്മത്തിനും കണ്ണിനും ദോഷമാണ്. ഒഴിവാക്കാനാകാത്ത യാത്ര ചെയ്യേണ്ടി വരുന്നവര്‍ കുട പിടിച്ച് മാത്രം പുറത്തിറങ്ങണം.
advertisement
സണ്‍സ്‌ക്രീനിന്റെ ഉപയോഗം: വേനല്‍ക്കാലത്ത് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് നല്ലത് തന്നെയാണ്. ഓരോ 2 മണിക്കൂറിലും സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കണം. കണ്ണിന്റെ ഭാഗത്ത് സണ്‍സ്‌ക്രീന്‍ വളരെ ശ്രദ്ധിച്ച് പുരട്ടണം. അവ കണ്ണിലേക്ക് വീഴാതെ സൂക്ഷിക്കണം.
(ഡോ.സുധാകര്‍ പോറ്റി, ചീഫ് മെഡിക്കല്‍ ഓഫീസര്‍, ശങ്കര ഐ ഹോസ്പിറ്റല്‍, ഗുണ്ടൂര്‍)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 03, 2023 7:32 PM IST