മേക്ക്അപ്പ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമോ? സൗന്ദര്യവര്‍ധക വസ്തുക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Last Updated:

അത്യാവശ്യത്തിന് വാങ്ങിക്കുന്നവരും മറ്റുള്ളവര്‍ പറഞ്ഞത് കേട്ട് വാങ്ങുന്നവരും വിലക്കുറവിന്റെ ഓഫര്‍ കണ്ടിട്ട് വാങ്ങുന്നവരും ഇതില്‍ ഉണ്ട്.

നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഷേഡിലുള്ള ലിപ്സ്റ്റിക് കടയില്‍ നിന്ന് വാങ്ങിയപ്പോള്‍ അതിനുള്ളിലെ ചേരുവകള്‍ ഏതൊക്കെയാണെന്ന് നോക്കിയിരുന്നോ? ഒരുപക്ഷേ അക്കാര്യം നിങ്ങള്‍ ഒരിക്കലും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സൗന്ദര്യവര്‍ധക വസ്തുക്കളുടെ കാര്യം വരുമ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള ബ്രാന്‍ഡുകള്‍ സ്വാന്തമാക്കാന്‍ നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി വളരെയധികം ഉത്പന്നങ്ങള്‍ വാങ്ങിക്കുകയാണ് പതിവ്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്, അത്യാവശ്യത്തിന് വാങ്ങിക്കുന്നവരും മറ്റുള്ളവര്‍ പറഞ്ഞത് കേട്ട് വാങ്ങുന്നവരും വിലക്കുറവിന്റെ ഓഫര്‍ കണ്ടിട്ട് വാങ്ങുന്നവരും ഇതില്‍ ഉണ്ട്.
എന്നാല്‍, സാധനങ്ങള്‍ വാങ്ങുമ്പോള്‍ മിക്കവരും മറക്കുന്ന കാര്യം അതിലെ ചേരുവകളുടെ കാര്യം തന്നെയാണ്. അത് ലിപ്സ്റ്റിക്കിന്റെ ആയാലും നെയില്‍ പോളീഷിന്റെ കാര്യമായാലും പെര്‍ഫ്യൂമിന്റെ കാര്യമായാലും ഒരുപോലെയാണ്.
നാം ദിവസവുമുപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ശ്വാസോച്ഛാസത്തിലൂടെയും അറിയാതെ വായില്‍പോകുന്നതിലൂടെയും ചര്‍മം ആഗിരണം ചെയ്യുന്നത് വഴിയും അവ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ഏറെക്കാലം ഇവ ഉപയോഗിച്ച് കഴിയുമ്പോള്‍ ഈ വസ്തുക്കളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ വൃക്ക, കരള്‍, ഹോര്‍മോൺ പ്രവര്‍ത്തനങ്ങള്‍, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെ ബാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
advertisement
ലിപ്‌സ്റ്റിക്കും നെയില്‍ പോളിഷും തിരഞ്ഞെടുക്കേണ്ടത് എങ്ങനെ
ലിപ്സ്റ്റിക്കുകൾ ഇഷ്ടപ്പെടുന്നവർ അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കണം. ചര്‍മം ആഗിരണം ചെയ്യുന്നതിലൂടെ മാത്രമല്ല, ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും അത് നമ്മുടെ വയറിനുള്ളില്‍ എത്തുന്നുണ്ട്.
ഒരു ദിവസം ഒന്നിലേറെത്തവണ ലിപ്സ്റ്റിക് ചുണ്ടില്‍ പുരട്ടുമ്പോള്‍ അത് എത്രത്തോളം വയറ്റില്‍ എത്തുന്നുവെന്ന കാര്യം ഓര്‍ക്കുക. ലെഡ് പോലുള്ള വസ്തുക്കള്‍ ലിപ്സ്റ്റിക്കില്‍ അടങ്ങിയിട്ടുണ്ടെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലിപ്സ്റ്റിക്ക് വാങ്ങുമ്പോള്‍ റെറ്റിനല്‍ പാല്‍മിറ്റേറ്റ് (retinyl palmitate) അടങ്ങിയ ലിപ്സ്റ്റിക്കുകള്‍ ഒഴിവാക്കുക. ഇത് അടങ്ങിയ ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ സൂര്യപ്രകാശം പതിച്ചാൽ ശരീരത്തില്‍ ചെറിയ മുഴകളും മുറിവുകളും ഉണ്ടാകുമെന്ന് യുഎസ്എഫ്ജിഎ വ്യക്തമാക്കുന്നു.
advertisement
ഇതുപോലെ വിലകുറഞ്ഞ നെയില്‍ പോളീഷുകളില്‍ കാണുന്ന ടൊലുയിന്‍ (toluene) എന്ന പദാര്‍ഥം കേന്ദ്രനാഡീവ്യവസ്ഥ, തലച്ചോറ്, ഞരമ്പുകള്‍ എന്നിവയെ ബാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കൂടാതെ, വൃക്ക, കരള്‍, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെയും ഇത് ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ, നെയില്‍ പോളിഷുകളില്‍ ഉപയോഗിക്കുന്ന ഡൈബ്യൂട്ടൈല്‍ ഫ്താലേറ്റ് (dibutyl phthalate) ഹോര്‍മോണ്‍ വ്യവസ്ഥയെ ബാധിക്കുമെന്നും ശ്വാസകോശ രോഗങ്ങള്‍ക്കും ലൈംഗിക രോഗങ്ങള്‍ക്കും കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
വാങ്ങുന്നതിന് മുമ്പേ പരിശോധിക്കുക
പാരബെന്‍ അടങ്ങിയിട്ടില്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങാന്‍ എപ്പോഴും ശ്രദ്ധിക്കണം. ലോഷനുകള്‍, സണ്‍സ്‌ക്രീന്‍, ഷാംപൂ തുടങ്ങിയ സൌന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് പാരബെന്‍. ഏറെ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ പാരബെന്‍ അടങ്ങിയിട്ടില്ലെന്ന് പരസ്യം ചെയ്യാറുണ്ട്. പുതിയ ഏത് ബ്രാന്‍ഡിലുമുള്ള ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴും ഇത് ശ്രദ്ധിക്കണം. ഇത് വന്ധ്യതയിലേക്ക് നയിക്കുന്നവിധം ഹോര്‍മോണല്‍ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്തനങ്ങളിലെ കോശങ്ങളില്‍ പ്രവര്‍ത്തിച്ച് സ്താനര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് ഇതുകാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തൈറോയിഡ് ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസമുണ്ടാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
advertisement
ഫ്താലേറ്റ് അടങ്ങിയിട്ടില്ലാത്ത ഉത്പന്നങ്ങള്‍
പ്ലാസ്റ്റിക് വസ്തുക്കള്‍ ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണിത്. ”എല്ലായിടത്തുമുള്ള രാസവസ്തു എന്നും ഇത് അറിയപ്പെടുന്നുണ്ട്. മനുഷ്യകോശങ്ങളിലും ശരീരദ്രവങ്ങളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു”, സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിന്റെ ഭാഗമായ വെല്‍ വിമെന്‍ സെന്ററിന്റെ ഡയറക്ടര്‍ ഡോ. ഫിറൂസ ആര്‍ പരീഖ് പറഞ്ഞു.
ട്രൈക്ലോസന്‍ അടങ്ങിയിട്ടില്ലാത്ത ഉത്പന്നങ്ങള്‍
സോപ്പുകള്‍, ബോഡി വാഷുകള്‍, ടൂത്ത് പേസ്റ്റ്, മറ്റ് സൗന്ദര്യവര്‍ധക വസ്തുങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുവാണ് ട്രൈക്ലോസണ്‍. ഇത് അമിതമായി ശരീരത്തില്‍ എത്തുന്നതോടെ ചില തൈറോയിഡ് ഹോര്‍മോണുകളുടെ അളവ് കുറയുമെന്ന് യുഎസ്എഫ്ഡിഎ വ്യക്തമാക്കുന്നു. ഇതടങ്ങിയ ഉത്പന്നങ്ങള്‍ ശരീരത്തില്‍ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ ചര്‍മത്തെ ബാധിക്കുന്ന കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
advertisement
അതിശക്തമായ മണമുള്ള ഉത്പന്നങ്ങള്‍ ഒഴിവാക്കുക
ഒട്ടേറെ രാസവസ്തുക്കളുടെ സംഗമമാണ് പെര്‍ഫ്യൂമുകള്‍. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കും. പെര്‍ഫ്യൂമുകളില്‍ അടങ്ങിയിരിക്കുന്ന പാര്‍ഫ്യൂം എന്ന രാസവസ്തുവാണ് അപകടകാരി.
ഏകദേശം 4000 രാസവസ്തുക്കള്‍ സെന്റ് ഉത്പന്നങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇതൊന്നും ലേബലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നിങ്ങള്‍ കാണില്ല. മണം നല്‍കുന്ന ഉത്പന്നങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്.
ശ്രദ്ധിക്കാം
എത്ര കുറച്ച് മാത്രം ചേരുവകളുണ്ടോ, ആ ഉത്പന്നം അത്ര കണ്ട് നല്ലതായിരിക്കും. കാരണംഅവയെല്ലാം രാസവസ്തുക്കളാണ്. അതിനാല്‍ എത്ര കുറച്ച് ഉപയോഗിക്കുന്നോ അതായിരിക്കും ആരോഗ്യപ്രദമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Health/
മേക്ക്അപ്പ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമോ? സൗന്ദര്യവര്‍ധക വസ്തുക്കള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement