ലൈംഗികതയോട് താത്പര്യക്കുറവുണ്ടോ? പുരുഷൻമാർക്ക് ആയുസ് കുറഞ്ഞേക്കാമെന്ന് ജാപ്പനീസ് ​ഗവേഷകർ

Last Updated:

ലൈംഗികതയോട് താൽപ്പര്യക്കുറവ് ഉള്ള പുരുഷന്മാരിൽ കാൻസർ മരണനിരക്കും മറ്റ് രോ​ഗങ്ങൾ മൂലമുള്ള മരണനിരക്കും കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി

ലൈംഗികതയോട് താത്പര്യം കുറഞ്ഞ ജാപ്പനീസ് പുരുഷൻമാർക്ക് ആയുസ് കുറഞ്ഞേക്കാമെന്ന് രാജ്യത്തെ ​ഗവേഷകർ. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും ​ഗവേഷകർ പറയുന്നു. ജപ്പാനിലെ 20,969 ആളുകളിലാണ് (8,558 പുരുഷന്മാരും 12,411 സ്ത്രീകളും) പഠനം നടത്തിയത്.
യമഗത സർവകലാശാലയിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്. ​ഗവേഷണത്തിന്റെ ആരംഭത്തിൽ ഒരു ചോദ്യാവലി നൽകിയിരുന്നു. വർഷങ്ങൾക്കുശേഷം ഒരു തുടർ സർവേ നടത്തുകയും ചെയ്തു. ഇതിനിടെ, ​ഗവേഷണത്തിനായി തിരഞ്ഞെടുത്ത 20,969 ആളുകളിൽ 503 പേർ മരിച്ചിരുന്നു.
ലൈംഗികതയോട് താൽപ്പര്യക്കുറവ് ഉള്ള പുരുഷന്മാരിൽ കാൻസർ മരണനിരക്കും മറ്റ് രോ​ഗങ്ങൾ മൂലമുള്ള മരണനിരക്കും കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി.
ലൈംഗിക പ്രവർത്തികളും ലൈംഗിക സംതൃപ്തിയും പ്രായമായവരുടെ മാനസിക ആരോഗ്യവുമായും ശാരീരിക ആരോ​ഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നതായും പഠനം കണ്ടെത്തി. മനുഷ്യരുടെ ലൈംഗിക താത്പര്യവും ആയുസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഇതുവരെ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഇത്തരത്തിലുള്ള ആദ്യത്തെ പഠനമാണ് ഇതെന്നും യമഗത സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടി.
advertisement
പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ലൈംഗികതയോട് താത്പര്യക്കുറവ് കാണുന്നതെന്നും പഠനം കണ്ടെത്തി. പക്ഷേ, പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത് വലിയ തോതിലുള്ള മരണനിരക്കിന് കാരണമാകുന്നില്ല എന്നാണ് പഠനം കണ്ടെത്തിയതെന്നും ​ഗവേഷകർ പറയുന്നു.
പുരുഷന്മാർക്കിടയിലെ ലൈംഗിക താൽപര്യക്കുറവ് അനാരോഗ്യകരമായ ജീവിതശൈലിയുമായും ബന്ധപ്പെട്ടിരിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ലൈംഗിക താത്പര്യം ചില മനഃശാസ്ത്രപരമായ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ​ഗവേഷകർ ‌ചൂണ്ടിക്കാട്ടി. ”ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ ഇനിയും നിരവധി ഗവേഷണങ്ങൾ ആവശ്യമായി വരും, എന്നാൽ ഇതുപോലൊരു കണ്ടെത്തൽ നടത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്”, എന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
advertisement
തങ്ങളുടെ പഠനത്തിൽ ചില പരിമിതികൾ ഉണ്ടായിരുന്നു എന്നും ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അടിസ്ഥാന ചോദ്യാവലിയിലെ ഒരൊറ്റ ചോദ്യത്തിൽ നിന്നാണ് ഒരു വ്യക്തിയുടെ ലൈംഗിക താത്പര്യം മനസിലാക്കിയത്. “എതിർലിംഗത്തിലുള്ളവരോട് നിങ്ങൾക്ക് എന്തെങ്കിലും ലൈം​ഗിക താത്പര്യം തോന്നാറുണ്ടോ എന്നതായിരുന്നു ചോദ്യം. ഒരേ ലിംഗത്തിൽ പെട്ടവരോട് ആകർഷണം തോന്നുന്നവർക്ക് ഈ ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാനാകില്ല.
തങ്ങളുടെ സാമ്പിളിൽ, LGBTQ കമ്യൂണിറ്റിയിൽ പെട്ട ഏകദേശം 200 പേർ ഉണ്ടായിരുന്നു എന്നും ഗവേഷകർ പറഞ്ഞു. ഈ പഠനത്തിലെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽ‌കാൻ അവർക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് ഭാവിയിൽ ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടക്കണമെന്നും ​ഗവേഷകർ പറഞ്ഞു.
advertisement
പഠനത്തിൽ പല പരിമിതികളും ഉണ്ടായിരുന്നെങ്കിലും ജപ്പാനിലെ പ്രായമായവരുടെ ആരോ​ഗ്യത്തിൽ ലൈംഗിക താത്പര്യത്തിനുള്ള പങ്കിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തണമെന്ന് ഗവേഷകർ പറയുന്നു. പാശ്ചാത്യലോകത്തെ അപേക്ഷിച്ച് ജപ്പാനിലെ വയോജനങ്ങൾക്കിടയിവ്‍ ലൈംഗികതയെക്കുറിച്ച് ചില മുൻവിധികളുണ്ടെന്നും ​അവർ ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യത്തിൽ ഞങ്ങളുടെ കണ്ടെത്തലുകൾ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ​ഗവേഷകർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
ലൈംഗികതയോട് താത്പര്യക്കുറവുണ്ടോ? പുരുഷൻമാർക്ക് ആയുസ് കുറഞ്ഞേക്കാമെന്ന് ജാപ്പനീസ് ​ഗവേഷകർ
Next Article
advertisement
ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ
ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ
  • ബിജെപി കൗൺസിലർ ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണിപ്പെടുത്തി

  • വീഡിയോ വൈറലായതോടെ രേണു ചൗധരി ക്ഷമാപണം നടത്തി, വിവാദം ഉയർന്നതിനെ തുടർന്ന് വിശദീകരണം നൽകി

  • ഹിന്ദി പഠിക്കാത്തതിൽ പരിശീലകനെ ഭീഷണിപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു

View All
advertisement