ജോലിയും മാനസികാരോഗ്യവും ഒരുമിച്ച് എങ്ങനെ? മുംബൈ സർവകലാശാലയുടെയും യൂനിസെഫിന്റെയും 'മെന്റൽ ഹെൽത്ത് ഗൈഡ്'
- Published by:Naseeba TC
- news18-malayalam
Last Updated:
യൂനിസെഫിന്റെ മഹാരാഷ്ട്രയിലെ കൺസൾട്ടന്റായ തനൂജ ബാബ്രെയാണ് ഇത് തയ്യാറാക്കിയത്
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മുംബൈ സർവ്വകലാശാലയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗവും യൂനിസെഫും ചേർന്ന് മാസ് മീഡിയ വിദ്യാർത്ഥികൾക്കായി മെന്റൽ ഹെൽത്ത് ഗൈഡ് (mental health guide) പുറത്തിറക്കി. ഇന്നലെ (ഒക്ടോബർ 10) ആയിരുന്നു ലോക മാനസികാരോഗ്യ ദിനം.
‘നാവിഗേറ്റിംഗ് വേവ്സ് ഓഫ് മെന്റൽ വെൽബീയിംഗ്’ (Navigating Waves of Mental Wellbeing) എന്ന പേരിലാണ് മെന്റൽ ഹെൽത്ത് ഗൈഡ് പുറത്തിറക്കിയത്. യൂനിസെഫിന്റെ മഹാരാഷ്ട്രയിലെ കൺസൾട്ടന്റായ തനൂജ ബാബ്രെയാണ് ഇത് തയ്യാറാക്കിയത്. മുംബൈ സർവകലാശാലയിലെ ജേണലിസം വിഭാഗത്തിലെ മാസ് മീഡിയ വിദ്യാർത്ഥികളുമായി കൂടിയാലോചിച്ചാണ് ഗൈഡിന് അന്തിമ രൂപം നൽകിയത്. മാനസികാരോഗ്യം, കരിയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ബന്ധങ്ങൾ, ഡിജിറ്റൽ സുരക്ഷ എന്നിവയെക്കുറിച്ചെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
“മാസ് മീഡിയ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മനസിലാക്കാനും സഹായം തേടാനും ഈ ഗൈഡ് സഹായിക്കും,” മുംബൈ സർവകലാശാലയിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗം മേധാവിയം പ്രൊഫസറുമായ ഡോ.സുന്ദർ രാജ്ദീപ് പറഞ്ഞു.
advertisement
Also Read- പതിവായി മദ്യപിക്കാറുണ്ടോ? പെട്ടെന്ന് മദ്യപാനം നിർത്തിയാൽ എന്ത് സംഭവിക്കും?
ശാരീരികാരോഗ്യത്തെപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് മാനസികാരോഗ്യം. ശരിയായ മാനസികാരോഗ്യം നിലനിര്‍ത്തേണ്ടതിനെ ആവശ്യകത ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ഈ ദിവസം ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്. കോവിഡ്-19 വ്യാപന കാലത്താണ് മാനസികാരോഗ്യം എത്രമാത്രം പ്രധാനമാണെന്ന് ആളുകൾക്ക് മനസിലായത്. മാനസികനിലയിലെ താളം തെറ്റലുകളെ അവഗണിക്കുന്നത് ശരിയായ പ്രവണതയല്ല. അത് നിങ്ങളുടെ ശാരീരികാരോഗ്യത്തെയും കരിയറിനെയും വരെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെയാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്.
advertisement
മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികള്‍
1. വ്യായാമം
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തില്‍ എന്‍ഡോര്‍ഫിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. എന്‍ഡോര്‍ഫിന്‍ നിങ്ങളുടെ മാനസിക നില, മൂഡ് എന്നിവയെ സ്വാധീനിക്കുന്ന ഘടകമാണ്. നടത്തം, നീന്തല്‍, മറ്റ് വ്യായാമ മുറകള്‍ എന്നിവ ജീവിതശൈലിയുടെ ഭാഗമാക്കുക.
2. ശരിയായ ഭക്ഷണക്രമം
സമീകൃതാഹാരം പിന്തുടരാന്‍ ശ്രമിക്കുക. നിങ്ങളുടെ ശാരീരിക-മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഭക്ഷണം. നിങ്ങളുടെ മൂഡ്, ഉറക്കം എന്നിവയെ സ്വാധീനിക്കാനും ഭക്ഷണത്തിന് സാധിക്കും.
3. സമ്മര്‍ദ്ദം നിയന്ത്രിക്കുക
നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനഘടകമാണ് സമ്മര്‍ദ്ദം.അതിനാല്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള രീതികള്‍ അവലംബിക്കുകയെന്നത് വളരെ പ്രധാനമാണ്. ഇഷ്ടമുള്ള സിനിമ കാണുകയോ അല്ലെങ്കില്‍ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യുന്നത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കിയേക്കാം.
advertisement
4. റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍
സ്വയം വിശ്രമത്തിന് ആവശ്യമായ വ്യായാമങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കണം. യോഗ, മെഡിറ്റേഷന്‍, പോലെയുള്ള വ്യായാമ മുറകള്‍ നിങ്ങളുടെ മനസിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യും. അമിത സമ്മര്‍ദ്ദം തോന്നുന്ന സമയത്ത് ബ്രീത്തീംഗ് എക്‌സര്‍സൈസുകള്‍ ചെയ്യുക.
5. ഉറക്കത്തിന് പ്രാധാന്യം കൊടുക്കുക
കൃത്യമായ സമയത്ത് ഉറങ്ങുന്നതിലൂടെ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും.
6. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക
മാനസികനില ആകെ തകര്‍ന്നുവെന്ന് തോന്നിക്കഴിഞ്ഞാല്‍ ഒട്ടും വൈകാതെ തന്നെ വിദഗ്ധനായ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. മറ്റുള്ളവര്‍ എന്ത് പറയുമെന്ന് കരുതി ഇക്കാര്യത്തിൽ ഉള്‍വലിയരുത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
October 11, 2023 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
ജോലിയും മാനസികാരോഗ്യവും ഒരുമിച്ച് എങ്ങനെ? മുംബൈ സർവകലാശാലയുടെയും യൂനിസെഫിന്റെയും 'മെന്റൽ ഹെൽത്ത് ഗൈഡ്'