advertisement

ഇനി മുതൽ ന്യൂറോ സർജൻമാർക്കും നട്ടെല്ലിലെ ശസ്ത്രക്രിയകൾ നടത്താം

Last Updated:

നട്ടെല്ലിന്റെ വൈകല്യം, രോഗബാധ, അപകടം തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് നട്ടെല്ലിലെ ശസ്ത്രക്രിയ പൊതുവെ അനിവാര്യമായി വരാറുള്ളത്

ന്യൂഡൽഹി: ഇനി മുതൽ നട്ടെല്ലിലെ ശസ്ത്രക്രിയകൾ നടത്താൻ ന്യൂറോളജി വിഭാഗങ്ങളിലെ സര്ജന്മാരും. നട്ടെല്ലിലെ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിന് ന്യൂറോളജി വിഭാഗങ്ങളിലെ സര്‍ജന്‍മാര്‍ക്കും യോഗ്യത ഉണ്ടായിരിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു.
ALSO READ : മനുഷ്യ മസ്‌തിഷ്കം കാലക്രമേണ വലുതാകുമെന്ന് പഠനം; ഡിമെൻഷ്യയെ പ്രതിരോധിക്കുമെന്നും കണ്ടെത്തൽ
നട്ടെല്ലിന്റെ വൈകല്യം, രോഗബാധ, അപകടം തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് നട്ടെല്ലിലെ ശസ്ത്രക്രിയ പൊതുവെ അനിവാര്യമായി വരാറുള്ളത്. ഇത്തരം ശസ്ത്രക്രിയകള്‍ നിര്‍വഹിക്കാനുള്ള യോഗ്യത ആര്‍ക്കാണെന്ന കാര്യത്തില്‍ പലയിടത്തും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
ഏറെക്കാലമായി നിലനിന്നിരുന്ന  ഈ സംശയം ദൂരീകരിച്ചു കൊണ്ടാണ് കമ്മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എത്തിക്സ് ആന്‍ഡ് മെഡിക്കല്‍ രജിസ്ട്രേഷന്‍ ബോർഡിൻറെ ശാസ്ത്രീയമായ നിലപാട് വ്യക്തമാക്കല്‍. കഴിഞ്ഞ നവംബർ മുതലുള്ള ചർച്ചകൾക്ക് ശേഷമാണ് മെഡിക്കൽ ബോർഡ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത് .
advertisement
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Health/
ഇനി മുതൽ ന്യൂറോ സർജൻമാർക്കും നട്ടെല്ലിലെ ശസ്ത്രക്രിയകൾ നടത്താം
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement