പ്രായപൂർത്തിയായ ഒരാൾ ദിവസം ഏഴ് മുതൽ എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. എന്നാൽ പല കാരണങ്ങൾകൊണ്ട് ഇക്കാലത്ത് ഉറക്കക്കുറവ് ഒരു പ്രധാന ആരോഗ്യപ്രശ്നമായി മാറിയിട്ടുണ്ട്. ഒരാൾ മതിയായ സമയം ഉറങ്ങിയില്ലെങ്കിൽ മാനസികമായും ശാരീരികമായും പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. രാത്രിയിൽ നിശ്ചിത സമയം ഉറങ്ങിയില്ലെങ്കിൽ, പകൽ സമയത്ത് വളരെയധികം ക്ഷീണം അനുഭവപ്പെടാം. ഒരാൾക്ക് രാത്രിയിൽ മതിയായ സമയം ഉറങ്ങാനാകുന്നില്ലെങ്കിൽ സംഭവിച്ചേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വാർദ്ധക്യം അതിവേഗം- ഉറക്കം ശരീരത്തെ സ്വയം സുഖപ്പെടുത്താൻ അനുവദിക്കുന്നു. എന്നാൽ ഉറക്കം നഷ്ടപ്പെടുമ്പോൾ, സ്വാഭാവിക പ്രായമാകൽ പ്രക്രിയ ത്വരിതപ്പെടുത്തും.
രോഗപ്രതിരോധം- വേണ്ടത്ര ഉറങ്ങാത്തത് രോഗപ്രതിരോധത്തെ സാരമായി ബാധിക്കും. ഇത് ഇടയ്ക്കിടെയുള്ള ജലദോഷവും പനിയുമൊക്കെ പിടിപെടാൻ ഇടയാക്കും. –
ഏകാന്തത- രാത്രി ഉറങ്ങാതെ കിടക്കുകയാണെങ്കിൽ, അടുത്ത് ഒരു സ്ലീപ്പിംഗ് പാർട്ണർ ഉണ്ടെങ്കിലും സ്വാഭാവികമായും ഏകാന്തത അനുഭവപ്പെടും.
മന്ദഗതിയിലാകുന്ന പ്രതികരണശേഷി- വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ, ഒരാളുടെ പ്രതികരണശേഷി കുറയും, കാരണം ശരീരം തുടർച്ചയായ ക്ഷീണത്തിലായിരിക്കും.
അൽഷിമേഴ്സ്- ആവശ്യത്തിനുള്ള ഉറക്കം ഇല്ലെങ്കിൽ ഡിമെൻഷ്യയുടെ പ്രധാന കാരണമായ അൽഷിമേഴ്‌സ് രോഗത്തിലേക്ക് നയിച്ചേക്കാം.
ഉത്കണ്ഠ- ഇക്കാലത്ത് പ്രധാനപ്പെട്ട ഒരു മാനസികാരോഗ്യപ്രശ്നമാണ് ഉത്കണ്ഠ. ഉറക്കക്കുറവുള്ളവിൽ ഉത്കണ്ഠ കണ്ടുവരുന്നുണ്ട്. കഴിയുന്നത്ര ഉറങ്ങുക എന്നത് ഇതിന് പ്രധാന പ്രതിവിധി. കോഫിയും ചായയും പൂർണ്ണമായും ഒഴിവാക്കുക
ഉയർന്ന രക്തസമ്മർദ്ദം- ഉറക്കക്കുറവ് ശരീരത്തെ സമ്മർദ്ദത്തിലേക്ക് നയിക്കും, ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.
തലവേദന- തലവേദനയോ പ്രത്യേകിച്ച് മൈഗ്രെയിനുകളോ ഉണ്ടെങ്കിൽ, കഴിയുന്നത്ര ഉറങ്ങാൻ ശ്രമിക്കുക. വേണ്ടത്ര ഉറങ്ങാത്തത് രോഗലക്ഷണങ്ങളെ കൂടുതൽ വഷളാക്കും.
ഓർമക്കുറവ്- വേണ്ടത്ര ഉറക്കമില്ലാത്തത് ഹ്രസ്വവും ദീർഘകാലവുമായ ഓർമശക്തിയെ ദോഷകരമായി ബാധിക്കും.
ഹൃദ്രോഗം- ഉറക്കക്കുറവും ഹൃദ്രോഗവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നത് ശാസ്ത്രീയ സത്യമാണ്. സ്ഥിരമായി രാത്രികളിൽ ഉറങ്ങാൻ കഴിയാതെ വരുന്നതോടെ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.