Health Tips | പുകവലി എങ്ങനെ ഉപേക്ഷിക്കാം? ഈ വെല്ലുവിളി മറികടക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?
- Published by:Naseeba TC
- news18-malayalam
Last Updated:
(ഡോ. നിതി റൈസാദ, സീനിയർ ഡയറക്ടർ - മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോ-ഓങ്കോളജി, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബാംഗ്ലൂർ)
1. ദിവസത്തിൽ ഒരു നേരം മാത്രം പുകവലിക്കുക
പുകവലി ഉപേക്ഷിക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. മൊത്തത്തിൽ വളരെ പെട്ടെന്ന് തന്നെ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്നത് ചിലപ്പോൾ ഇതിന്റെ ഉപയോഗം അമിതമാക്കിയേക്കാം. അതിനാൽ ഒരു ദിവസവും ഒരു നേരം മാത്രം വലിക്കുക. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ ശേഷം നിങ്ങൾ ഇന്ന് പുകവലിക്കില്ലെന്ന് സ്വയം പറയുക. ആ വാഗ്ദാനം പാലിക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിക്കേണ്ടതുമാണ്. ആ മന്ത്രം അടുത്ത ദിവസവും ആവർത്തിക്കുക. ശേഷം നിങ്ങൾ ഒരാഴ്ചയോ ഒരു മാസമോ അതിൽ കൂടുതലോ പുകവലിയ്ക്കാതിരിക്കുന്നത് വരെ ഇത് തുടരുക.
advertisement
2. പുകവലി നിർത്താനുള്ള പ്രചോദനം കണ്ടെത്തുക
എന്തുകൊണ്ട് നിങ്ങൾ പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു? അത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയാണോ? പണം ലഭിക്കാനാണോ? നിങ്ങളുടെ കുട്ടികൾക്ക് നല്ല മാതൃകയാവാൻ വേണ്ടിയാണോ? ഇതിൽ ഏതു കാരണം തന്നെയായാലും അത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. ഇത് ഒരു സ്റ്റിക്കി നോട്ടിൽ എഴുതി നിങ്ങളുടെ ബാത്റൂം മിററിൽ സ്ഥാപിക്കുകയോ അല്ലെങ്കിൽ ഫോണിൽ ഒരു റിമൈൻഡർ സജ്ജീകരിക്കുകയോ ചെയ്യുക. നിങ്ങളുടെ പ്രചോദനം നിലനിർത്തുന്നത് ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കും.
advertisement
3. പുകവലിക്കാനുള്ള നിങ്ങളുടെ പ്രേരണ എന്താണെന്ന് തിരിച്ചറിയുക
ചില സാഹചര്യങ്ങളോ പ്രവർത്തനങ്ങളോ നിങ്ങളെ പുകവലിക്കാൻ ചിലപ്പോൾ പ്രേരിപ്പിച്ചേക്കാം. അത് സമ്മർദ്ദമോ വിരസതയോ പുകവലിക്കുന്ന സുഹൃത്തുക്കളുമായുള്ള സൗഹൃദമോ ആകാം. അതിനാൽ നിങ്ങളുടെ പ്രേരണ എന്താണെന്ന് തിരിച്ചറിഞ്ഞ് അവ ഒഴിവാക്കാനോ നേരിടാനോ ഉള്ള പദ്ധതികൾ രൂപപ്പെടുത്തുക.
4. മറ്റുള്ളവരുടെ പിന്തുണ സ്വീകരിക്കുക
ഇത് നിങ്ങൾ ഒറ്റയ്ക്ക് ചെയ്യേണ്ടതില്ല. പുകവലി നിർത്താനുള്ള നിങ്ങളുടെ തീരുമാനത്തെ കുറിച്ച് നിങ്ങളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറയുകയും അവരുടെ പ്രോത്സാഹനം അഭ്യർത്ഥിക്കുകയും ചെയ്യുക. സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന ആളുകളുമായി ബന്ധപ്പെടുക. കൂടാതെ സഹായത്തിനായി ഒരു ഡോക്ടറോ കൗൺസിലറോ പോലുള്ള മെഡിക്കൽ പ്രൊഫഷണലിനെയും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.
advertisement
ഇവർ പുകവലിക്കാനുള്ള നിങ്ങളുടെ ആഗ്രഹം കുറക്കുകയും പുകവലി ഉപേക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്ന മരുന്നുകൾ നൽകുകയും ചെയ്യും. കൂടാതെ പ്രാരംഭഘട്ടത്തിൽ പുകവലി നിർത്തുന്നതിന്റെ ലക്ഷണങ്ങൾ മൂലം നിങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ കൈകാര്യം ചെയ്യാനും ഇവർ സഹായിക്കും.
5. കൈകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക
പുകവലി എന്നു പറയുന്നത് നിങ്ങളുടെ കൈകളും വായയും ഉൾപ്പെടുന്ന ഒരു ശീലമാണ്. ഈ ശീലം ഉപേക്ഷിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ കൈകൾ മറ്റു പ്രവർത്തനങ്ങളിൽ വ്യാപൃതമാക്കുക. ഇതിനായി ഫിഡ്ജറ്റ് ടോയ്ല് ഉപയോഗിച്ച് കളിക്കുകയോ ബോർഡ് ഗെയിമിൽ ഏർപ്പെടുകയോ ഒരു സ്ട്രസ്സ് ബോൾ ഞെക്കി പിടിക്കുകയോ ചെയ്യാം .
advertisement
6. നിങ്ങൾക്ക് സ്വയം പ്രതിഫലം നൽകുക
പുകവലി ഉപേക്ഷിക്കുക എന്നത് ഒരു വലിയ നേട്ടമാണ്. അതിനാൽ ഈ നേട്ടത്തിൽ നിങ്ങൾ സ്വയം പ്രതിഫലം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക. ഒരു മസ്സാജ്, പുതിയ വസ്ത്രം, പ്രത്യേക ഭക്ഷണം എന്നിവ നിങ്ങൾക്ക് ഇതിന് പകരമായി സ്വയം സ്വീകരിക്കാം. എന്നാൽ നിങ്ങൾ നൽകുന്ന പ്രതിഫലത്തിൽ പുകവലിയോ പുകവലിക്കാനുള്ള നിങ്ങളുടെ പ്രേരണയെ ഉത്തേജിപ്പിക്കുന്ന മറ്റെന്തെങ്കിലുമോ ഉൾപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക.
7. ശ്രമം ഉപേക്ഷിക്കരുത്
പുകവലി നിർത്താനുള്ള യാത്രയിൽ നിങ്ങൾക്ക് പലതരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായേക്കാം. ഈ സാഹചര്യത്തിൽ നിങ്ങൾ അറിയാതെ സിഗരറ്റ് വലിക്കുകയാണെങ്കിൽ സ്വയം ശിക്ഷിക്കരുത്. പുകവലി ഉപേക്ഷിക്കാനുള്ള കാരണങ്ങളെ കുറിച്ച് മാത്രം നിങ്ങൾ ഓർക്കുക. അതിലേക്ക് തന്നെ മടങ്ങിപ്പോകുക. കൂടാതെ പുകവലി ഉപേക്ഷിക്കുക എന്നത് ഗൗരവമുള്ള ഒരു കാര്യമാണെന്ന് കൂടി ഓർക്കുക. എന്നാൽ ഈ യാത്രയിൽ നിങ്ങൾക്ക് മറ്റൊന്നും ആസ്വദിക്കാൻ കഴിയില്ല എന്നല്ല ഇതിനർത്ഥം. നിങ്ങൾക്ക് രസകരമായ ഒരു സിനിമ കാണാം, നൃത്തം ചെയ്യാം അല്ലെങ്കിൽ നിങ്ങൾക്ക് സന്തോഷം നൽകുന്നതെന്തും ചെയ്യാം. നിങ്ങളുടെ ചിരിയും ശുഭാപ്തി വിശ്വാസവും പുകവലി ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്ന ഫലപ്രദമായ ഘടകങ്ങളാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 30, 2023 2:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | പുകവലി എങ്ങനെ ഉപേക്ഷിക്കാം? ഈ വെല്ലുവിളി മറികടക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?