ലോക പ്രമേഹദിനം; അമിതമായി ഉപ്പ് കഴിച്ചാല്‍ പ്രമേഹസാധ്യത കൂടുമോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
ആഹാരത്തിൽ ഉപ്പിന്റെ ഉപയോഗം കുറച്ചാൽ തന്നെ ടൈപ്പ് ടു പ്രമേഹം പിടിപെടുന്നത് തടയാന്‍ സഹായിക്കും
പ്രമേഹത്തിന് കാരണമായി മിക്കവരും പഴിക്കുന്നത് പഞ്ചസാരയെയാണ്. എന്നാൽ പഞ്ചസാര കഴിക്കുന്നതും പ്രമേഹവുമായി ഇതുവരെയും ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്ന വിവരം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി യുഎസില്‍ നിന്നുള്ള പുതിയ പഠനം വിരല്‍ ചൂണ്ടുന്നത് ഉപ്പിലേയ്ക്കാണ്.
പ്രായപൂര്‍ത്തിയായ നാല് ലക്ഷം പേരിലാണ് ന്യൂ ഓര്‍ലീന്‍സിലെ ടുലെയ്ന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പഠനം നടത്തിയത്. യുകെ ബയോബാങ്ക് അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഏകദേശം 12 വര്‍ഷത്തോളം ഇവരെ നിരീക്ഷിച്ചാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പഠനകാലയളവില്‍ ഇവരില്‍ 13,000 പേര്‍ക്ക് ടൈപ്പ് ടു പ്രമേഹം പിടിപെടുകയുണ്ടായി.
ആഹാരത്തിൽ ഉപ്പിന്റെ ഉപയോഗം കുറച്ചാൽ തന്നെ ടൈപ്പ് ടു പ്രമേഹം പിടിപെടുന്നത് തടയാന്‍ സഹായിക്കുമെന്ന് പത്രസമ്മേളനത്തിനിടെ ഗവേഷണത്തിന് നേതൃത്വം നല്‍കിയ സംഘം പറഞ്ഞു. എന്നാല്‍, ഇത് നാല് ലക്ഷം പേരെ നിരീക്ഷിച്ചുകൊണ്ടുമാത്രം തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് ആണെന്നും പരിമിതികള്‍ ഏറെയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉപ്പു ഉപയോഗിക്കുന്നതും ടൈപ്പ് ടു പ്രമേഹവും തമ്മില്‍ ബന്ധമുണ്ടെന്നുള്ള സൂചനയിലേക്ക് ഈ പഠനം വിരല്‍ ചൂണ്ടുന്നത്.
advertisement
യുകെ പോലുള്ള രാജ്യങ്ങളില്‍ ഒരു ദിവസം എട്ട് ഗ്രാം അല്ലെങ്കില്‍ രണ്ട് ടീസ്പൂണ്‍ ഉപ്പാണ് കഴിക്കുന്നത്. ഇതില്‍ നാലില്‍ മൂന്ന് ഭാഗവും സംസ്‌കരിച്ച ഭക്ഷണത്തില്‍ നിന്നാണ് കിട്ടുന്നത്. എന്നാല്‍, ശേഷിക്കുന്നതില്‍ ഏറിയ പങ്കും പാചകസമയത്തും വളരെ കുറച്ചുമാത്രം ഭക്ഷണം കഴിക്കുമ്പോഴുമാണ് ഉപയോഗിക്കുന്നത്. ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവ് ആറ് ഗ്രാമായി കുറയ്ക്കണമെന്ന് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പറയുന്നു. യുകെയിലെ ആളുകള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉപ്പ് കഴിക്കുന്നത് കുറച്ചിട്ടുണ്ടെങ്കിലും ഇനിയും കുറയ്ക്കേണ്ടതുണ്ട്.
advertisement
ദിവസം ഒരു ഗ്രാം ഉപ്പുകഴിക്കുന്നതിനേക്കാള്‍ രണ്ട് ഗ്രാം ഉപ്പ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമോ എന്നകാര്യം വിശദമാക്കാനും പഠനത്തിന് കഴിഞ്ഞിട്ടില്ല.തുടര്‍ന്ന് 24 മണിക്കൂറിനിടെ പഠനത്തില്‍ പങ്കെടുത്തവരുടെ മൂത്രത്തിലൂടെ എത്ര ഉപ്പ് നഷ്ടപ്പെട്ടുവെന്ന കണക്ക് ഗവേഷകര്‍ എടുത്തു. സോഡിയം അല്ലെങ്കില്‍ ഉപ്പ് എത്രമാത്രം കഴിച്ചുവെന്ന് കണ്ടെത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ വഴിയാണ് ഇത്.
advertisement
മൂത്രത്തിലെ സോഡിയത്തിന്റെ അളവ് പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. മൂത്രത്തില്‍ കൂടുതല്‍ സോഡിയമുണ്ടെങ്കില്‍ ടൈപ്പ് ടു പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. അതേസമയം, സോഡിയവും ടൈപ്പ് ടു പ്രമേഹവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഉപ്പിന്റെ ഉപയോഗം കൂടുന്നതിലൂടെ രക്തത്തില്‍ സമ്മര്‍ദ ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുമെന്ന് കണ്ടെത്തിയതിന് തെളിവുകളുണ്ട്. ഇത് രക്തസമ്മര്‍ദം വര്‍ധിക്കാന്‍ ഇടയാക്കും. അതിനാല്‍, ഇന്‍സുലിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുമെന്നും നേരത്തെ എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
advertisement
ഇന്‍സുലിനാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നത്. ഇന്‍സുലിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതോടെ ടൈപ്പ് ടു പ്രമേഹം പിടിപെടാനുള്ള സാധ്യത വര്‍ധിക്കുന്നു. ആരോഗ്യപ്രദമായ ആഹാരക്രമത്തിന് ഉപ്പ് കുറച്ചുമാത്രം ഉപയോഗിക്കുക. ഇതിലൂടെ ടൈപ്പ് ടു പ്രമേഹത്തെ പിടിച്ചുകെട്ടാന്‍ കഴിയും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 15, 2023 2:09 PM IST