കാലിന് പതിവായി വേദനയുണ്ടോ? ഉടൻ ചികിത്സ തേടുന്നതാകും ഉത്തമം

Last Updated:

കാലുവേദനയ്ക്ക് പിന്നിലെ കാരണങ്ങളും അവയുടെ ലക്ഷണങ്ങളും ചികിത്സാ രീതികളും തീർച്ചയായും അറിഞ്ഞിരിക്കണം

news18
news18
വിട്ടുമാറാത്ത കാലുവേദന പോലും ചിലപ്പോൾ നമ്മൾ അവഗണിക്കാറുണ്ട്. എന്നാൽ കാലുവേദനയ്ക്ക് പിന്നിലെ കാരണങ്ങളും അവയുടെ ലക്ഷണങ്ങളും ചികിത്സാ രീതികളും തീർച്ചയായും അറിഞ്ഞിരിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം
പേശീ ഉളുക്ക്
അമിതമായ സമ്മർദ്ദം, ഭാരം ഉയർത്തൽ, അല്ലെങ്കിൽ പെട്ടെന്നുള്ള കാലുകളുടെ ചലനം എന്നിവയെല്ലാം പേശി ഉളുക്കിലേക്ക് നയിച്ചേക്കാം. ഇത് കാലുകൾക്ക് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. പേശികളുടെ ഉളുക്ക് കാലിന്റെ ആ ഭാഗത്തെ മൊത്തത്തിലുള്ള വേദനിയിലേക്ക് നയിച്ചേക്കാം. കാലുകൾ അനക്കുമ്പോൾ ഈ വേദന കൂടുന്നത് സാധാരണമാണ്. കാലിൽ വീക്കവും ഇടയ്ക്കിടെ ഉണ്ടാകാം. അതിനാൽ, പേശി ഉളുക്ക് വരുമ്പോൾ നിങ്ങളുടെ കാലുകൾക്ക് പരമാവധി വിശ്രമം നൽകണം. ഐസ് പായ്ക്കുകൾ വെച്ചും ശരിയായ വ്യായാമത്തിലൂടെയും വേഗത്തിൽ വേദന കുറയ്ക്കാൻ സാധിക്കും.
advertisement
പെരിഫറൽ ആർട്ടറി രോഗം (PAD)
കാലുകളിലേക്കുള്ള രക്തചങ്ക്രമണം കുറയുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പെരിഫറൽ ആർട്ടറി രോഗം. കഠിനമായ വേദന അല്ലെങ്കിൽ ക്ഷീണം എന്നിവയായിരിക്കും ഇതിന്റെ ലക്ഷണങ്ങൾ. പ്രത്യേകിച്ച് ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം വേദന കൂടുതൽ ആയിരിക്കും. ഈ സമയത്ത് നിങ്ങളുടെ കാലുകൾക്ക് കൂടുതൽ വിശ്രമം നൽകണം.
രോഗം കൂടിയ സാഹചര്യത്തിലാണെങ്കിൽ നിങ്ങൾ വിശ്രമത്തിലായിരിക്കുമ്പോൾ പോലും കഠിനമായ വേദന ഉണ്ടാകാം. നിങ്ങളുടെ ഉറക്കത്തെ വരെ ഇത് ബാധിച്ചേക്കാം. ചില സാഹചര്യങ്ങളിൽ, ചർമ്മത്തിന് നിറവ്യത്യാസം കണ്ടേക്കാം. വേദന വരുമ്പോൾ തന്നെ ഒരു ഡോക്ടറെ സമീപിക്കണം. ചിലപ്പോൾ മരുന്നുകളോടൊപ്പം തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്താനും ഡോക്ടർ നിർദ്ദേശിച്ചേക്കാം.
advertisement
ഡീപ് വെയിൻ ത്രോംബോസിസ് (DVT)
കാലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. ഈ സമയത്ത് കാലുകളിൽ വേദന, വീക്കം, ചുവപ്പ് എന്നിവ കണ്ടേക്കാം. വേദന പേശികളിലേക്കും തുടയുടെ ഭാഗത്തേക്കും പ്രസരിക്കാനും ഇടയുണ്ട്. നിങ്ങൾ കാലുകൾ ചലിപ്പിക്കുകയോ എഴുന്നേറ്റു നിൽക്കുകയോ ചെയ്യുമ്പോൾ വേദന വഷളാകുകയും വീക്കവും ചർമ്മത്തിന് നിറവ്യത്യാസവും ഉണ്ടാകുകയും ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങൾ ഉടൻ ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.
advertisement
നാഡീ സമ്മർദ്ദം
കാലിൽ വേദനയോ മരവിപ്പോ മറ്റും ഉണ്ടാകുന്നത് ചിലപ്പോൾ നാഡീ സമ്മർദ്ദം മൂലമാകാം. ചികിത്സയുടെ ഭാഗമായി മരുന്നുകളോടൊപ്പം ഫിസിയോ തെറാപ്പിയും ആവശ്യമായി വന്നേയ്ക്കാം. ചികിത്സയ്ക്കായി ചിലപ്പോൾ ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം.
ആർത്രൈറ്റിസ്
ഓസ്റ്റിയോ ആർത്രൈറ്റിസ് അല്ലെങ്കിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് കാൽമുട്ടിന്റെയും ഇടുപ്പിന്റെയും ഭാഗത്തെ മാത്രം ബാധിക്കുകയും കാലുകളിൽ വിട്ടുമാറാത്ത വേദന ഉണ്ടാക്കുകയും ചെയ്യും. മരുന്നുകൾ, ഫിസിയോ തെറാപ്പി എന്നിവകൊണ്ട് ഇത് മാറ്റാൻ സാധിക്കും. എന്നാൽ ചില സാഹചര്യങ്ങളിൽ ജോയിന്റ് മാറ്റിവയ്ക്കൽ പോലും ആവശ്യമായി വന്നേക്കാം.
advertisement
പെരിഫറൽ ന്യൂറോപ്പതി
പ്രമേഹവുമായി ബന്ധപ്പെട്ട നാഡി ക്ഷതം അല്ലെങ്കിൽ നാഡി സംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ഞരമ്പുകൾക്ക് കേടുപാടുകൾ വരുത്തും. ഇത് കാലുകളിൽ വിട്ടുമാറാത്ത വേദന, മരവിപ്പ് എന്നിവയ്ക്ക് കാരണമാകും. പെരിഫറൽ ന്യൂറോപ്പതിയ്ക്ക് കൃത്യമായ ചികിത്സ നൽകിയാൽ അവസ്ഥ മെച്ചപ്പെടുത്താൻ സാധിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Health/
കാലിന് പതിവായി വേദനയുണ്ടോ? ഉടൻ ചികിത്സ തേടുന്നതാകും ഉത്തമം
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement