• HOME
  • »
  • NEWS
  • »
  • life
  • »
  • World Liver Day | ഇന്ന് ലോക കരള്‍ ദിനം: കരളിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതും

World Liver Day | ഇന്ന് ലോക കരള്‍ ദിനം: കരളിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതും

2023ലെ ലോക കരള്‍ ദിനത്തില്‍ കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാം:

  • Share this:

    ഇന്ന് ലോക കരള്‍ ദിനം. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ കരളിന്റെ പങ്കിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും കരളുമായി ബന്ധപ്പെട്ട രോഗങ്ങളെയും അവസ്ഥകളെയും കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 19 ലോക കരള്‍ ദിനമായി (world liver day ) ആചരിക്കുന്നത്.

    ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷി, ദഹനം, മെറ്റബോളിസം എന്നിവയെ സഹായിക്കുന്നതും ശരീരത്തിലെ വിവിധ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരളിന്റെ പങ്കും വളരെ വലുതാണ്. സാധാരണയായി, ഹെപ്പറ്റൈറ്റിസ് ബി, സി, മദ്യം അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗം എന്നിവ കരളിനെ പ്രതികൂലമായി ബാധിക്കാറുണ്ട്.

    Also Read- Health Tips | സ്ത്രീകളിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് ആയുര്‍വേദ പരിഹാരം

    2023ലെ ലോക കരള്‍ ദിനത്തില്‍ കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാം:

    കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

    • ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികള്‍ ധാരാളം കഴിക്കുക. ഈ പച്ചക്കറികള്‍ ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ സഹായിക്കുന്നു.
    • നല്ല കൊഴുപ്പ് ധാരാളമായി അടങ്ങിയ വാള്‍നട്ട്, അവോക്കാഡോ, ഒലിവ് ഓയില്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
    • കരളിനെ ആരോഗ്യകരമായി സംരക്ഷിക്കണമെങ്കില്‍ ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. വെള്ളം ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരളിനെ സഹായിക്കും.
    • ഭക്ഷണത്തില്‍ പഴങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.
    • പതിവായി വ്യായാമം ചെയ്യുക.

    ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍:

    • സംസ്‌ക്കരിച്ച ഭക്ഷണങ്ങള്‍ക്ക് കരളിലെ കൊഴുപ്പിന് കാരണമാകുന്ന ഉയര്‍ന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉണ്ട്. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. കൂടാതെ ഈ ഭക്ഷണങ്ങള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും.
    • പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും ഒഴിവാക്കുക. വറുത്ത ഭക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
    • മദ്യപാനം ഒഴിവാക്കുക. മദ്യം ഒരു നിര്‍ജ്ജലീകരണ ഏജന്റായി പ്രവര്‍ത്തിക്കുകയും ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ കരളിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.
    • റെഡ് മീറ്റിന്റെ അമിത ഉപയോഗം ഒഴിവാക്കുക. കാരണം ഇത് കരളില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും.
    • ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ചോക്ലേറ്റുകള്‍, മിഠായികള്‍, ശീതള പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.

    കരളാണ് നമ്മുടെ ശരീരത്തിലെ മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നത്. വിറ്റാമിനുകളും ധാതുക്കളും സംഭരിക്കുക, ദഹനത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുക തുടങ്ങി ശരീരത്തിലെ മറ്റ് 500 പ്രധാന പ്രവര്‍ത്തനങ്ങളില്‍ കരളിന് വളരെ വലിയ പങ്കുണ്ട്. അതിനാല്‍ തീര്‍ച്ചയായും ഈ പ്രധാന അവയവത്തെ പരിപാലിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ 5-ല്‍ ഒരാള്‍ക്ക് കരള്‍ രോഗം ബാധിച്ചേക്കാം. ഇന്ത്യയിലെ ഏറ്റവും സാധാരണമായ മരണകാരണങ്ങളില്‍ പത്താമത്തേത് കരള്‍ രോഗമാണ്.

    Published by:Arun krishna
    First published: