'കുറച്ച് കുടിശ്ശികയുണ്ട്, പക്ഷെ...; 23 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ കണ്ട് ബോധം കെട്ട് വീട്ടുടമ

Last Updated:

ബില്‍ കൈയ്യില്‍ കിട്ടിയതും സന്തോഷ് ഞെട്ടി. ഉടനെ വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള പബ്ലിക് ഗ്രീവന്‍സ് റിഡ്രസ്സല്‍ ഓഫീസറുടെ ഓഫീസിലേക്ക്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
അപ്രതീക്ഷിതമായി എത്തിയ 23 ലക്ഷം രൂപയുടെ കറന്റ് ബില്‍ കണ്ട് ഞെട്ടി വീട്ടുടമ. ബീഹാറിലെ സീതാമര്‍ഹി സ്വദേശിയായ സന്തോഷ് മണ്ഡലിന്റെ വീട്ടിലാണ് 22.96 ലക്ഷത്തിന്റെ കറന്റ് ബില്‍ ലഭിച്ചത്. ബില്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ സന്തോഷ് ഞെട്ടിപ്പോയി. ഉടന്‍ തന്നെ വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള പബ്ലിക് ഗ്രീവന്‍സ് റിഡ്രസ്സല്‍ ഓഫീസറുടെ ഓഫീസിലേക്ക് ഓടി. എന്നാല്‍, അവിടെയെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ തെറ്റ് സമ്മതിക്കുകയും ഉടന്‍ തന്നെ തിരുത്തിയ ബില്‍ നല്‍കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ കുടിശ്ശികയായ തുകയും കൂടി കൂട്ടി 65,321 രൂപയായിരുന്നു സന്തോഷ് അടയ്‌ക്കേണ്ടിയിരുന്നത്. "ബില്ല് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ആദ്യം ഇത് ഒരു തമാശയാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, ഔദ്യോഗികമായി തന്നെയുള്ള ബില്‍ ആണെന്ന് തിരിച്ചറിഞ്ഞു. വേഗത്തില്‍ തന്നെ നടപടി സ്വീകരിക്കണമെന്ന് എനിക്ക് തോന്നി," സന്തോഷ് പറഞ്ഞു.
എന്നാല്‍ ബീഹാറില്‍ ഇത്തരത്തില്‍ മുമ്പും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബജിത്പൂരിലെ ഒരു വീട്ടുടമയ്ക്ക് 43,717 രൂപയുടെ ബില്ലിന് പകരം 58,268 രൂപയുടെ ബില്‍ വന്നിരുന്നു. ഇത്തരത്തില്‍ നിരവധിപേര്‍ക്ക് ഉയര്‍ന്ന ബില്ലുവന്നത് റിപ്പോര്‍ട്ട് ചെയ്തതോടെ ഇവിടുത്തെ വൈദ്യുതി ബില്ലിംഗ് സംവിധാനത്തിന്റ കൃത്യതയെയും വിശ്വാസ്യതയെയും കുറിച്ച് ആശങ്കകള്‍ വര്‍ധിച്ചു വരികയാണ്.
ഇത്തരത്തില്‍ വലിയ തുകയുടെ ബില്ലുകള്‍ വരുന്നത് സാങ്കേതികപരമായ തകരാര്‍ മാത്രമല്ലെന്നും നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ ആരോപിച്ചു. പലരും വകുപ്പ് ഓഫീസുകളില്‍ ഒന്നിലധികം തവണ നടക്കേണ്ടി വരുന്നുണ്ടെന്നും ഇത് സമയനഷ്ടവും മാനസിക സമ്മര്‍ദവും ഉണ്ടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ചിലപ്പോള്‍ ആഴ്ചകളോളം ബില്‍ ശരിയാക്കാന്‍ നടക്കേണ്ടി വരാറുണ്ടെന്ന് ഒരു പ്രാദേശിക ബിസിനസുകാരന്‍ പറഞ്ഞു.
advertisement
ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നത് സബ്ഡിവിഷന്‍ തലത്തില്‍ സ്ഥാപിതമായ പിജിആര്‍ഒ ഓഫീസുകളിലേക്ക് പരാതി പ്രവാഹമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബില്ലിംഗ് പ്രക്രിയിലെ വര്‍ധിച്ച പിഴവുകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ആവര്‍ത്തിച്ച് ബില്ലിംഗ് പിഴവുകള്‍ വരുന്ന സാഹചര്യത്തില്‍ ബില്ലിംഗിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. മനുഷ്യന്‍ വരുത്തുന്ന പിഴവുകള്‍ കുറയ്ക്കുന്നതിനും തെറ്റുകള്‍ സ്വയമേവ ചൂണ്ടിക്കാണിക്കുന്നതിനുമായി കൂടുതല്‍ സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതമായ ഒരു സംവിധാനം നടപ്പാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. "ഇത്തരം തെറ്റുകള്‍ വരുത്തുന്ന ജീവനക്കാര്‍ക്ക് അച്ചടക്കനടപടി ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ഈ ഇത്തരം പിശകുകള്‍ തുടരും," സാമൂഹിക പ്രവര്‍ത്തകനായ രമേശ് പഥക് പറഞ്ഞു.
advertisement
വൈദ്യുതി വകുപ്പിന്റെ ആവര്‍ത്തിച്ചുള്ള പിഴവുകള്‍  സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. "വൈദ്യുതി എന്നത് അടിസ്ഥാനപരമായ ആവശ്യമാണ്, ആഡംബരമല്ല. ആളുകളില്‍ നിന്ന് അമിതമായി പണം ഈടാക്കുകയും അതേസമയം അവഗണിക്കുന്നതായി തോന്നുകയും ചെയ്താല്‍ അത് ഭരണത്തെ ബാധിക്കുമെന്ന്" സാമ്പത്തിക വിദഗ്ധനായ അരവിന്ദ് റാവു പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
'കുറച്ച് കുടിശ്ശികയുണ്ട്, പക്ഷെ...; 23 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ കണ്ട് ബോധം കെട്ട് വീട്ടുടമ
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement