യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യത്തിന് ചെന്നൈയുമായി ബന്ധം എന്ത്?

Last Updated:

ഡിസംബര്‍ 11നാണ് യുഎഇയുടെ ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം നടന്നത്

Structure of UAE’s First Lunar Mission
Structure of UAE’s First Lunar Mission
ഡിസംബര്‍ 11നാണ് യുഎഇയുടെ ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം നടന്നത്. ഇതിന് ഇന്ത്യയുമായും ഒരു ബന്ധമുണ്ട്. ചന്ദ്രനിലേക്ക് പറക്കുന്ന റാഷിദ് റോവറിന്റെ ഘടന വികസിപ്പിച്ചെടുത്തത് ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ എസ്ടി അഡ്വാന്‍സ്ഡ് കോമ്പോസിറ്റ്‌സ് ആണ്.
കാര്‍ബണ്‍ ഫൈബര്‍-റൈന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (സിഎഫ്ആര്‍പി), മഗ്‌നീഷ്യം അലോയ്, അലുമിനിയം എന്നിവ ഉപയോഗിച്ച് രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് ഈ ഘടന വികസിപ്പിച്ചെടുത്തതെന്ന് കമ്പനിയുടെ സ്ഥാപകന്‍ ദേവേന്ദ്ര തിരുനാവുക്കരശു പറഞ്ഞു. എട്ട് വര്‍ഷം പഴക്കമുള്ള കമ്പനിയാണ് എസ്ടി അഡ്വാന്‍സ്ഡ് കോമ്പോസിറ്റ്‌സ്.
”റാഷിദ് റോവറിന്റെ 90 ശതമാനവും തങ്ങളുടെ കമ്പനിയാണ് നിര്‍മ്മിച്ചത്. അതിന്റെ ഘടന, ചക്രങ്ങള്‍, സോളാര്‍ പാനലുകള്‍, ക്യാമറ ഹോള്‍ഡര്‍ എന്നിവ ഉള്‍പ്പെടുന്ന 40 ഓളം ഭാഗങ്ങള്‍ അതിലുണ്ട്,” തിരുനാവുക്കരശു പറഞ്ഞു.
advertisement
റാഷിദ് റോവര്‍ ചാന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്താല്‍, മണ്ണില്‍ ഈര്‍പ്പം ഉണ്ടോ എന്ന് പരിശോധിക്കാനും മറ്റ് നിരവധി പരിശോധനകള്‍ നടത്താനുമുള്ള സെന്‍സറുകള്‍ അതില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020 ഡിസംബര്‍ അവസാനത്തോടെ കമ്പനി റാഷിദ് റോവറിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു.
യുഎഇയില്‍ നിന്ന് കരാര്‍ ലഭിച്ചതിന് ശേഷം റാഷിദ് റോവറിന്റെ ഒപ്റ്റിമൈസേഷന്‍, മെറ്റീരിയല്‍ തിക്ക്‌നസ്സ് തുടങ്ങിയവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. 2021 അവസാനത്തോടെ ഒരു ഗ്രൗണ്ട് ടെസ്റ്റ് മോഡല്‍ നിര്‍മ്മിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സും യുഎസും ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ ഗ്രൗണ്ട് ടെസ്റ്റ് മോഡല്‍ പരീക്ഷണം നടത്തിയതായും തിരുനാവുക്കരശു വിശദീകരിച്ചു.
advertisement
പരീക്ഷണത്തിനു ശേഷം ഫ്‌ലൈറ്റ് മോഡലിന്റെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചു. 2022 ജൂണിലാണ് കമ്പനി ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. യുഎഇ സര്‍ക്കാരിന്റെ ദൗത്യമായതിനാല്‍ വിതരണ ശൃംഖലയ്ക്ക് യാതൊരു തടസങ്ങളും ഉണ്ടായിരുന്നില്ലെന്നും കമ്പനി സ്ഥാപകന്‍ പറയുന്നു. എന്തെന്നാല്‍ ചെന്നൈയില്‍ നിന്ന് ദുബായിലേക്ക് എല്ലാ ദിവസങ്ങളും വിമാനങ്ങളുണ്ട്. ഇതിന്റെ ഭാരവും ഒരു പ്രശ്‌നമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭൂമിയില്‍ നിന്ന് 440,000 കിലോമീറ്റര്‍ അകലെയുള്ള അല്‍ ഖവാനീജിലെ ബഹിരാകാശ കേന്ദ്രത്തിലേക്ക് റാഷിദ് റോവര്‍ ആദ്യ സന്ദേശം അയച്ചതായി യുഎഇ പ്രധാനമന്ത്രി റാഷിദ് അല്‍ മക്തൂം പറഞ്ഞു. റാഷിദ് റോവറിന്റെ എല്ലാ ഉപകരണങ്ങളും സിസ്റ്റങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വരും മാസങ്ങളില്‍ ലാന്‍ഡര്‍ ചന്ദ്രനിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് എസ്ടി അഡ്വാന്‍സ്ഡ് കോമ്പോസിറ്റ്‌സ് ഇത് ആദ്യമായല്ല മുന്നോട്ടുവരുന്നത്. എന്നാല്‍ ചാന്ദ്ര ദൗത്യത്തിന് കമ്പനി ആദ്യമായാണ് തയ്യാറെടുക്കുന്നത്. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായും (ഐഎസ്ആര്‍ഒ) രാജ്യത്തെ മറ്റ് സ്വകാര്യ-മേഖലാ കമ്പനികളുമായും എസ്ടി അഡ്വാന്‍സ്ഡ് കോമ്പോസിറ്റ്‌സ് സഹകരിച്ചിട്ടുണ്ട്.
” ഐഎസ്ആര്‍ഒയില്‍ നിന്ന് ഒരു വലിയ പ്രൊജക്ട് ലഭിക്കാന്‍ ഞങ്ങള്‍ ശ്രമം നടത്തുന്നുണ്ട്. ചാന്ദ്രയാന്‍ 2, മംഗള്‍യാന്‍ തുടങ്ങിയ പ്രൊജക്ടുകള്‍ക്ക് വേണ്ടിയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ ഒരു സ്വകാര്യ ഉപഗ്രഹ നിര്‍മ്മാതാവിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്, ” അദ്ദേഹം വ്യക്തമാക്കി.
advertisement
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യത്തിന് ചെന്നൈയുമായി ബന്ധം എന്ത്?
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement