advertisement

വളർത്തുപൂച്ചയുടെ കടിയേറ്റ യുവാവ് നാലുവർഷത്തിനുശേഷം മരിച്ചു; മാംസഭോജി ബാക്ടീരിയ രക്തത്തിൽ കലർന്നത് മരണകാരണം

Last Updated:

പൂച്ച കടിച്ചതിനെ തുടർന്നുണ്ടായ മുറിവിലൂടെ അപകടകാരികളായ ബാക്ടീരിയകൾ രക്തത്തിൽ കലർന്നതാണ് പ്രശ്നമായത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
നായ കടിച്ചാൽ പേവിഷബാധയ്ക്കെതിരായ കുത്തിവെയ്പ്പ് എടുക്കണമെന്ന് എല്ലാവർക്കും മറിയാം. എന്നാൽ വീട്ടിൽ വളർത്തുന്ന പൂച്ച കടിച്ചാലോ? നാല് വർഷം മുമ്പ് പൂച്ച വിരലിൽ കടിച്ച 33കാരൻ മരണപ്പെട്ടുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ രക്തത്തിൽ കലർന്നതാണ് മരണകാരണമായത്.
ഡെയ്‌ലി മെയിൽ പറയുന്നതനുസരിച്ച്, ഹെൻറിക് ക്രീഗ്‌ബോം പ്ലെറ്റ്‌നർ 2018-ൽ ഒരു അഭയകേന്ദ്രത്തിൽ നിന്ന് പൂച്ചക്കുട്ടികളെ ദത്തെടുത്തു. 2018 ഓഗസ്റ്റിൽ, പൂച്ചക്കുട്ടികളിൽ ഒന്നിനെ പരിപാലിക്കുന്നിതിനിടെ അത്, ചൂണ്ടുവിരലിൽ കടിച്ചു. കടിയേറ്റയുടൻ തന്നെ ഹെൻറിക്കിന്‍റെ വിരലിൽ വലിയ നീർക്കെട്ടുണ്ടായി. എന്നാൽ യുവാവ് അത് കാര്യമായി എടുത്തില്ല.
പിന്നീട് ദിവസങ്ങൾ കഴിയുന്തോറും കാര്യങ്ങൾ വഷളായി. വിരലിലെ നീർക്കെട്ട് വേദനയും രൂക്ഷമായി വന്നു. നിരവധി പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഡെന്മാർക്കിലെ കോൾഡിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസത്തിനിടെ 15 ഓളം ശസ്ത്രക്രിയകൾ അദ്ദേഹത്തിന് നടത്തി.
advertisement
ശസ്ത്രക്രിയ കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും ഹെൻറിക്കിന്റെ വിരലിൽ തടിപ്പും വേദനയും ഭേദമായില്ല. ഒടുവിൽ വിരൽ മുറ്റിമറിക്കാൻ തീരുമാനിച്ചു. അങ്ങനെ വിരൽ മുറിച്ചുമാറ്റിയിട്ടും പ്രശ്നങ്ങൾ അവസാനിച്ചില്ല. പൂച്ച കടിച്ചതിനെ തുടർന്നുണ്ടായ മുറിവിലൂടെ അപകടകാരികളായ ബാക്ടീരിയകൾ രക്തത്തിൽ കലർന്നതാണ് പ്രശ്നമായത്.
പൂച്ചയുടെ കടിയേറ്റ മുറിവുകളിൽ ഉണ്ടാകുന്ന അണുബാധകൾക്ക് കാരണമാകുന്ന പാസ്റ്റെറല്ല മൾട്ടോസിഡ എന്ന ബാക്ടീരിയയാണ് ഇവിടെ വില്ലനായത്. ചില സന്ദർഭങ്ങളിൽ, ഇത് മാരകമായേക്കാവുന്ന necrotizing fasciitis എന്നറിയപ്പെടുന്ന ഈ അപൂർവ ബാക്ടീരിയ മാംസഭോജികളാണ്. ഹെൻറിക്കിന്റെ കാര്യത്തിൽ, കടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തിന്റെ മുറിവ് അടഞ്ഞു, അതായത് ബാക്ടീരിയകൾ രക്തത്തിൽ കലരുകയും മാംസം ഭക്ഷിക്കാൻ തുടങ്ങുകയും ചെയ്തു.
advertisement
നാല് വർഷത്തിന് ശേഷം, ഈ വർഷം ഒക്ടോബറിൽ ഹെൻറിക്ക് അന്തരിച്ചു. പൂച്ചയുടെ കടി നിസാരമായി കാണാതെ ബോധവൽക്കരണം നടത്താനാണ് കുടുംബം ഇപ്പോൾ ഇക്കാര്യം തുറന്ന് പറഞ്ഞത്. കടിയേറ്റാൽ ഡോക്ടറെ കാണണമെന്ന് ഹെൻറിക്കിന്റെ ഭാര്യ ഡിസിരി മാധ്യമങ്ങളോട് പറഞ്ഞു. “ഓ, അത് വെറുമൊരു പൂച്ചയാണെന്ന് ചിന്തിക്കരുത്. ഒരു അവസരവും എടുക്കരുത്, ”അവർ കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Health/
വളർത്തുപൂച്ചയുടെ കടിയേറ്റ യുവാവ് നാലുവർഷത്തിനുശേഷം മരിച്ചു; മാംസഭോജി ബാക്ടീരിയ രക്തത്തിൽ കലർന്നത് മരണകാരണം
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement