ചോദ്യം. ഞാൻ എന്റെ സുഹൃത്തിനൊപ്പം പാർക്കിലേക്ക് പോയി, അവൻ എന്നെ തൊടുകയും ചുംബിക്കുകയും ചെയ്തു. മറ്റു സുഹൃത്തുക്കൾക്ക് അയയ്ക്കുന്നതിനേക്കാൾ മെസേജ് ഞാൻ അവനാണ് അയയ്ക്കാറുള്ളത്. പക്ഷെ ഞങ്ങൾ ഒരിക്കലും ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല. ഇതിനർത്ഥം അവൻ എന്നെ ഇഷ്ടപ്പെടുന്നില്ലെന്നാണോ?
ഉത്തരം: ത്രിൽ അടിക്കുകയെന്നത് ജീവിതത്തിൽ ഏറെ ആസ്വാദ്യകരമാണ്. നിങ്ങളെ അയാൾ ഇഷ്ടപ്പെടുന്നുവെന്ന് നിങ്ങൾക്ക് നന്നായി അറിയാം. പക്ഷേ അവൻ തിരിച്ചും അങ്ങനെ തന്നെയാണോ എന്ന് നിങ്ങൾക്ക് അത്രയ്ക്ക് ഉറപ്പില്ല. പക്ഷെ ഇന്നത്തെ കാലത്ത് ആരെയും കണ്ണും അടച്ച് വിശ്വസിക്കരുത്. ഈ ഈ പ്രായത്തിൽ നിരവധി പേരോട് ലൈംഗികമായ ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. അവൻ ചുംബിച്ചു എന്നത് നിങ്ങൾക്ക് ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരിക്കാം. പക്ഷെ അവന് അങ്ങനെ ആകണമെന്നില്ല. സ്നേഹമായിരിക്കില്ല, ചിലർക്ക് ലൈംഗികത മാത്രമായിരിക്കും ആവശ്യം. ഓരോരുത്തരും അക്കാര്യത്തിൽ വ്യത്യസ്തരുമായിരിക്കും. അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമുക്ക് നിർവചിക്കാനുമാകില്ല.
വെറുതെ മാമ്പഴം പോലെ തൂങ്ങി നിൽക്കരുത്, നിലത്ത് വീഴുക. അവനുമായി തുറന്നു സംസാരിക്കുക. നങ്ങളുടെ മനസിലുള്ള കാര്യം അയാളോട് സംസാരിക്കുക.പക്ഷെ അയാൾ ഇഷ്ടപ്പെടില്ലേയെന്ന പേടി നിങ്ങൾക്കുണ്ട്.
തൽക്കാലം അതൊക്കെ മാറ്റിവച്ച് ധൈര്യത്തോടെ കാര്യങ്ങൾ തുറന്നു പറയുക. ഇല്ലെങ്കിൽ നിങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള മേൽക്കൈ മറ്റാർക്കെങ്കിലും പണയപ്പെടുത്തുന്നതിന് തുല്യമാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.