'ജാപ്പനീസ് ബാബ വംഗ'യുടെ പ്രവചനം; അഞ്ചു കൊല്ലത്തിനിടെ ആയിരങ്ങളെ കൊല്ലുന്ന വൈറസ്

Last Updated:

2030 ൽ ഉയർന്നുവവരാൻ സാധ്യതയുള്ള മാരകമായ ഒരു വൈറസിനെക്കുറിച്ച് മുന്നറിയിപ്പുമായി 'ജാപ്പനീസ് ബാബ വംഗ'

റിയോ തത്സുകിയുടെ വൈറസ് പ്രവചനം
റിയോ തത്സുകിയുടെ വൈറസ് പ്രവചനം
പ്രശസ്ത ബൾഗേറിയൻ പ്രവാചക ബാബ വംഗയോട് (Baba Vanga) ഉപമിക്കപ്പെടുന്ന ജപ്പാനിൽ നിന്നുള്ള മറ്റൊരു പ്രവാചക നടത്തിയ, ഭാവിയിലെ ഒരു ആഗോള പ്രതിസന്ധിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന പ്രവചനം പുറത്ത്. കൃത്യമായ പ്രവചനങ്ങൾക്ക് പേരുകേട്ട കോമിക് കലാകാരിയും പ്രവാചകയുമായ റിയോ തത്സുകി (Ryo Tatsuki), 2030 ൽ ഉയർന്നുവവരാൻ സാധ്യതയുള്ള മാരകമായ ഒരു വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വൈറസ്, കോവിഡ്-19 പാൻഡെമിക്കിനെ അനുസ്മരിപ്പിക്കുമെന്നും ആഗോള തലത്തിൽ ആരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുമെന്നും അവർ അവകാശപ്പെടുന്നു.
പ്രവചന വൈഭവം കാരണം 'പുതിയ ബാബ വംഗ' എന്നറിയപ്പെടുന്ന തത്സുകി, ഫ്രെഡി മെർക്കുറിയുടെയും രാജകുമാരി ഡയാനയുടെയും മരണം, 2011 ലെ കോബി ഭൂകമ്പം, കോവിഡ്-19 പാൻഡെമിക് തുടങ്ങിയ സംഭവങ്ങൾ മുമ്പ് പ്രവചിച്ചിട്ടുണ്ട്.
'ദി ഫ്യൂച്ചർ ആസ് ഐ സീ ഇറ്റ്' (1999) എന്ന തന്റെ പുസ്തകത്തിൽ, 2020 ഏപ്രിലിൽ അജ്ഞാതമായ ഒരു വൈറസ് അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് അവർ പ്രവചിച്ചു. പിന്നീട് അത് അപ്രത്യക്ഷമാവുകയും ഒരു ദശാബ്ദത്തിനുശേഷം വീണ്ടും വരികയും ചെയ്യുമെന്നും പ്രവചനമുണ്ട്. 2030-ൽ കൂടുതൽ വിനാശകരമായ മറ്റൊരു വൈറസ് ഉണ്ടാകുമെന്ന് അവർ ഇപ്പോൾ പ്രവചിക്കുന്നു, അത് നിരവധി മരണങ്ങൾക്ക് കാരണമാകും.
advertisement
ബാബ വംഗയുമായുള്ള താരതമ്യം അവരുടെ സ്വന്തം പ്രവചനങ്ങളുടെ ശ്രദ്ധേയമായ ചരിത്രത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. 12 വയസ്സുള്ളപ്പോൾ ഒരു കൊടുങ്കാറ്റിൽ കാഴ്ച നഷ്ടപ്പെട്ട ബാബ വംഗ, ആ സംഭവം ഭാവി പ്രവചിക്കാനുള്ള കഴിവ് തനിക്ക് ലഭ്യമാക്കി എന്ന് അവകാശപ്പെട്ടു. തന്റെ പ്രവചനങ്ങളിൽ ഏകദേശം 85% അവർ കൃത്യമായി പ്രവചിച്ചു കൊണ്ട്, ആഗോള അംഗീകാരം നേടി.
ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കൂടുതൽ ജാഗ്രത പാലിക്കണമെന്ന് തത്സുകിയുടെ പ്രവചനങ്ങൾ കൂടിയായതോടെ ആശങ്ക ഉയർന്നിട്ടുണ്ട്. തന്റെ വൈറൽ പ്രവചനത്തോടൊപ്പം, 2025 ജൂലൈയിൽ ജപ്പാനിൽ ഒരു വലിയ ഭൂകമ്പം ഉണ്ടാകുമെന്നും തത്സുകി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
advertisement
ഭൂകമ്പം സജീവമായ ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജപ്പാനിൽ പ്രതിവർഷം 1,500 ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നുണ്ട്. അവയിൽ പലതും കുറഞ്ഞ തീവ്രത കാരണം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എന്നിരുന്നാലും, 2011 ലെ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയും ഫുകുഷിമ ആണവ നിലയത്തിന് കേടുപാടുകൾ വരുത്തിയതുൾപ്പെടെ വ്യാപകമായ നാശത്തിന് കാരണമായി. തത്സുകി ഇത് പ്രവചിച്ചിരുന്നു.
ജപ്പാന്റെ ടൂറിസം വ്യവസായത്തെ ബാധിക്കുന്ന ഭൂകമ്പ പ്രവചനം വീണ്ടും ആവർത്തിക്കുന്നതാണ് തത്സുകിയുടെ പുസ്തകത്തിന്റെ പുതിയ പതിപ്പ്. ഈസ്റ്റർ ദിനത്തിൽ ജപ്പാനിലേക്കുള്ള ബുക്കിംഗുകളിൽ ഗണ്യമായ കുറവുണ്ടായതായും വരും മാസങ്ങളിൽ കൂടുതൽ കുറവുണ്ടാകുമെന്നും ഹോങ്കോംഗ് ട്രാവൽ ഏജൻസിയായ WWPKG യുടെ മാനേജിംഗ് ഡയറക്ടർ സിഎൻ യുവാൻ പറഞ്ഞു. കൂടാതെ, തായ്‌ലൻഡിലും വിയറ്റ്നാമിലും ഭൂകമ്പ സാധ്യതയെക്കുറിച്ചുള്ള ഓൺലൈൻ മുന്നറിയിപ്പുകൾ വൈറലാകുന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കുന്നു.
advertisement
ലോകം ജാഗ്രത പാലിക്കുമ്പോൾ, ഭാവിയിലെ വെല്ലുവിളികളെക്കുറിച്ചുള്ള വ്യക്തമായ ഓർമ്മപ്പെടുത്തലായി തത്സുകിയുടെ പ്രവചനങ്ങൾ മാറുകയും, അത് ആഗോള മേഖലയിൽ തന്നെ തയാറെടുപ്പുകൾക്ക് കാരണമായി മാറുകയുമാണ്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
'ജാപ്പനീസ് ബാബ വംഗ'യുടെ പ്രവചനം; അഞ്ചു കൊല്ലത്തിനിടെ ആയിരങ്ങളെ കൊല്ലുന്ന വൈറസ്
Next Article
advertisement
കണ്ണൂരിൽ മരിച്ച ബാർബർ തൊഴിലാളി‌യെ ഒരുകൂട്ടമാളുകൾ മർദിച്ചത് ഫേഷ്യൽചെയ്ത കൂലിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ
കണ്ണൂരിൽ മരിച്ച ബാർബർ തൊഴിലാളി‌യെ ഒരുകൂട്ടമാളുകൾ മർദിച്ചത് ഫേഷ്യൽചെയ്ത കൂലിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ
  • ഫേഷ്യൽചെയ്ത കൂലിക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശി നയിം സൽമാനിയെ സംഘം മർദിച്ചു.

  • നയിം സൽമാനിയെ പള്ളി ഗ്രൗണ്ടിന് സമീപം വീണ നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

  • പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമെന്നു കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

View All
advertisement