സ്വന്തമായി വീട് ഇല്ലേ? വിഷമിക്കണ്ട; വീടു വാങ്ങുന്നതിനേക്കാൾ നല്ലത് വാടകയ്ക്ക് താമസിക്കുന്നതെന്ന് ശതകോടീശ്വരൻ

Last Updated:

ഏകദേശം 25 ദശലക്ഷം ഡോളറാണ് സേതിയുടെ ആസ്തി

രമിത് സേതി
രമിത് സേതി
സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി ജീവിക്കുന്ന ഒരുപാട് പേരുണ്ടാകും. എന്നാൽ വാടകയ്ക്കു താമസിക്കുന്നതാണ് അതിനേക്കാൾ ലാഭമെന്നും വാടകയ്ക്കു താമസിക്കുക എന്നാൽ നിങ്ങൾ ഒരു പരാജയമാണെന്നല്ല അർത്ഥമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ കോടീശ്വരൻ രമിത് സേതി. സ്വന്തം അനുഭവമാണ് അദ്ദേ​ഹം ഇതിന് ഉദാഹരണമായി പറഞ്ഞത്.
സ്വന്തമായി ഒരു വീടുണ്ടാകുക എന്നത് അമേരിക്കയിൽ വലിയ കാര്യമാണെന്നും അതൊരു മികച്ച നിക്ഷേപമായി അവിടെ കരുതുന്നതായും സേതി പറഞ്ഞു. എന്നാൽ താൻ അങ്ങനെ കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് വെറും അർത്ഥശൂന്യമായ വാദമാണ്. പ്രത്യേകിച്ച്, ഭവനനിർമാണ ചെലവുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ. സ്വന്തമായി വീടുണ്ടാകുക എന്നത് മഹത്തരമാണന്നു പറയുന്നത് യുവാക്കൾ, സമ്പത്ത് കുറഞ്ഞവർ, ന്യൂനപക്ഷങ്ങൾ എന്നിവരിലെല്ലാം തങ്ങൾ പരാജയമാണ് എന്ന തോന്നൽ ഉണ്ടാക്കും”, രമിത് സേതി സിഎൻബിസിയോട് പറഞ്ഞു.
ഏകദേശം 25 ദശലക്ഷം ഡോളറാണ് സേതിയുടെ ആസ്തി. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറായി കണ്ടെത്തിയ ‘ഐ വിൽ ടീച്ച് യു ടു ബി റിച്ച്’ എന്ന പുസ്തകവും അദ്ദേഹം രചിച്ചതാണ്. സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെ അമേരിക്കയിൽ പ്രമുഖ പട്ടണങ്ങളിൽ അദ്ദേഹം വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. ”​​ഈ സ്ഥലങ്ങളിലെല്ലാം വാടകയ്ക്ക് താമസിക്കുക എന്നത് ഞാൻ ബോധപൂർവമെടുത്ത തീരുമാനം ആയിരുന്നു. അതിലൂടെ സ്വന്തമായി ഒരു വീട് വാങ്ങുന്നതിനേക്കാൾ പണം ലാഭിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.
advertisement
വീട് വെയ്ക്കുന്നതുമായോ വാങ്ങുന്നതുമാോ താരതമ്യപ്പെടുത്തുമ്പോൾ വാടകയ്‌ക്ക് താമസിക്കുന്നത് കയ്യിൽ നിന്നും ധാരാളം പണം നഷ്ടമാകുന്ന ഓപ്ഷനായാണ് പലരും കരുതുന്നതെന്നും തങ്ങൾ സമ്പാദിക്കുന്ന പണത്തിൽ നല്ലൊരു ശതമാനം വീട്ടുടമയിലേക്ക് പോകുന്നതായാണ് പലരുടെയും ധാരണയെന്നും രമിത് സേതി പറയുന്നു. എന്നാൽ ഒരു വീട് സ്വന്തമായി വാങ്ങുമ്പോഴോ വെയ്ക്കുമ്പോഴോ മോർട്ട്ഗേജ് പേയ്‌മെന്റുകൾ, ക്ലോസിംഗ് ചെലവുകൾ, ഹോം ഓണേഴ്‌സ് അസോസിയേഷൻ ഫീസ്, യൂട്ടിലിറ്റി ചെലവ്, മെയിന്റനൻസ് ചെലവ് എന്നിങ്ങനെ ധാരാളം മറ്റു ചെലവുകൾ ഉണ്ടെന്നും ഇതൊന്നും ആരും ഓർക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തമായി വീടു വേണമെന്ന് ആഗ്രഹിക്കുന്നവർ ഇത്തരം ചെലവുകൾ കണക്കു കൂട്ടി നോക്കണമെന്നും വീട് വാങ്ങുന്നതാണോ നല്ലത്, അല്ലെങ്കിൽ വാടകയ്‌ക്ക് എടുക്കുന്നതാണോ നല്ലത് എന്ന് അതിനു ശേഷം മാത്രം തീരുമാനിക്കണമെന്നും അദ്ദേ​ഹം പറഞ്ഞു.”
advertisement
സ്വന്തം ജീവിതത്തിൽ നിന്നുളള ഉദാഹരണവും സേതി പങ്കുവെച്ചു. താൻ മാൻഹട്ടനിൽ ഒരു അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്തിരുന്നു എന്നും, അതേസമയം തൊട്ടടുത്ത് വിൽപനയ്‌ക്കുണ്ടായിരുന്ന ഒരു അപ്പാർട്ട്മെന്റിനെക്കുറിച്ച് അന്വേഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇവ രണ്ടും ഒരേ വലിപ്പത്തിലുള്ളതും കാഴ്ചയിലും ഏകദേശം ഒരുപോലെ ആയിരുന്നു. കിടപ്പുമുറികളുടെ എണ്ണവും ഒരുപോലെയായിരുന്നു. എന്നാൽ അദ്ദേഹം ചെലവുകൾ കണക്കു കൂട്ടി നോക്കിയപ്പോൾ, വീട് വാങ്ങുമ്പോൾ ഉണ്ടാകുന്ന പ്രതിമാസ ചെലവ്, വാടക നൽകുന്ന തുകയുടെ ഏകദേശം ഇരട്ടിയായിരുന്നു. വാടകയ്ക്ക് നിൽക്കുന്നതാണ് സ്വന്തമായി വീട് വാങ്ങുന്നതിനേക്കാൾ മികച്ച തീരുമാനം എന്നതിന്റെ ഒരു ഉദാഹരണമാണിത് എന്നും സേതി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Life/
സ്വന്തമായി വീട് ഇല്ലേ? വിഷമിക്കണ്ട; വീടു വാങ്ങുന്നതിനേക്കാൾ നല്ലത് വാടകയ്ക്ക് താമസിക്കുന്നതെന്ന് ശതകോടീശ്വരൻ
Next Article
advertisement
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം
  • രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തെ തുടർന്ന് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

  • രാഷ്ട്രപതി 22ന് വൈകിട്ട് 3 മണിക്ക് ശബരിമല സന്നിധാനത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു.

  • 17ന് നട തുറക്കുമ്പോൾ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

View All
advertisement