ലോക്ക്ഡൗൺ കാലത്ത് വെറുതെയിരിക്കാതെ നാടകമെഴുതൂ; രചനകൾ ക്ഷണിച്ച് 'നാടക്'

Last Updated:

സമാനതകൾ ഇല്ലാത്ത ഈ ബന്ധന കാലത്തിന്റെ സ്മരണയ്‌ക്കായി ഒരു ക്രിയാത്മക സാഹിത്യ ഇടപെടലാണ് ലക്ഷ്യമിടുന്നതെന്ന് 'നാടക്'

കൊറോണ കാലത്ത് നാടക രചനകൾ ക്ഷണിച്ച് നാടക് സംസ്ഥാന കമ്മിറ്റി. കൊറോണ കാലത്തിന് ശേഷം ഇവ ചേർത്ത് പുസ്തകം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. സമാനതകൾ ഇല്ലാത്ത ഈ ബന്ധന കാലത്തിന്റെ സ്മരണയ്‌ക്കായി ഒരു ക്രീയാത്മക സാഹിത്യ ഇടപെടലാണ് ലക്ഷ്യമിടുന്നതെന്നും അതുവഴി ഒരു പ്രത്യേക കാലവും ജീവിതവും അടയാളപ്പെടുത്താനുള്ള  എളിയ ശ്രമമാണ് നാടക് നടത്തുന്നതെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് അവരുടെ സർഗ്ഗാത്മക -അനുഭവ സൃഷ്ടികൾ  അയക്കാം.
രചനകൾ ക്ഷണിച്ചുകൊണ്ടുള്ള നാടക് സംസ്ഥാന കമ്മിറ്റിയുടെ അറിയിപ്പ്
ഐക്യത്തിന്റെയും ചേർന്നു നിൽക്കലിന്റേയും  ഒന്നാണ് എന്നറിയാനും അറിയിക്കാനും പ്രതീകാത്മകമായി ചങ്ങലകൾ തീർത്തിരുന്ന നമ്മൾ ഇന്ന് അകന്നു നിന്നു ഹൃദയങ്ങൾ ചേർത്തുവയ്ക്കാനും കൈകൾ തൊടാതെ മനസ്സുകൊണ്ട് തൊടാനും പരിശീലിച്ചു കൊണ്ടിരിയ്ക്കുന്ന കാലം . ചങ്ങലക്കണ്ണികൾ പൊട്ടിയ്ക്കുവാൻ ആവശ്യപ്പെടുന്ന സോഷ്യൽ
ഡിസ്റ്റൻസിങ്ങിന്റെ കാലം.
സ്വയം പൂട്ടിയിടപ്പെട്ടുള്ള ജീവിതം, അതിന്റെ അസ്വസ്ഥതകൾ പേറുന്ന ദിവസങ്ങൾ. എല്ലാമനുഷ്യരും വീർപ്പുമുട്ടനുഭവിയ്ക്കുന്ന ഈ കാലത്തെ കുറച്ചു സർഗഗാത്മകം ആകകുന്നതിന് നമ്മൾ നാടകക്കാർക്കും ചില കാര്യങ്ങൾ ചെയ്യാം. ഈ സമയത്തു നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഈ കാലത്തെ ഓർമ്മിപ്പിയ്ക്കുന്നതും കാലങ്ങളെ അതിജീവിയ്ക്കുന്നതും ആകണം എന്നു കരുതുന്നു.
advertisement
നാടക് സംസ്ഥാന കമ്മറ്റി നേരിട്ടു നടത്തുന്ന ഒരു പ്രവർത്തനം.  ഇതൊരു മത്സരം അല്ല. പൂർണ്ണമായും സ്വതന്ത്ര സർഗഗാസ്ത്മക രചനകൾ ഉണ്ടാകാനുള്ള പ്രചോദനം. ലോകം ഈ മഹാമാരിയെ അതിജീവിച്ചു നമ്മൾ ഒക്കെ സ്വതന്ത്രമായി കഴിയുമ്പോൾ ഈ സൃഷ്ടികൾ ചേർത്തു, -കൊറോണ/കോവിഡ്19- നാടക ചിന്തകൾ എന്ന പേരിൽ പുസ്തക/പുസ്തകങ്ങൾ ആക്കണം എന്നതാണ്‌ തീരുമാനം.നാടക് സംസ്ഥാന കമ്മറ്റി തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും.
advertisement
നിബന്ധനകൾ
1. ഇതൊരു മൽത്സരമല്ല. അയച്ചു  കിട്ടുന്ന സൃഷ്ടികൾ, ആശയവ്യക്തതയും ഭാഷാവ്യക്തതയും അരങ്ങ് അവതരണ സാധ്യതയും (എന്തും അരങ്ങിന് വഴങ്ങും) ഉള്ളതാണെങ്കിൽ പരമാവധി ഉൾപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും.
2. വിഷയം- ഈ ലോകവും ഇരുണ്ട കാലവും സർവ്വ ചരാചരങ്ങളും അതിലെ മനുഷ്യാവസ്ഥയും. ലോകം-ഇൻഡ്യ-കേരളം-കൊറോണയ്ക്കു തൊട്ടു മുൻപും കൊറോണ കാലത്തും സംഭവിച്ച,സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന എല്ലാ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളും ഇതിൽ വരാം.
3. ആർക്ക് പങ്കെടുക്കാം--ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് അവരുടെ സർഗ്ഗാത്മക --അനുഭവ സൃഷ്ടികൾ  അയക്കാം.
advertisement
4. സൃഷ്ടികൾ എങ്ങനെ ഉള്ളതാകണം-- അരങ് സാധ്യത ഉള്ള എല്ലാ എസ്പ്രഷനും സ്വീകരിയ്ക്കും. ലക്ഷണമൊത്ത നാടകങ്ങൾ മാത്രമല്ല, മറ്റ് നാടക ചിന്തകളും ഉൾപ്പെടുത്തും.(ഏക പാത്രം, 2 കഥാപാത്രം, 10 മിനിറ്റ്, അരമണിക്കൂർ, ഒരു മണിക്കൂർ, 3 ആക്റ്റ് പ്ലെ, തെരുവ് നാടകം, സ്കെച്ചസ്, മോണലോഗ്, അരങ് സാധ്യത ഉള്ള ഗദ്യ കവിത, etc)
5. സൃഷ്ടികൾ word pdf ആയിട്ട് അയക്കണം.(പ്രൂഫ് റീഡിങ്, എഡിറ്റിംഗ് എല്ലാം എഴുത്തുകാർ സ്വയം നടത്തി ഫൈനൽ കോപ്പിയാണ് സമർപ്പിയ്ക്കേണ്ടത്. യാതൊരു തിരുത്തും വരുത്തുന്നതല്ല)
advertisement
6. അയക്കേണ്ട വിലാസം--natakkerala@gmail.com, shailaja.jala@gmail.com എന്നീ 2 മെയിൽ അഡ്ഡ്രസിലേക്കും കോപ്പികൾ അയക്കണം.
7. സൃഷ്ടികളുടെ എണ്ണത്തിന് അനുസരിച്ചു പ്രസിദ്ധീകരിയ്ക്കുന്ന പുസ്തകങ്ങളുടെ എണ്ണം കൂടും.
8. സൃഷ്ടികൾ അയക്കേണ്ട അവസാന തീയതി പിന്നീട് അറിയിക്കും.
ജെ.ശൈലജ(9446544431) ജ. സെക്രട്ടറി
രാജ്‌മോഹൻ നീലേശ്വരം(+919446771954) പ്രസിഡന്റ്.
മലയാളം വാർത്തകൾ/ വാർത്ത/Life/
ലോക്ക്ഡൗൺ കാലത്ത് വെറുതെയിരിക്കാതെ നാടകമെഴുതൂ; രചനകൾ ക്ഷണിച്ച് 'നാടക്'
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement