അനിൽ അക്കരയുടെ പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തല; അജ്ഞാതരൂപം കണ്ടതായി അയല്‍വാസികള്‍
- Published by:user_49
- news18india
Last Updated:
പശുക്കള്‍ക്ക് ഭക്ഷണം നല്കുന്ന പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടെത്തിയത്
തൃശൂര്‍: അനില്‍ അക്കര എംഎല്‍എയുടെ തൃശൂര്‍ അടാട്ടുള്ള വീട്ടില്‍ പൂച്ചയുടെ അറുത്ത് മാറ്റിയ തല കണ്ടെത്തി. വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്കുന്ന പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടെത്തിയത്.
സംഭവം കാര്യമാക്കാതെ പൂച്ചയുടെ തല കുഴിച്ചിട്ടെന്നും പിന്നീട് പുലര്‍ച്ചെ അഞ്ചരയോടെ ഈ ഭാഗത്ത് ഒരാള്‍ നില്‍ക്കുന്ന കണ്ടെന്ന വിവരം അയല്‍വാസികള്‍ പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും എംഎൽഎ പറഞ്ഞു.
You may also like:COVID 19| ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 124 ആയി; രോഗബാധിതരുടെ എണ്ണം 5000 ലേക്ക്[NEWS]COVID 19| COVID 19 | യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359[PHOTO]COVID 19 | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ അമ്പതുലക്ഷം രൂപ നൽകി[NEWS]
ആളുകളെ പേടിപ്പെടുത്താന്‍ ആസൂത്രിതമായി ചെയ്തതാണിതെന്ന് എംഎല്‍എ ആരോപിച്ചു. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിനു സമീപത്തെ ഏതെങ്കിലും സിസിടിവി കാമറകളില്‍ പൂച്ചത്തല കൊണ്ടുവന്നയാളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 08, 2020 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അനിൽ അക്കരയുടെ പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തല; അജ്ഞാതരൂപം കണ്ടതായി അയല്‍വാസികള്‍


