Navratri | ഒൻപത് ആയുധങ്ങള്‍; ദുഷ്ടശക്തികളിൽ നിന്ന് ഭക്തരെ സംരക്ഷിക്കുന്ന ദുര്‍​ഗാദേവി

Last Updated:

ഹിന്ദുമത വിശ്വാസമനുസരിച്ച്, ദുർഗാ ദേവിയെ ഏറ്റവും ശക്തയായ ദേവിയായാണ് കണക്കാക്കുന്നത്.

ഹിന്ദുക്കള്‍ വളരെ പ്രധാന്യത്തോടെ ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് നവരാത്രി. നവരാത്രിയുടെ ഒൻപത് ദിവസങ്ങളിൽ ദുർ​ഗാ ദേവിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണ് നവരാത്രി. ഹിന്ദുമത വിശ്വാസമനുസരിച്ച്, ദുർഗാ ദേവിയെ ഏറ്റവും ശക്തയായ ദേവിയായാണ് കണക്കാക്കുന്നത്. ദേവിയുടെ പത്ത് കൈകളിലും ആയുധങ്ങളുണ്ട്. ഈ ആയുധങ്ങൾ ഉപയോഗിച്ചാണ് ദേവി തന്റെ ഭക്തരെ ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷിക്കുന്നത് എന്നാണ് വിശ്വാസം. ഈ വർഷം സെപ്റ്റംബർ 26ന് ആരംഭിക്കുന്ന നവരാത്രി ആഘോഷം ഒക്ടോബർ 4 നാണ് അവസാനിക്കുക.
ദുർ​ഗാ ദേവിയുടെ കൈകളിലുള്ള ആയുധങ്ങൾ :
1. ത്രിശൂലം
ഭഗവാൻ പരമശിവൻ ത്രിശൂലം ദുർ​ഗാദേവിക്ക് നൽകിയതാണെന്നാണ് വിശ്വാസം. അതിന്റെ മൂർച്ചയുള്ള മൂന്ന് അറ്റങ്ങൾ 'ത്രിഗുണ'ത്തിന്റെയോ അല്ലെങ്കിൽ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും മൂന്ന് ഗുണങ്ങളുടെ പ്രതീകമായാണ് കണക്കാക്കുന്നത്. സത്വ, രാജ, തമ എന്നിവയാണ് ത്രിഗുണങ്ങൾ.
2. സുദർശന ചക്രം
സുദർശന ചക്രം ഭഗവാൻ ശ്രീകൃഷ്ണൻ ദുർഗ ദേവിക്ക് സമ്മാനിച്ചതാണ് എന്നാണ് വിശ്വാസം. ലോകത്തെ നിയന്ത്രിക്കുന്നത് ദേവിയാണെന്നും പ്രപഞ്ചം ഈ സൃഷ്ടിക്ക് ചുറ്റും കറങ്ങുന്നുവെന്നുമാണ് ഇതു കൊണ്ട് അർത്ഥമാക്കുന്നത്.
advertisement
3. താമര
അറിവിനെ പ്രതിനിധീകരിക്കുന്ന ബ്രഹ്മാവിന്റെ പ്രതീകമായാണ് ദുർ​ഗാ ദേവിയുടെ കൈയിലുള്ള താമരയെ കണക്കാക്കുന്നത്. പാതി വിരിഞ്ഞ താമര ആത്മീയ ബോധത്തിന്റെ ഉദയത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.
4. അമ്പും വില്ലും
വായുദേവനും സൂര്യദേവനും ദുർഗാ ദേവിക്ക് നൽകിയതാണ് അമ്പും വില്ലും. ഇത് ഊർജ്ജത്തിന്റെ പ്രതീകമാണ്. വില്ല് സ്ഥിതികോർജ്ജത്തെയും അമ്പ് ഗതികോർജ്ജത്തെയും പ്രതിനിധീകരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ ഊർജ്ജ സ്രോതസ്സുകളെയും നിയന്ത്രിക്കുന്നത് ദുർഗാ ദേവിയാണെന്നും ഇതിലൂടെ പറയുന്നു.
5. വാൾ
ഗണപതിയാണ് ദുർ​ഗാ ദേവിക്ക് വാൾ നൽകിയത്. ഇത് അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. വാൾ ജ്ഞാനത്തിന്റെ മൂർച്ചയെ പ്രതിനിധീകരിക്കുമ്പോൾ അതിന്റെ തിളക്കം അറിവിനെ പ്രതിനിധീകരിക്കുന്നു.
advertisement
6. വജ്രായുധം
ദുർ​ഗാ ദേവിക്ക് ഇന്ദ്രദേവൻ നൽകിയ സമ്മാനമാണ് വജ്രം. ഇത് പരിഹാര ശക്തിയുടെ പ്രതീകമാണ്. ദുർഗാ മാതാവ് ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ട് തന്റെ ഭക്തരെ ശക്തരാക്കുന്നു.
7. കുന്തം
അഗ്നി ഭഗവാൻ ദുർ​ഗാ ദേവിക്ക് സമ്മാനിച്ച കുന്തം ഐശ്വര്യത്തിന്റെ പ്രതീകമാണ്. അത് അഗ്‌നിശക്തിയെയും പ്രതിനിധീകരിക്കുന്നു.
8. പാമ്പ്
അറിവിന്റെയും ഊർജത്തിന്റെയും പ്രതീകമാണ് പാമ്പ്. അറിവിന്റെ ഏറ്റവും താഴ്ന്ന അവസ്ഥയിൽ നിന്ന് ഉയർന്ന അവസ്ഥയിലേക്കുള്ള മാറ്റത്തെയും ഇത് പ്രതിനിധീകരിക്കുന്നു.
9. മഴു
advertisement
ഭഗവാൻ വിശ്വകർമ്മൻ ഒരു മഴുവും കവചവും ദുർ​ഗാ ദേവിക്ക് നൽകിയിട്ടുണ്ട്. തിന്മയോട് പോരാടുന്നതിന്റെയും അതിന്റെ അനന്തരഫലങ്ങളെ ഭയപ്പെടാതെയുമിരിക്കാനുള്ള പ്രതീകമാണിത്.
നവരാത്രിയിൽ ദുർ​ഗാദേവിയുടെ ഒൻപത് അവതാരങ്ങളെ ആരാധിക്കുന്നത് ഭക്തർക്ക് അവരുടെ ജീവിതത്തിൽ ഐശ്വര്യവും ആരോഗ്യവും ജ്ഞാനവും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
മലയാളം വാർത്തകൾ/ വാർത്ത/Life/
Navratri | ഒൻപത് ആയുധങ്ങള്‍; ദുഷ്ടശക്തികളിൽ നിന്ന് ഭക്തരെ സംരക്ഷിക്കുന്ന ദുര്‍​ഗാദേവി
Next Article
advertisement
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
  • കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെതിരെ പോലീസ് കേസെടുത്തു.

  • നായയെ പിടികൂടാനുള്ള ശ്രമത്തിനിടെ അടിയേറ്റ് ചത്തെന്നാണ് യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രൻ പറയുന്നത്.

  • നായ ആറുപേരെ ആക്രമിച്ചതിനെത്തുടർന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ഇടപെട്ടില്ല.

View All
advertisement