HOME » NEWS » Life » ON THIS DAY RMS TITANIC SANK IN 1912 ALL YOU NEED TO KNOW AA

ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തം നടന്നത് ഈ ദിവസമാണ്; ടൈറ്റാനിക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വടക്കേ അയർലൻഡിലെ ഹർലാൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽശാലയിലാണ് ടൈറ്റാനിക് നിർമ്മിക്കപ്പെട്ടത്. ഏതാണ്ട് 7.5 ദശലക്ഷം യു എസ് ഡോളർ ചെലവഴിച്ചാണ് ടൈറ്റാനിക് നിർമിച്ചത്. ഇന്നത്തെ മൂല്യവുമായി താരതമ്യപ്പെടുത്തിയാൽ അത് ഏതാണ്ട് 192 ദശലക്ഷം ഡോളറാണ്.

News18 Malayalam | news18-malayalam
Updated: April 15, 2021, 2:25 PM IST
ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തം നടന്നത് ഈ ദിവസമാണ്; ടൈറ്റാനിക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഫയൽ ചിത്രം
  • Share this:
റോയൽ മെയിൽ ഷിപ്പ് (ആർ എം എസ്) ടൈറ്റാനിക് യു കെയിലെ സതാംപ്റ്റൺ തുറമുഖത്തുനിന്ന് തന്റെ കന്നിയാത്രആരംഭിച്ചിട്ട് ഇപ്പോൾ ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞു. ലോകത്തെ നടുക്കിയ എക്കാലത്തെയും വലിയ ദുരന്തത്തിലേക്കായിരുന്നു ആ യാത്ര. ആ ഭീമൻ കപ്പൽ 1912 ഏപ്രിൽ 14-ന് രാത്രി ഒരു മഞ്ഞുമലയിൽ ചെന്നിടിക്കുകയും ഏപ്രിൽ 15-ന് കപ്പൽ മുങ്ങുകയും ആ മഹാദുരന്തത്തിൽ 1,500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

സമുദ്രയാത്രയുടെസുവർണ കാലഘട്ടത്തിലാണ് ടൈറ്റാനിക് നിർമ്മിക്കപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിൽ നിന്ന് ന്യൂയോർക്കിലേക്ക് വാണിജ്യാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെയും സമ്പന്നരായ യാത്രികരെയും വഹിക്കുന്ന ക്രൂയിസ് കപ്പലുകളുമായി മത്സരിക്കാൻ പോന്ന വിധത്തിലാണ് ടൈറ്റാനിക് രൂപകൽപ്പന ചെയ്തത്. 1909 മാർച്ച് 31-ന് ആരംഭിച്ച ടൈറ്റാനിക്കിന്റെ നിർമാണം പൂർത്തിയാകാൻ നാല് വർഷമെടുത്തു. വടക്കേ അയർലൻഡിലെ ഹർലാൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽശാലയിലാണ് ടൈറ്റാനിക് നിർമ്മിക്കപ്പെട്ടത്. ഏതാണ്ട് 7.5 ദശലക്ഷം യു എസ് ഡോളർ ചെലവഴിച്ചാണ് ടൈറ്റാനിക് നിർമിച്ചത്. ഇന്നത്തെ മൂല്യവുമായി താരതമ്യപ്പെടുത്തിയാൽ അത് ഏതാണ്ട് 192 ദശലക്ഷം ഡോളറാണ്.

Also Read 'സ്നേഹത്തോടെ ജാക്ക്'; ടൈറ്റാനിക് മുങ്ങുന്നതിന് ആഴ്ച്ചകൾക്ക് മുമ്പ് ജാക്ക് എഴുതിയ പോസ്റ്റ്കാർഡ് ലേലത്തിന്

Also Read 'ബിച്ച്' എന്ന പേരിലുള്ള ഫ്രഞ്ച് പട്ടണത്തിന്റെ പേജ് നീക്കം ചെയ്ത് ഫേസ്ബുക്ക്; ആശയക്കുഴപ്പം ബോധ്യമായപ്പോൾ പുനസ്ഥാപിച്ചു

രണ്ട് വർഷക്കാലം നിർത്താതെ ജോലി ചെയ്ത ശേഷം 3,000 തൊഴിലാളികളാണ് ടൈറ്റാനിക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. നിരവധി തിരിച്ചടികളെ അതിജീവിച്ചുകൊണ്ടാണ് 2,200 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടുന്ന സംഘം ടൈറ്റാനിക്കിൽ സതാംപ്റ്റൺ തുറമുഖത്തു നിന്ന് യാത്ര തിരിച്ചത്. മെയിൽ ഷിപ്പ് ആയതുകൊണ്ടു തന്നെ3,000 ബാഗ് മെയിലുകളും കപ്പലിൽ ഉണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്ന ടൈറ്റാനിക്കിന്റെ ചീഫ് ഡിസൈനർ തോമസ് ആൻഡ്രൂസ് ആയിരുന്നു.

Also Read ട്രാഫിക്ക് പിഴ അടച്ചില്ല; ലംബോർഗിനി ജപ്തി ചെയ്ത് പൊലീസ്

"നേരെ മുന്നിലായി ഒരു മഞ്ഞുമല", ഈ വാക്കുകളാണ് ടൈറ്റാനിക്കിന്റെ ചരിത്രത്തെ മാറ്റിമറിച്ചത്. 4 ദിവസത്തെ യാത്രയ്ക്ക് ശേഷം ഏപ്രിൽ 14-ന് രാത്രി 11.40-ന് ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ചതോടെ ടൈറ്റാനിക്കിന്റെ കഥ ഒരു ദുരന്തമായി അവസാനിച്ചു. അപായം അടുത്തപ്പോഴേക്കും കപ്പൽ അലാറം മുഴക്കിയെങ്കിലും അപ്പോഴേക്കും കപ്പലിന്റെ ഗതി തിരിയ്ക്കാൻ ഏറെ വൈകിപ്പോയിരുന്നു. അടിയന്തിരമായി ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ സ്ത്രീകളെയും കുട്ടികളെയും ലൈഫ്‌ ബോട്ടുകളിൽ താഴെയിറക്കി. ദൗർഭാഗ്യമെന്ന് പറയട്ടെ, ആ ഭീമൻ കപ്പലിൽ ആകെ 20 ലൈഫ്‌ബോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ ഏകദേശം 2.20-ന് കപ്പൽ പൂർണമായും കടലിൽ മുങ്ങുകയായിരുന്നു.

ലൈഫ്‌ബോട്ടുകളിൽ ഇടം കണ്ടെത്താൻ കഴിയാതെ പോയ നിരവധി യാത്രക്കാർ ആ കൊടിയ തണുപ്പിൽ വിറങ്ങലിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. രാവിലെ 4.10 ആയപ്പോഴേക്കും എത്തിയ ആർ എം എസ് കാർപ്പാത്തിയ എന്ന കപ്പൽ ലൈഫ്‌ ബോട്ടിൽ അവശേഷിച്ചവരെ രക്ഷപ്പെടുത്തി. 2,200 യാത്രികരുമായി യാത്ര ആരംഭിച്ച ടൈറ്റാനിക്കിൽ നിന്ന് ആകെ എഴുന്നൂറോളം പേർക്ക് മാത്രമാണ് ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞത്.
Published by: Aneesh Anirudhan
First published: April 15, 2021, 2:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories