advertisement

Onam 2024: ഓണ സദ്യ കെങ്കേമമാക്കുന്ന പ്രധാന വിഭവങ്ങൾ ഇവ....

Last Updated:

പരമ്പരാ​ഗതമായി സദ്യ ഒരുക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. 26-ൽ അധികം വിഭവങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ആറ് രസങ്ങൾ ചേർന്നതാണ് ഓണസദ്യ.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഉത്രാട പാച്ചിലിലാണ് ജനങ്ങൾ. തിരുവോണത്തിന് വേണ്ടിയുള്ള ഓട്ടപാച്ചിലാണ് ഉത്രാട നാളിൽ കാണുന്നത്. സദ്യക്ക് വേണ്ടിയുള്ള ചിട്ടവട്ടങ്ങളും എല്ലാം ഒരുക്കുന്നത് ഇന്നാണ്. വിഭവ സമൃദ്ധമായ സദ്യയാണ് ഓണമെന്നാൽ മനസിലേക്ക് ഓടിയെത്തുന്നത്. തൂശനിലയിൽ വിളമ്പുന്ന നാവിൽ രുചിയേറും സദ്യ.
ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. എന്നാൽ, പരമ്പരാ​ഗതമായി സദ്യ ഒരുക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. 26-ൽ അധികം വിഭവങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ആറ് രസങ്ങൾ ചേർന്നതാണ് ഓണസദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവർപ്പ് എന്നീ രസങ്ങളാണ് അവ. ഓണ സദ്യക്ക് വിളമ്പുന്ന പ്രധാനപ്പെട്ട വിഭവങ്ങളെ കുറിച്ച് അറിയാം.
കുത്തരി ചോറാണ് സാധാരണയായി ഓണസദ്യയിൽ വിളമ്പുന്നത്. നാരങ്ങ, മാങ്ങ, ഇഞ്ചി തുടങ്ങിയ അച്ചാറുകളും സദ്യയിൽ പ്രധാനമാണ്.
advertisement
പരിപ്പുകറി: ഓണസദ്യയിൽ ആദ്യം വിളമ്പുന്ന ഒഴിച്ചുകറിയാണ് പരിപ്പുകറി. നെയ്യും പരിപ്പുകറിയും കൂട്ടിയാണ് ഓണസദ്യ കഴിക്കാൻ തുടങ്ങേണ്ടത്.
ഇഞ്ചിക്കറി: മറ്റൊരു പ്രദാന താരമാണ് ഇഞ്ചിക്കറി. സ്വാദിലും ​​ഗുണത്തിലും ഇഞ്ചിക്കറി മുന്നിലാണ്.
പച്ചടി: തൊട്ട് കൂട്ടുന്നതിനായി ആദ്യം വിളമ്പുന്നത് പച്ചടിയാണ്. വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ,പൈനാപ്പിൾ എന്നിവ ഉപയോ​ഗിച്ച് പച്ചടി തയ്യാറാക്കാവുന്നതാണ്.
ഓലൻ: കുമ്പളങ്ങ ഉപയോ​ഗിച്ചാണ് സാധാരണ ഓലൻ ഉണ്ടാക്കുന്നത്. നാളികേരം വറുത്തരച്ചും പച്ചയ്ക്കും ഓലൻ ഉണ്ടാക്കാറുണ്ട്.
അവിയൽ: വിവിധ ഇനം പച്ചക്കറികളുടെ കൂടിച്ചേരലാണ് അവിയൽ. അവിയലിൽ ചേരാത്തതായി ഒന്നുമില്ലെന്ന് പഴമക്കാർ പറയാറുണ്ട്.
advertisement
കാളൻ: നല്ല പുളിയുളള കറിയാണിത്. പുളിശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്.
കിച്ചടി: ഓണസദ്യയിലെ ഒരു പ്രധാന വിഭവമാണ് കിച്ചടി. മത്തങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി. നാളികേരം വറുത്തരച്ച് ചേർക്കുന്ന ഈ വിഭവത്തിന് അൽപം മധുരവും കലർന്ന രുചിയാണ്. ബീറ്റ്റൂട്ട്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചും കിച്ചടി തയ്യാറാക്കാം.
തോരൻ: ഓണസദ്യയിൽ തോരൻ ഉറപ്പായും വേണം. കാബേജോ, ചേനതണ്ടോ തുടങ്ങിയ ഏതിനം പച്ചക്കറി ഉപയോഗിച്ചും തോരൻ തയ്യാറാക്കാം.
advertisement
സാമ്പാർ: ഓണസദ്യയിലെ ഒഴിച്ചു കറികളിൽ പ്രധാനിയാണ് സാമ്പാർ. പലയിനം പച്ചക്കറികളാണ് സാമ്പാർ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.
എരിശേരി: ഓണസദ്യയിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ഏത്തയ്ക്ക (നേന്ത്രക്കായ), ചേന, മത്തങ്ങ ഇവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം.
രസം: വളരെ എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. ഓണസദ്യയ്ക്ക് രസം ഒഴിച്ചുകൂടാനാവാത്തതാണ്.
പായസം: പായസം ഇല്ലെങ്കിൽ ഓണസദ്യ ഒരിക്കലും പൂർണമാവില്ല. ഓണസദ്യയിൽ പായസത്തിന് അത്രയേറെ പ്രാധാന്യമുണ്ട്. അടപ്രഥമൻ, കടലപ്രഥമൻ, പാൽപ്പായസം, പാലട പായസം, സേമ്യ പായസം തുടങ്ങി പലതരം പായസങ്ങൾ ഓണസദ്യയിൽ വിളമ്പാറുണ്ട്.
advertisement
സദ്യ വിളമ്പുന്ന രീതി
(അതിഥി ഇരിക്കുന്നതിന് മുന്നേ)
സദ്യ കഴിക്കുന്ന ആളുടെ ഇടത് വശം തുമ്പ് വരത്തക്ക രീതിയില്‍ വാഴയില ഇടുക. ഇടത് വശത്ത് ഇലയുടെ മുകളിലായി കപ്പ് വെള്ളം വയ്ക്കുക. ഇലയുടെ ഇടത് വശത്ത് താഴെയായി ഒന്നു മുതൽ നാലു വരെയുള്ള വിഭവങ്ങൾ ക്രമത്തിൽ വിളമ്പുക. ഇലയുടെ മുകളില്‍ ഇടതുവശത്തു നിന്നും തുടങ്ങി 5 മുതല്‍ 16 വരെയുള്ള വിഭവങ്ങൾ നിരയായി വിളമ്പുക. ഇലയുടെ വലത് ഭാഗത്ത് അവിയലും അതിന് താഴെയായി കൂട്ടുകറിയും വിളമ്പുക.
advertisement
(അതിഥി ഇരുന്നതിന് ശേഷം)
ഇലയുടെ നടുവിലായി ആവശ്യത്തിന് ചോറ് ഇടുക. ചോറിന് മുകളില്‍ പരിപ്പും നെയ്യും ഒഴിക്കുക. പുറകെ സാമ്പാര്‍ കൊണ്ടുപോയി ആവശ്യമുള്ളവര്‍ക്ക് ഒഴിച്ചു കൊടുക്കു
ആദ്യമിട്ട ചോറ് കഴിച്ചുകഴിക്കുന്ന മുറയ്ക്ക് രണ്ടാമതും ചോറിട്ട് ഒപ്പം സാമ്പാര്‍ ഒഴിച്ച് കൊടുക്കുക.
അതിന് ശേഷം അടപ്രഥമനും പുറകെ ഗോതമ്പ് പായസവും ഇലയില്‍ ഒഴിച്ചു കൊടുക്കുക.
പായസം കഴിച്ചുകഴിയുമ്പോഴേക്കും മൂന്നാമതും ചോറ്(കുറച്ച് മാത്രം) വിളമ്പുക. പുറകെ പുളിശ്ശേരിയും തുടര്‍ന്ന് രസവും അവസാനം മോരും ഒഴിച്ചു കൊടുക്കുക.
advertisement
(കേരളത്തിൽ പല സ്ഥലങ്ങളിലും പല രീതിയിലാണ് ഓണസദ്യ വിളമ്പാറുള്ളത്. പൊതുവെ കണ്ടുവരുന്ന ഒരു രീതി മാത്രമാണ് മുകളിൽ നൽകിയിരിക്കുന്നത്.)
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Life/
Onam 2024: ഓണ സദ്യ കെങ്കേമമാക്കുന്ന പ്രധാന വിഭവങ്ങൾ ഇവ....
Next Article
advertisement
കോടതിയിൽ‌ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്
കോടതിയിൽ‌ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്
  • കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിക്കാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഓഫീസർ പിടിയിൽ

  • പത്തനംതിട്ടയിലെ താജുദ്ദീൻ എയ്ക്ക് 7 വർഷം കഠിനതടവും 20,000 രൂപ പിഴയും വിജിലൻസ് കോടതി വിധിച്ചു

  • അഴിമതി വിവരങ്ങൾ അറിയിക്കാൻ വിജിലൻസ് ടോൾ ഫ്രീ നമ്പർ 1064, 8592900900, വാട്ട്സ്ആപ്പ് 9447789100

View All
advertisement