ദിവസേന ഒരു സ്മോൾ അടിച്ചാൽ കുഴപ്പമുണ്ടോ? മദ്യപാനത്തെക്കുറിച്ചുളള പഠനം പറയുന്നതിങ്ങനെ

Last Updated:

മദ്യം കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു ദിവസം ഒരു പെഗ് മാത്രം കഴിക്കുന്നവരിൽ ആട്രിയൽ ഫൈബ്രിലേഷന്റെ അപകടസാധ്യത 16% കൂടുതലാണെന്ന് പഠനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ദിവസവും വളരെ കുറഞ്ഞ അളവിൽ മാത്രം മദ്യപിക്കുന്നവരിൽ പോലും ഗുരുതരമായ ഹൃദ്രോഗ സാധ്യതയുണ്ടെന്ന് പുതിയ പഠനം. പതിവായി മിതമായ അളവിൽ മദ്യം കഴിക്കുന്ന ആളുകൾക്ക് അസാധാരണമായ താളത്തിൽ ഹൃദയമിടിപ്പ് ഉണ്ടാകുന്ന അവസ്ഥയായ ആട്രിയൽ ഫൈബ്രിലേഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ. ഏകദേശം 108,000 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
പഠന റിപ്പോർട്ട് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്യം കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു ദിവസം ഒരു പെഗ് മാത്രം കഴിക്കുന്നവരിൽ ആട്രിയൽ ഫൈബ്രിലേഷന്റെ അപകടസാധ്യത 16% കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഏകദേശം 14 വർഷത്തെ തുടർച്ചയായ വിലയിരുത്തലിനൊടുവിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 12 ഗ്രാം എത്തനോൾ അടങ്ങിയ ഒരു ഡ്രിങ്ക് കഴിച്ചവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഒരു ചെറിയ (120 മില്ലി) ഗ്ലാസ് വൈൻ, ഒരു ചെറിയ ബിയർ (330 മില്ലി) അല്ലെങ്കിൽ 40 മില്ലി സ്പിരിറ്റ് എന്നിവയ്ക്ക് തുല്യമാണ്.
advertisement
പതിവായി ധാരാളം മദ്യം കഴിക്കുന്ന ആളുകൾക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഏവർക്കും അറിയാം, കൂടാതെ ഏട്രിയൽ ഫൈബ്രിലേഷൻ ഹൃദയസ്തംഭന സാധ്യത വർദ്ധിപ്പിക്കും. ഒരിക്കലും മദ്യം കഴിക്കാത്ത ആളുകൾക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്; മിതമായ അളവിൽ കുടിക്കുന്ന ആളുകൾക്ക് ഈ അപകടസാധ്യത കൂടുന്നുവെന്നും ചില പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. കൂടുതൽ മദ്യം കഴിക്കുമ്പോൾ അപകട സാധ്യത കുത്തനെ ഉയരുന്നു.
എന്നിരുന്നാലും, ഹാംബർഗ്-എപ്പെൻഡോർഫ് (ജർമ്മനി) യൂണിവേഴ്സിറ്റി ഹാർട്ട് ആൻഡ് വാസ്കുലർ സെന്ററിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് പ്രൊഫസർ റെനേറ്റ് ഷ്നാബെലിന്റെ നേതൃത്വത്തിലുള്ള നിലവിലെ പഠനത്തിൽ, ഗവേഷകർ കണ്ടെത്തിയത് മദ്യത്തിന്റെ കുറഞ്ഞ ഡോസുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നായിരുന്നു. അതേസമയം ആട്രിയൽ ഫൈബ്രിലേഷൻ അപകടസാധ്യത കുറയുന്നതായി കണ്ടില്ല. ചെറിയ അളവിൽ മദ്യം കഴിക്കുന്ന ആളുകൾക്കിടയിൽ ഹൃദയാഘാത സാധ്യത വർദ്ധിക്കുന്നത് ഹൃദയസ്തംഭനം മൂലമല്ലെന്ന് ഇത് സൂചിപ്പിക്കുന്നു.
advertisement
"ഞങ്ങളുടെ അറിവിൽ, മദ്യപാനത്തെക്കുറിച്ചും സമൂഹത്തിലെ ദീർഘകാലാടിസ്ഥാനത്തിലുള്ള ആട്രിയൽ ഫൈബ്രിലേഷനെക്കുറിച്ചും ഉള്ള ഏറ്റവും വലിയ പഠനമാണിത്. മുമ്പത്തെ പഠനങ്ങൾക്ക് ഈ ചോദ്യം പരിശോധിക്കാൻ മതിയായ ശേഷിയുണ്ടായിരുന്നില്ല, എന്നിരുന്നാലും മദ്യപാനവും മറ്റ് ഹൃദയം, രക്തക്കുഴൽ പ്രശ്നങ്ങൾ, ഹൃദയാഘാതം, എന്നിവ തമ്മിലുള്ള ബന്ധം കാണിക്കാൻ അവർക്ക് കഴിഞ്ഞു. ഞങ്ങളുടെ പഠനത്തിൽ, വളരെ കുറഞ്ഞ പതിവ് മദ്യപാനം പോലും ആട്രിയൽ ഫൈബ്രിലേഷൻ സാധ്യത വർദ്ധിപ്പിക്കുമെന്ന് തെളിയിക്കാനായി"- പ്രൊഫ. ഷ്നാബെൽ പറഞ്ഞു.
advertisement
"വൈൻ പോലെയുള്ള വീര്യം കുറഞ്ഞ മദ്യത്തിന്റെ പതിവ് ഉപഭോഗം, ഹൃദയത്തെ സംരക്ഷിക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ ചില പഠനങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ കുറഞ്ഞ അളവിൽ ആണെങ്കിലും ദിവസവും മദ്യപിക്കുന്നത് ഏട്രിയൽ ഫൈബ്രിലേഷൻ ഉൾപ്പെടെ എല്ലാ ഹൃദയ, രക്തക്കുഴൽ രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പറയുന്നു"-അദ്ദേഹം വ്യക്തമാക്കി.
സ്വീഡൻ, നോർവേ, ഫിൻലാൻഡ്, ഡെൻമാർക്ക്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള 107,845 ആളുകളുടെ വിവരങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. 1982 നും 2010 നും ഇടയിൽ പഠനത്തിൽ ചേർന്ന സമയത്ത് പങ്കെടുക്കുന്നവർ വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും അവരുടെ മെഡിക്കൽ ചരിത്രങ്ങൾ, ജീവിതശൈലികൾ (മദ്യവും പുകയിലയും ഉൾപ്പെടെ), തൊഴിൽ, വിദ്യാഭ്യാസ നിലവാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകി. മൊത്തം 100,092 പങ്കാളികൾ ചേരുമ്പോൾ ആട്രിയൽ ഫൈബ്രിലേഷൻ ഉണ്ടായിരുന്നില്ല, അവരുടെ ശരാശരി പ്രായം ഏകദേശം 48 വയസായിരുന്നു.
advertisement
ഏകദേശം 14 വർഷത്തെ പഠന കാലയളവിൽ, 5,854 പേർക്ക് ആട്രിയൽ ഫൈബ്രിലേഷൻ ഉണ്ടെന്ന് കണ്ടെത്തി. മദ്യപാനവും ആട്രിയൽ ഫൈബ്രിലേഷൻ സാധ്യതയും തമ്മിലുള്ള ബന്ധങ്ങൾ എല്ലാത്തരം മദ്യപാനങ്ങൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും സമാനമായിരുന്നു. മിതമായ അളവിൽ മദ്യപിക്കുന്നത് ആട്രിയൽ ഫൈബ്രിലേഷനെ പ്രേരിപ്പിക്കുന്ന കൃത്യമായ സംവിധാനങ്ങൾ അജ്ഞാതമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ അമിതമായ മദ്യപാനം ചില ആളുകളിൽ 'ഹോളിഡേ ഹാർട്ട് സിൻഡ്രോം' ഉണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്, ചില ആട്രിയൽ ഫൈബ്രിലേഷൻ രോഗികളിൽ ചെറിയ അളവിൽ മദ്യം അരിഹ്‌മിയയ്ക്ക് കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
ദിവസേന ഒരു സ്മോൾ അടിച്ചാൽ കുഴപ്പമുണ്ടോ? മദ്യപാനത്തെക്കുറിച്ചുളള പഠനം പറയുന്നതിങ്ങനെ
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement