റെയിൽവേ സ്റ്റേഷനിൽ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് മുൻകൂർ അനുമതി വേണം; 1500 രൂപ മുതൽ 10000 രൂപ വരെ ഫീസ്

Last Updated:

യാത്രക്കാർക്കും റെയിൽവേയുടെ പ്രവർത്തനങ്ങൾക്കും തടസമില്ലാത്തവിധമാണ് സിനിമ ഉൾപ്പടെയുള്ള വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി റെയിൽവേ സ്റ്റേഷനിൽ അനുമതി നൽകുക

Nilambur_Railway
Nilambur_Railway
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് മുൻകൂർ അനുമതി വേണം. ഇതുസംബന്ധിച്ച് 2007ലെ വിജ്ഞാപനം റെയിൽവേ പുനപ്രസിദ്ധീകരിച്ചു. പാലക്കാട് ഡിവിഷനിലെ കൊല്ലങ്കോട്, നിലമ്പൂർ റോഡ് സ്റ്റേഷനുകളിൽ വിവാഹ ആൽബങ്ങളുടെ ഉൾപ്പടെ ചിത്രീകരണം വർദ്ധിച്ച സാഹചര്യത്തിലാണ് വിജ്ഞാപനം വീണ്ടും ഇറക്കിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
യാത്രക്കാർക്കും റെയിൽവേയുടെ പ്രവർത്തനങ്ങൾക്കും തടസമില്ലാത്തവിധമാണ് സിനിമ ഉൾപ്പടെയുള്ള വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി റെയിൽവേ സ്റ്റേഷനിൽ അനുമതി നൽകുക.
ഇതിനായി റെയിൽവേ സ്റ്റേഷനുകളെ എക്സ്, വൈ, ഇസെഡ് എന്നിങ്ങനെ മൂന്നായി തരംതിരിക്കും. എക്സ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളിൽ ഏറ്റവും ഉയർന്ന നിരക്കും ഇസെഡ് കാറ്റഗറിയിലുള്ള സ്റ്റേഷനുകളിൽ കുറഞ്ഞ നിരക്കുമാണുള്ളത്.
എക്സ് വിഭാഗത്തിലുള്ള സ്റ്റേഷനുകളിൽ വിവാഹ ഫോട്ടോഗ്രഫി ഉൾപ്പടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള ചിത്രീകരണത്തിന് 10000 രൂപയാണ് നിരക്ക്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് അയ്യായിരം രൂപയും വ്യക്തിപരമായ ആവശ്യത്തിന് 3000 രൂപയുമാണ് നിരക്ക്. വൈ വിഭാഗത്തിൽ ഇത് 5000, 2500, 3500 എന്നിങ്ങനെയും ഇസഡ് വിഭാഗത്തിൽ ഇത് 3000, 1500, 2500 എന്നിങ്ങനെയുമായിരിക്കും.
advertisement
അതേസമയം പത്രപ്രവർത്തകർക്കും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള സർക്കാരിതര സംഘടനകൾക്കും നിരക്ക് ബാധകമല്ലെന്ന് ആദ്യ ഉത്തരവിൽ തന്നെ റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
റെയിൽവേ സ്റ്റേഷനിൽ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് മുൻകൂർ അനുമതി വേണം; 1500 രൂപ മുതൽ 10000 രൂപ വരെ ഫീസ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement