Ramayana Masam 2020| എളയാവൂർ സങ്കൽപ്പം: വടക്കന്‍ കേരളത്തിലെ ഏക ഭരതക്ഷേത്രം

Last Updated:

ഭരതപ്രതിഷ്ഠയ്ക്കു പുറമെ അപൂർവഭാവത്തിലുള്ള ശ്രീകൃഷ്ണനും ഇവിടെയുണ്ട്.

കണ്ണൂർ: വടക്കന്‍ കേരളത്തിലെ ഏക ഭരതക്ഷേത്രമാണ് എളയാവൂരിലെ സങ്കൽപ്പം. താപസവേഷത്തിൽ ജപമാലയുമായി രാജ്യം ഭരിച്ച ആത്മീയ ഭാവത്തിലുള്ള ഭരതനെയാണ് ഇവിടെ ആരാധിക്കുന്നത്.
ശ്രീരാമൻ വനവാസത്തിനു പോയപ്പോൾ രാമപാദുകം പൂജിച്ച് നാടുഭരിച്ച ഭരതനാണ് എളയാവൂരിലെ പ്രതിഷ്ഠ. ശ്രീരാമൻ എങ്ങനെ വനത്തിലേക്ക് യാത്രയായോ, അതേ വേഷത്തിൽ താപസ രൂപത്തിലാണ് ഭരതൻ ഇവിടെയുള്ളത്. ഭരണനൈപുണ്യം ഋഷിഭാവത്തിലും ആകാം എന്ന ഇതിഹാസ കൽപനയെയാണ് ആരാധിക്കുന്നത്.
വിഷ്ണു ക്ഷേത്രമായാണ് നേരത്തെ എളയാവൂർ അറിയപ്പെട്ടിരുന്നത്. 1992 ലെ ദേവപ്രശ്‌നത്തിലാണ് ക്ഷേത്രത്തില്‍ ഭരതസങ്കല്‍പ്പമാണ് കുടികൊള്ളുന്നത് എന്ന് വ്യക്തമായത്.
advertisement
മൂന്നു തന്ത്രിമാർക്ക് ഒരുപോലെ താന്ത്രികാവകാശമുള്ള പുരാതന ക്ഷേത്രം. തരണനല്ലൂർ, കാട്ടുമാടം, പാമ്പുമേയ്ക്കാട്ട് തന്ത്രിമാരാണ് ഇവിടെ താന്ത്രിക അവകാശികൾ. ഭരതപ്രതിഷ്ഠയ്ക്കു പുറമെ അപൂർവഭാവത്തിലുള്ള ശ്രീകൃഷ്ണനും ഇവിടെയുണ്ട്. അമ്പാടിക്കണ്ണൻ എന്ന ഉപദേവതാ ക്ഷേത്രം ശൈശവാവസ്ഥയിലുള്ള ശ്രീകൃഷ്ണ സങ്കൽപത്തിലാണ്.
വിശാലമായ ഊട്ടുപുരയും പ്രസിദ്ധമായ ക്ഷേത്രക്കുളവും എളയാവൂരിലെ സവിശേഷതകളാണ്. ഇപ്പോൾ ധ്വജപ്രതിഷ്ഠയ്ക്കും ഒരുങ്ങുകയാണ് ക്ഷേത്രം.
advertisement
ഭഗവതി, കൃഷ്ണന്‍ ഗണപതി നാഗം എന്നീ വിഗ്രഹങ്ങളും ഉണ്ട്. എല്ലാ ചൊവ്വാഴ്ചയും, വെള്ളിയാഴ്ചയും ഇവിടെ ഭദ്രകാളിക്ക് ഗുരുതിയും നടക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam 2020| എളയാവൂർ സങ്കൽപ്പം: വടക്കന്‍ കേരളത്തിലെ ഏക ഭരതക്ഷേത്രം
Next Article
advertisement
മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിരട്ടിയ യുവാവ് അറസ്റ്റിൽ
മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിരട്ടിയ യുവാവ് അറസ്റ്റിൽ
  • പോലീസ് സ്റ്റേഷനിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ, മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ്.

  • ബിടെക് അഡ്മിഷൻ തട്ടിപ്പ് പരാതിയിൽ അന്വേഷണം നടത്താൻ പോലിസ് സനൂപിന്റെ വീട്ടിലെത്തിയിരുന്നു.

  • സനൂപിനെതിരെ ആൾമാറാട്ടത്തിന് കേസെടുത്ത് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു.

View All
advertisement