കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. അതിനു ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് ദീപങ്ങള്‍ തെളിക്കുകയായിരുന്നു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്‌നി പകര്‍ന്നു.
കര്‍ക്കടകം ഒന്നായ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ മാത്രമെ അയ്യപ്പഭക്തര്‍ മലകയറി ശബരീശ ദര്‍ശനത്തിനായി എത്തിച്ചേരുകയുള്ളൂ. ജൂലൈ 17 ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് ശ്രീകോവില്‍ നട തുറന്ന് അഭിഷേകം നടത്തും. കര്‍ക്കടകമാസ പൂജയ്ക്കായി നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ 5000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിനായി അവസരം. നല്‍കിയിട്ടുണ്ട്. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ കര്‍ക്കിടക മാസ പൂജകള്‍ക്കായി ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളിലും ഉണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
Also read: കർക്കടകം: രാമായണ മാസം; മഹാകാവ്യം പാരായണം ചെയ്യേണ്ടതെങ്ങനെ?കര്‍ക്കിടത്തിൽ രാമായണം പാരായണം നടത്തുന്നതിന് ചില ചിട്ടകൾ ഉണ്ട്. കർക്കിടക മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണമെന്നാണ് സങ്കൽപ്പം.
മാസത്തിലെ എല്ലാ ദിവസവും രാമായണപാരായണം തുടരണം. മാസാവസാനം ശ്രീരാമപട്ടാഭിഷേകം വായിച്ച് പുഷ്പങ്ങൾ വിളക്കിന് മുന്നിൽ അർപ്പിച്ച് പാരായണം പൂർത്തിയാക്കുകയും ചെയ്യാം. ഒന്നാം തീയതി വായന ആരംഭിച്ചാൽ മാസാവസാനം വരെ അത് തുടരണം. എല്ലാ ദിവസവും ഒരാൾ തന്നെ വായിക്കണമെന്നില്ല സൗകര്യാർഥം മുടങ്ങാതെ പാരായണം ചെയ്യണമെന്നേയുള്ളൂ. ഇനി അതിന് സാധിക്കാത്തവർ ഒരു ദിവസമായോ, മൂന്നു ദിവസമായോ ഏഴ് ദിവസമായോ പാരായണം ചെയ്തു തീർക്കാറുണ്ട്.
പ്രഭാതത്തിൽ നിലവിളക്ക് തെളിയിച്ച് ഗണപതിയെ വന്ദിച്ച ശേഷം രാമായണത്തിൽ തൊട്ടുതൊഴുത്തു ഭക്തിയോടെ പാരായണം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ അല്ലാത്തസമയങ്ങളിൽ വടക്കോട്ടോ ചമ്രം പടിഞ്ഞു നിലത്തിരുന്നു വേണം പാരായണം ചെയ്യാൻ. ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്നു സന്ധ്യകളിലും രാമായണം വായിക്കാൻ പാടില്ല.
കർക്കടക മാസത്തിൽ നിത്യേന വിളക്ക് തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമ പട്ടാഭിഷേക ചിത്രം വയ്ക്കുന്നത് ഉത്തമമാണ്. പട്ടാഭിഷേക ചിത്രത്തിൽ ശ്രീരാമൻ, സീത, ഹനുമാൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ, വസിഷ്ഠൻ, ഗണപതി, ശ്രീപരമേശ്വരൻ, ബ്രഹ്മാവ്, നാരദൻ എന്നീ പതിനൊന്നുപേർ ഉണ്ടായിരിക്കണം.
ഓരോദിവസവും വായിക്കേണ്ട ഭാഗത്തെക്കുറിച്ചു കൃത്യമായ വ്യവസ്ഥയില്ല. എന്നാൽ യുദ്ധം, കലഹം, വ്യഥ, മരണം എന്നിവ പ്രതിപാദിക്കുന്ന ഭാഗങ്ങളിൽ നിത്യേന പാരായണം അവസാനിപ്പിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. വലതുഭാഗത്തു ശുഭസൂചനയുള്ള രണ്ടുവരികൾ മൂന്നുതവണ വായിച്ചു നിർത്തുകയുമാവാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.