• HOME
  • »
  • NEWS
  • »
  • life
  • »
  • 'വിവാഹത്തിന് മാതാപിതാക്കള്‍ സമ്മതിച്ചില്ല'; 60 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രണയസാഫല്യം

'വിവാഹത്തിന് മാതാപിതാക്കള്‍ സമ്മതിച്ചില്ല'; 60 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രണയസാഫല്യം

കൗമാരപ്രായത്തിലാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ ഇവരുടെ വിവാഹത്തെ മാതാപിതാക്കള്‍ എതിർത്തതാണ് ഈ നീണ്ട കാത്തിരിപ്പിന് കാരണം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ലണ്ടന്‍: 60 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിവാഹത്തിനൊരുങ്ങി പ്രണയിതാക്കാൾ. കൗമാരപ്രായത്തിലാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ ഇവരുടെ വിവാഹത്തെ മാതാപിതാക്കള്‍ എതിർത്തതാണ് ഈ നീണ്ട കാത്തിരിപ്പിന് കാരണം. ബ്രിട്ടീഷുകാരായ ലെന്‍ ആല്‍ബ്രൈട്ടണ്‍ (79), ജീനറ്റ് സ്റ്റീര്‍ (78) എന്നിവരാണ് 60 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ വിവാഹിതരാകുന്നത്.

    അറുപത് വര്‍ഷം മുമ്പാണ് ഇവര്‍ പ്രണയത്തിലാകുന്നത്. 1963ലാണ് ഇരുവരും പരസ്പരം കാണുന്നത്. അന്ന് ലെന്‍ ആല്‍ബ്രൈട്ടണ് 19 വയസ്സായിരുന്നു പ്രായം. ജീനറ്റിന് പതിനെട്ടും. ന്യൂപോര്‍ട്ടിലെ സെന്റ് മേരി ഹോസ്പിറ്റലിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലായി.

    പ്രണയം ആരംഭിച്ച് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹതിരാകാനും ഇവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാഹം തടഞ്ഞ് ജീനറ്റിന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. ഇരുവർക്കും അന്ന് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു. അന്ന് വിവാഹത്തിനുള്ള നിയമപരമായ പ്രായം 21 വയസ് ആയിരുന്നു.

    പിന്നീട് ഇരുവരും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അടുത്ത അമ്പത് വര്‍ഷം ഇവര്‍ ഇങ്ങനെയാണ് ജീവിച്ചത്.

    എന്നാല്‍ പിന്നീട് ജീനറ്റിനെ കണ്ടുപിടിക്കാന്‍ ലെന്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ലെന്‍ വീണ്ടും ജീനറ്റിനെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയുമായിരുന്നു.

    Also read: ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റാമിൻ ഗുളിക ആവശ്യത്തിലേറെ കഴിച്ചാൽ എന്ത് സംഭവിക്കും?

    “വിവാഹ ജീവിതം വളരെ അതിശയകരമാണ്. ഇതിലും മികച്ചതാക്കാന്‍ കഴിയില്ല. എന്നോട് ബഹുമാനത്തോടെ പെരുമാറുന്ന ഒരാളെ കിട്ടിയതില്‍ സന്തോഷമുണ്ട്,” ജീനറ്റ് പറഞ്ഞു.

    എന്നാല്‍ തങ്ങള്‍ വീണ്ടും പ്രണയത്തിലായി എന്നായിരുന്നു ലെനിന്റെ മറുപടി.

    “ഞങ്ങള്‍ കവിതകള്‍ ചൊല്ലി മോതിരം കൈമാറി. കവിത ചൊല്ലിയപ്പോള്‍ ഞാന്‍ വികാരധീനനായി പോയി. അവളോടുള്ള എന്റെ പ്രണയത്തില്‍ ഞാന്‍ സന്തോഷിക്കുന്നു,” എന്നായിരുന്നു ലെനിന്റെ മറുപടി.

    യഥാർത്ഥ പ്രണയത്തിന് പ്രായമോ, രൂപമോ, ഭാഷയോ ഒന്നും തടസ്സമല്ലെന്ന് ചിലരെങ്കിലും അനുഭവത്തിലൂടെയും മറ്റ് ചിലർ കഥകളിലൂടെയും സിനിമകളിലൂടെയുമെല്ലാം മനസ്സിലാക്കിയിട്ടുണ്ടാകും. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു പ്രണയ ബന്ധം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. അമേരിക്കൻ സ്വദേശിയും ഇരുപത്തിനാലുകാരനുമായ ഖുറാൻ മക്കെയിൻ എന്ന യുവാവിന്റെ പ്രണയിനി 61കാരിയായ ചെറിൽ മക്ഗ്രെഗർ എന്ന മുത്തശ്ശിയാണ്. ഇരുവരും തമ്മിൽ 37 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. എന്നാൽ ഈ പ്രായവ്യത്യാസം തങ്ങളുടെ പ്രണയത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്.

    17 കൊച്ചുമക്കളുള്ള ചെറിൽ, മക്കെയിനെ കണ്ടുമുട്ടുന്നത് അവന് വെറും പതിനഞ്ച് വയസ്സുള്ളപ്പോഴാണ്‌. രസകരമെന്നല്ലാതെ എന്തു പറയാൻ, ചെറിലിന്റെ ഒരു കൊച്ചു മകൻ മക്കെയിനേക്കാൾ പ്രായമുള്ളയാളാണ്. എന്തായാലും, ഇരുവരും കണ്ടുമുട്ടിയപ്പോൾത്തന്നെ പ്രണയം പൊട്ടിമുളച്ചില്ലെന്നും മക്കെയിൻ വളർന്നപ്പോൾ മാത്രമാണ് അത് പൂത്തുലഞ്ഞതെന്നും ദമ്പതികൾ അവകാശപ്പെടുന്നു. ഷോർട്ട് വീഡിയോ ആപ്പായ ടിക് ടോക്കിനായി മക്കെയിനും ചെറിലും ഒരുമിച്ച് വീഡിയോ ഷൂട്ട് ചെയ്യാറുണ്ടായിരുന്നു. ഇങ്ങനെയാണ് ഇവർക്കിടയിൽ പ്രണയം മുളപൊട്ടിയത്.

    Published by:user_57
    First published: