രണ്ടാഴ്ച്ചത്തെ ദുരൂഹത നീങ്ങി; കാണാതായ അധ്യാപികയും പത്താം ക്ലാസ് വിദ്യാർത്ഥിയും ഒളിച്ചോടിയതെന്ന് പോലീസ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
27 കാരിയായ അധ്യാപികയേയും പത്താം ക്ലാസിലെ വിദ്യാർഥിയായ 16 വയസുള്ള ആൺകുട്ടിയേയും ഫെബ്രുവരി 16 നാണ് കാണാതായത്.
അവിവാഹിതയായ അധ്യാപികയെയും പ്രായപൂർത്തിയാകാത്ത വിദ്യാർഥിയേയും കാണാതായ സംഭവത്തിലെ ദുരൂഹത നീങ്ങിയെന്ന് പോലീസ്. ഇരുവരെയും രണ്ടാഴ്ചയായി ഹൈദരാബാദിൽ നിന്ന് കാണാനില്ലായിരുന്നു. ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്ന അധ്യാപികയും പത്താം ക്ലാസ് വിദ്യാർഥിയും മുൻ ധാരണ പ്രകാരം ഒളിച്ചോടിയതായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ചന്ദനനഗറിലെ ഒരു സ്കൂളിലെ 27 കാരിയായ അധ്യാപികയേയും അതേ സ്കൂളിലെ പത്താം ക്ലാസിലെ വിദ്യാർഥിയായ 16 വയസുള്ള ആൺകുട്ടിയേയും ഫെബ്രുവരി 16 നാണ് കാണാതായത്. വിദ്യാർത്ഥിയുടെ കുടുംബം അന്ന് തന്നെ ഹൈദരാബാദിലെ ഗച്ചിബൗളി പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും അധ്യാപികയ്ക്ക് എതിരെ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
“കുട്ടി അവന്റെ ടീച്ചറിനൊപ്പം ബെംഗളുരുവിലേക്ക് ട്രെയിനിൽ കയറിയതായി അവന്റെ സഹപാഠികളിൽ നിന്ന് ഞങ്ങൾക്ക് മനസിലായി. ഇരുവരും കുറച്ചു മാസമായി അടുപ്പത്തിലായിരുന്നു. സ്കൂൾ ബാഗിനൊപ്പം അവൻ രണ്ടു ഫോണുകളും 2000 രൂപയും കൊണ്ടു പോയിരുന്നു’ അധ്യാപികയുടെ ഒരു ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപികയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ അവരുടെ രക്ഷിതാക്കൾ പിറ്റേന്ന് ചന്ദനനഗർ പോലീസിനെ സമീപിച്ചു. തുടർന്ന് അധ്യാപികയെ കാണാതായതിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
advertisement
ഈ കേസിലെ അന്വേഷണത്തിൽ ഫെബ്രുവരി 20ന് അതേ സ്കൂളിലെ വിദ്യാർത്ഥിയെ കാണാതായ കേസും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് രണ്ടു കേസുകളിലും ഒരുമിച്ച് അന്വേഷണം ആരംഭിച്ച പോലീസ് കാണാതായ രണ്ടു പേരും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നും കണ്ടെത്തി. മുൻകൂട്ടി പദ്ധതിയിട്ട പോലെ ഇരുവരും ഫെബ്രുവരി 16ന് ബെംഗളൂരുവിലേക്ക് പോയി.
കുറച്ചു ദിവസം ഇരുവരും അധ്യാപികയുടെ ഒരു ബന്ധുവിന്റെ ബംഗളൂരുവിലെ വസതിയിൽ താമസിച്ചതായി പോലീസ് പറഞ്ഞു. ബംഗളൂരുവിലും ഹൈദരാബാദിലും ഉള്ള ഹോട്ടലുകളിൽ മാറി മാറി താമസിച്ചതായി രേഖകൾ ഉണ്ട് . രണ്ടു പേരുടെ കയ്യിലും അധികം പണം ഇല്ലാതിരുന്നതിനാൽ വാടക കുറഞ്ഞ ലോഡ്ജുകളാണ് തിരഞ്ഞെടുത്തത്. ഫെബ്രുവരി 27 ന് അത്തരമൊരു സ്ഥലത്തു നിന്നും ഇരുവരെയും പോലീസ് കണ്ടെത്തി.
advertisement
“ഇരുവരും കുറേക്കാലമായി പ്രണയത്തിലായിരുന്നു. അവർ ഒളിച്ചോടി ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു. വിദ്യാർഥി പ്രായപൂർത്തിയാകാത്തതിനാൽ അവനെയും മാതാപിതാക്കളെയും ഞങ്ങൾ കൗൺസലിംഗ് നടത്തി. പ്രായപൂർത്തിയാകാത്തതിനാൽ വിദ്യാർഥി കൂടെ നിന്നാൽ തട്ടിക്കൊണ്ടു പോകലിന് കേസ് ഉണ്ടാകുമെന്ന് അധ്യാപികയെ പറഞ്ഞു മനസിലാക്കി’ കേസിലെ ഒരു ഇൻസ്പെക്ടർ മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപികയെയും പൊലീസ് കൗൺസിലിങ് നടത്തി വിട്ടയച്ചു. ഇരു വീട്ടുകാരും പോലീസിനെ സമീപിച്ച് പരാതി പിൻവലിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
March 06, 2023 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Relationship/
രണ്ടാഴ്ച്ചത്തെ ദുരൂഹത നീങ്ങി; കാണാതായ അധ്യാപികയും പത്താം ക്ലാസ് വിദ്യാർത്ഥിയും ഒളിച്ചോടിയതെന്ന് പോലീസ്