‘ഒടുവിൽ ദർശനം ലഭിച്ചു’; ഉണ്ണി മുകുന്ദൻ തിരുപ്പതി ക്ഷേത്രത്തിൽ
- Published by:Sarika KP
- news18-malayalam
Last Updated:
‘ഒടുവിൽ തിരുപ്പതി ബാലാജിയുടെ ദർശനം ലഭിച്ചു’ ; ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദൻ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി. ചിങ്ങം ഒന്നിനാണ് ഉണ്ണിമുകുന്ദൻ ക്ഷേത്രത്തിലെത്തിയത്. തിരുപ്പതിയിൽ എത്തിയതും ക്ഷേത്ര ദർശനം നടത്തിയതും താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. . ‘ഒടുവിൽ തിരുപ്പതി ബാലാജിയുടെ ദർശനം ലഭിച്ചു’ എന്ന അടിക്കുറിപ്പോടെ താരം തന്റെ ക്ഷേത്രത്തിന്റെ സമീപത്ത് നിന്നെടുത്ത ചിത്രവും പങ്കുവച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മലയാളത്തിലെ ഫാന്‍റസി സിനിമകളില്‍ ജനപ്രിയമായി മാറിയ അത്ഭുതദ്വീപിന് രണ്ടാം ഭാഗവുമായി സംവിധായകന്‍ വിനയന്‍. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വിനയന്‍ തന്നെ നടത്തിയിരുന്നു. രണ്ടാം വരവില്‍ പക്രുവിനൊപ്പം യുവതാരം ഉണ്ണി മുകുന്ദനും മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉണ്ടാകും.
Also read-‘ഓട്ടിസം ബാധിച്ച അവളുടെ മനസ്സിലെ അയ്യപ്പ സ്വാമി ഇതാണ് ‘ ; ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദന്
advertisement
ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയ്ക്കുമൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനയന്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tirupati,Chittoor,Andhra Pradesh
First Published :
August 18, 2023 3:39 PM IST


