'ഹിന്ദുപെൺകുട്ടികളെ 18 വയസിൽ വിവാഹം കഴിപ്പിക്കണം; ഫലഭൂയിഷ്ഠമായ മണ്ണിലേ വിളവുണ്ടാകൂ'; ആസാം എംപി
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യത്തെ മുസ്ലിം ജനസംഖ്യ വർദ്ധിക്കുകയാണെന്ന ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം
ന്യൂഡൽഹി: ഹിന്ദു പെൺകുട്ടികളെ 18 വയസ്സിൽത്തന്നെ വിവാഹം കഴിപ്പിക്കണമെന്നും ജനസംഖ്യാ വർധനവിന് ഹിന്ദുക്കൾ മുസ്ലിങ്ങളുടെ പാത പിന്തുടരണമെന്നും വിവാദ പ്രസ്താവനയുമായി ആസാമിൽനിന്നുള്ള എംപിയും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവുമായ ബദ്‌റുദീൻ അജ്മൽ. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് അജ്മലിന്റെ പരാമർശം.
”ഹിന്ദുക്കൾ ശരിയായ സമയത്തു വിവാഹം കഴിക്കുന്നില്ല. അവർക്കു രണ്ടോ മൂന്നോ ബന്ധങ്ങളുണ്ടാകും. പക്ഷേ വിവാഹം കഴിക്കില്ല. ഒടുവിൽ 40 വയസാകുമ്പോൾ കുടുംബക്കാരുടെ സമ്മർദം മൂലം വിവാഹം കഴിക്കും. അപ്പോഴെങ്ങനെ കുട്ടികളുണ്ടാകും? മുസ്ലിം പെൺകുട്ടികൾ 18 വയസ്സിൽത്തന്നെ വിവാഹിതരാകും. ആൺകുട്ടികൾ 22 വയസ്സിൽ വിവാഹം കഴിക്കും. ഇന്ത്യൻ സർക്കാർ അത് അനുവദിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങളുടെ ജനസംഖ്യ വർധിക്കുന്നത്. ഹിന്ദുക്കളും ഇതു പിന്തുടരണം. പെൺകുട്ടികളെ 18 വയസ്സിൽത്തന്നെ വിവാഹം കഴിപ്പിക്കണം. ഫലഭൂയിഷ്ഠമായ മണ്ണിലേ നല്ല വിളവ് ലഭിക്കൂ”- അജ്മൽ പറഞ്ഞു.
advertisement
Also Read- വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച എംബിഎ വിദ്യാർത്ഥിയെ കൊണ്ട് പാത്രങ്ങൾ കഴുകിച്ചു
(Hindu sahi umar mein shaadi nahi karta, 40 saal tak 2-3 illegal biwiyan rakhta hai, fir shayad family ke pressure mein shaadi kar le, batao, bacche kahan se hongi.In our community, girls are married as soon as they turn 18. Government of India permits this. Boys get married as soon as they turn 22. That why the our population is increasing. Hindus should also adopt Muslim’s formula of marrying off their daughters at the age of 18, banjar zameer pe kheti nahi hoti, fertile zameen pe hoti hai)
advertisement
രാജ്യത്തെ മുസ്ലിം ജനസംഖ്യ വർദ്ധിക്കുകയാണെന്ന ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു നേതാവ്.
ഡൽഹിയിലെ ശ്രദ്ധാ വാൾക്കർ വധക്കേസിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാ ശർമയോട് പ്രതികരിക്കുകയായിരുന്നു എഐയുഡിഎഫ് നേതാവ്.
”ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച നേതാക്കളിൽ ഒരാളാണ് മുഖ്യമന്ത്രി. അപ്പോൾ ആരാണ് അദ്ദേഹത്തെ തടയുന്നത്? നിങ്ങളും നാലോ അഞ്ചോ ‘ലൗ ജിഹാദ്’ നടത്തി ഞങ്ങളുടെ മുസ്ലീം പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. പക്ഷെ, ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും, യുദ്ധം പോലും ചെയ്യില്ല,” അജ്മൽ പറഞ്ഞു.
advertisement
#WATCH | Hindus should follow the Muslim formula of getting their girls married at 18-20 years, says AIUDF President & MP, Badruddin Ajmal. pic.twitter.com/QXIMrFu7g8
— ANI (@ANI) December 2, 2022
“ഇന്ത്യയ്ക്ക് വേണ്ടത് അഫ്താബിനെപ്പോലെയല്ല, മറിച്ച് ശ്രീരാമനെപ്പോലെയുള്ള ഒരാളെയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയുള്ള ഒരു നേതാവിനെയാണ്.” എന്ന് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ നടന്ന റോഡ്ഷോയിൽ ആസാം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
advertisement
അജ്മലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. ‘‘ഇത്തരം പ്രസ്താവനകൾ ഇവിടെ നടക്കില്ല. രാഷ്ട്രീയത്തിനു വേണ്ടി തരംതാഴരുത്. നിങ്ങളുടെ അമ്മയുടെയും സഹോദരിയുടെയും അന്തസ്സിനുമേൽ ചവിട്ടരുത്. ഹിന്ദുക്കൾക്ക് ബംഗ്ലദേശികളുടെ ഉപദേശം ആവശ്യമില്ല’’- ബിജെപി എംഎൽഎ ദിഗന്ത കലിത പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2022 1:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
'ഹിന്ദുപെൺകുട്ടികളെ 18 വയസിൽ വിവാഹം കഴിപ്പിക്കണം; ഫലഭൂയിഷ്ഠമായ മണ്ണിലേ വിളവുണ്ടാകൂ'; ആസാം എംപി