അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പ്രത്യേക ഉപഹാരങ്ങൾ നല്‍കുമെന്ന് ക്ഷേത്ര ട്രസ്റ്റ്

Last Updated:

പ്രസാദത്തിനോടൊപ്പം 'അയോധ്യ ദര്‍ശന്‍' എന്ന പുസ്തകത്തിന്റെ കോപ്പികൾ അതിഥികള്‍ക്ക് സമ്മാനിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ലക്‌നൗ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുക്കുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പ്രത്യേകം ഉപഹാരം നല്‍കുമെന്ന് ക്ഷേത്ര ട്രസ്റ്റ്. 2024 ജനുവരി 22നാണ് പ്രതിഷ്ഠാദിനം. പ്രസാദത്തിനോടൊപ്പം 'അയോധ്യ ദര്‍ശന്‍' എന്ന പുസ്തകത്തിന്റെ കോപ്പികൾ അതിഥികള്‍ക്ക് സമ്മാനിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഗീതാ പ്രസ്സാണ് പുസ്തകം അച്ചടിക്കുന്നത്.ചടങ്ങിലേക്കായി പുസ്തകത്തിന്റെ 10000 കോപ്പികള്‍ ഉടന്‍ അച്ചടിക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
അയോധ്യ നഗരത്തെപ്പറ്റിയും ചരിത്രത്തെപ്പറ്റിയും വിശദമാക്കുന്ന പുസ്തകമാണ് അയോധ്യ ദര്‍ശന്‍. രാമായണത്തിലെ ചില ഭാഗങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ചിത്രമാണ് പുസ്തകത്തിന്റെ പുറംചട്ടയിലുള്ളത്. അയോധ്യയിലെ പ്രതിഷ്ഠാദിനത്തിന്റെ തീയതിയും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
advertisement
ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാ അതിഥികള്‍ക്കും അയോധ്യ ദര്‍ശന്‍ പുസ്തകം സമ്മാനിക്കും. അതേസമയം തെരഞ്ഞെടുക്കപ്പെട്ട വിശിഷ്ടാതിഥികള്‍ക്ക് മൂന്ന് പുസ്തകങ്ങള്‍ അധികമായി നല്‍കുമെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട നൂറ് അതിഥികള്‍ക്ക് 'അയോധ്യ മാഹാത്മ്യ', 'ഗീത ദൈനന്ദിനി', 'കല്യാണ്‍ പത്ര'യുടെ പ്രത്യേക പതിപ്പ് എന്നിവ സമ്മാനിക്കും. ശ്രീരാമനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുന്ന പുസ്തകമാണ് കല്യാണ്‍ പത്ര. 1972ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്.
അയോധ്യയുടെ മാഹാത്മ്യം വിളിച്ചോതുന്ന ലേഖനങ്ങളുടെ സമാഹാരമാണ് അയോധ്യ മാഹാത്മ്യ എന്ന പുസ്തകം. ഗീത പ്രസ്സ് തന്നെയാണ് ഈ പുസ്തകവും അച്ചടിക്കുന്നത്.
advertisement
പുതുവര്‍ഷത്തോട് അനുബന്ധിച്ച് ഗീത പ്രസ്സ് പുറത്തിറക്കുന്ന പുസ്തകമാണ് ഗീത ദൈനന്ദിനി ഡയറി. ഇതില്‍ ഭഗവദ് ഗീതയിലെ വചനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യോദയം, സൂര്യാസ്തമയ സമയങ്ങള്‍, വിവിധ ആഘോഷങ്ങള്‍, ഉപവാസം സംബന്ധിച്ച തീയതികള്‍ എന്നിവയും ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ജനുവരിയില്‍ നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു. ഇരുവരുടെയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ത്ഥിച്ചെന്നും അത് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി. അദ്വാനിക്ക് 96 വയസ്സും മുരളി മനോഹര്‍ ജോഷിക്ക് അടുത്ത മാസം 90 വയസ്സും തികയും.
advertisement
' ഇരുവരും കുടുംബത്തിലെ മുതിര്‍ന്നവരാണ്. അവരുടെ പ്രായം കണക്കിലെടുത്ത്, വരേണ്ടതില്ല എന്ന് അവരോട് അഭ്യര്‍ത്ഥിച്ചു, അത് ഇരുവരും അംഗീകരിച്ചു' ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടാതെ ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. ജനുവരി 15നകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും പ്രാണ്‍ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള പൂജകള്‍ ജനുവരി 16 മുതല്‍ ജനുവരി 22 വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Religion/
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പ്രത്യേക ഉപഹാരങ്ങൾ നല്‍കുമെന്ന് ക്ഷേത്ര ട്രസ്റ്റ്
Next Article
advertisement
ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി
ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി
  • രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മലിനമല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി.

  • പടക്ക നിരോധനം ഡല്‍ഹിയ്ക്ക് മാത്രമല്ല, രാജ്യത്തുടനീളം ബാധകമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

  • പടക്കനിര്‍മാണം നിരവധി കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണെന്ന് പടക്ക വ്യാപാരികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

View All
advertisement