അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ജനുവരി 22ന്; പൂജകൾ 16ന് ആരംഭിക്കും

Last Updated:

ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകള്‍ക്കായുള്ള പൂജകൾ ജനുവരി 16 മുതൽ ആരംഭിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. 2024 ജനവരി 22 ന് അയോധ്യ രാമ ക്ഷേത്രം ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനാൽ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ഈ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെ പേരുവിവരങ്ങൾ ഉടൻ പങ്കുവെക്കും എന്നും റിപ്പോർട്ടുണ്ട്.
അതേസമയം ജനുവരി 22 ന് അയോധ്യയിലേക്ക് വരുന്നതിന് പകരം ആളുകൾ അടുത്തുള്ള ക്ഷേത്രങ്ങളിൽ ആനന്ദ് മഹോത്സവം ആഘോഷിക്കണമെന്നും തീർത്ഥാടകർക്കുള്ള പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. " ജനുവരി 22-ന് അയോധ്യയിലേക്ക് വരരുത്. ചെറുതോ വലുതോ എന്ന വ്യത്യാസമില്ലാതെ നിങ്ങൾ അടുത്തുള്ള ക്ഷേത്രത്തിൽ ഒത്തുകൂടുക. അത് മറ്റൊരു ദൈവത്തിന്റേയോ ദേവതയുടേയോ ക്ഷേത്രമാണെങ്കിലും നിങ്ങൾക്ക് സാധ്യമായ ക്ഷേത്രത്തിൽ പോകുക" എന്നും ക്ഷേത്രം ജനറൽ സെക്രട്ടറി ചമ്പത് റായി പറഞ്ഞു.
advertisement
ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചതായും മോദി അറിയിച്ചു. ട്രസ്റ്റിന്റെ ഭാരവാഹികൾ കാണാനായി വസതിയിൽ വന്നിരുന്നെന്നും ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാവേളയിൽ അയോധ്യയിലേക്ക് വരാൻ ക്ഷണിച്ചെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
advertisement
ഇത് വളരെ അനുഗ്രഹമായി തോന്നുന്നുവെന്നും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനാകുമെന്നത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. 2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. അയോധ്യ ഭൂമിയുമായി ബന്ധപ്പെട്ട് ഒരു നൂറ്റാണ്ടിലേറെ നിലനിന്ന തർക്കം 2019 ൽ സുപ്രീം കോടതി വിധിയെത്തുടർന്നാണ് അവസാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Religion/
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ജനുവരി 22ന്; പൂജകൾ 16ന് ആരംഭിക്കും
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement