സൗദി രാജാവിന്റെ അതിഥികളായി വിദ്യാഭ്യാസ രംഗത്തെ 5 പ്രമുഖർ ഹജ്ജിന്

Last Updated:

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ പണ്ഡിതരെയും നേതാക്കളെയും വിദ്യാഭ്യാസ, സാമൂഹ്യ, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവരെയുമാണ് ഓരോ വർഷവും രാജാവിന്റെ അതിഥികളായി ഹജ്ജ്‌ നിർവ്വഹിക്കുന്നതിനു തെരെഞ്ഞെടുക്കുന്നത്

News18
News18
കോഴിക്കോട്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദിൽ അസീസിന്റെ പ്രത്യേക അതിഥികളായി കേരളത്തിൽ നിന്നും അഞ്ചു പേർ ഈ വർഷത്തെ ഹജ്ജിനു 21 ന് ഡൽഹിയിൽ നിന്നും പുറപ്പെടും.
കെ എൻ എം സംസ്ഥാന സെക്രട്ടറിയും വളവന്നൂർ അൻസാർ അറബിക് കോളേജ് പ്രിൻസിപ്പലുമായ ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വി സിയും അസം യൂണിവേഴ്‌സിറ്റി പ്രൊഫെസറുമായ ഡോ. കെ,മുഹമ്മദ് ബഷീർ, വിസ്ഡം സെക്രട്ടറി
ഫൈസൽ മൗലവി, വി പി നൗഫൽ മദീനി، എന്നിവരാണ് കേരളത്തിൽ നിന്നുള്ള അതിഥികൾ.
advertisement
 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ പണ്ഡിതരെയും നേതാക്കളെയും വിദ്യാഭ്യാസ, സാമൂഹ്യ, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവരെയുമാണ് ഓരോ വർഷവും
രാജാവിന്റെ അതിഥികളായി ഹജ്ജ്‌ നിർവ്വഹിക്കുന്നതിനു തെരെഞ്ഞെടുക്കുന്നത്. ഡൽഹിയിലെ സൗദി എംബസി വഴിയാണ് ഇന്ത്യയിൽ നിന്നുള്ള അതിഥികളെ തെരെഞ്ഞെടുക്കുന്നത്. അതിഥികളുടെ യാത്രാ ചെലവും താമസ സൗകര്യങ്ങളും സൗദി ഭരണ കൂടമാണ് വഹിക്കുന്നത്.
advertisement
മക്കയിലും മദീനയിലും വിവിധ വൈജ്ഞാനിക സമ്മേളനങ്ങളിലും അതിഥികൾ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജാവിന്റെ അതിഥികളെ മന്ത്രിമാർ അഭിസംബോധന ചെയ്യും. ഇസ്‌ലാമിക ലോകത്തെ ഐക്യവും സ്നേഹവും ഊട്ടിഉറപ്പിക്കാനും പൊതു നന്മയിൽ വിഭാഗീയത മറന്ന് ഒന്നിക്കാനുമുള്ള സന്ദേശമാണ് ഇത്തരം സംഗമങ്ങൾ ലക്ഷ്യം വയ്ക്കുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
സൗദി രാജാവിന്റെ അതിഥികളായി വിദ്യാഭ്യാസ രംഗത്തെ 5 പ്രമുഖർ ഹജ്ജിന്
Next Article
advertisement
ഇറക്കമിറങ്ങവെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു
ഇറക്കമിറങ്ങവെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു
  • പത്തനംതിട്ട ഇലന്തൂരിൽ സൈക്കിൾ അപകടത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

  • ഇറക്കം ഇറങ്ങിയപ്പോൾ സൈക്കിൾ നിയന്ത്രണം നഷ്ടമായി വർക്ക്ഷോപ്പിന്റെ ഗേറ്റിൽ ഇടിച്ചു.

  • അപകടത്തിൽ മരിച്ച ഭവന്ദ് ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ വിദ്യാർത്ഥിയാണ്, അമ്മ വിദേശത്ത് നഴ്സാണ്.

View All
advertisement