പരമശിവന്റെയും ഗംഗാദേവിയുടെയും വിവാഹത്തിന് ഗോകർണം ഒരുങ്ങി; ആഘോഷത്തിന് പിന്നിലെ ഐതിഹ്യം

Last Updated:

ഗംഗാഷ്ടമി ദിനത്തിൽ ആണ് വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടത്തുക

കർണാടകയിലെ ചെറു പട്ടണമായ ഗോകര്‍ണം വിനോദസഞ്ചാരികളുടെയും തീർത്ഥാടകരുടെയും പ്രിയ ഇടമാണ്. ഇവിടെ സ്ഥിതിചെയ്യുന്ന മഹാബലേശ്വര ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ഇതൊരു ശിവക്ഷേത്രമാണ്. അടുത്തിടെ ദൈവങ്ങൾ തമ്മിലുള്ള വിവാഹത്തിനായി ഇവിടെ ഭക്തർ ഒത്തുചേരുന്നതും തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ഈ നഗരം വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. കാരണം ഇത്തരം ഒരു ആചാരം പലരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. പരമശിവന്റെയും ഗംഗാദേവിയുടെയും സംഗമത്തിനായി അതിഗംഭീരമായ ഒരുക്കങ്ങളാണ് ഗോകർണത്തിൽ ഭക്തർ സജ്ജീകരിക്കുന്നത്.
ഈ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പല ഭാഗത്തു നിന്നുള്ള ഭക്തർ ഇവിടെ എത്തും. ഗംഗാഷ്ടമി ദിനത്തിൽ ആണ് വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടത്തുക. തുടർന്ന് ഗംഗ ദേവിയുടെയും പരമശിവന്റെയും സംഗമം ഇവർ വലിയ ആഘോഷമായി നടത്തും. ഇതിൽ ചില ഭക്തർ വധുവിന്റെ ഭാഗത്തുനിന്നും കുറച്ചുപേർ വരന്റെ ഭാഗത്ത് നിന്നും വിവാഹത്തിനായുള്ള നേതൃത്വം വഹിക്കും. നരക ചതുർദശി നാളിലെ ഗംഗാഷ്ടമി കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷമാണ് വിവാഹം നടക്കുക എന്നാണ് ഐതിഹ്യം.
advertisement
കൂടാതെ ഗോകർണ മേഖലയിലെ പാൽക്കച്ചവടക്കാർ ആചാരപരമായ ഈ ഘോഷയാത്രയിൽ വലിയ പങ്കുവഹിച്ചിരുന്നു എന്നും പറയുന്നു. ഈ ചടങ്ങിൽ പല്ലക്ക് വഹിക്കാനുള്ള അധികാരം ഇവർക്കാണ്. കൊട്ടും പാട്ടുമൊക്കെയായി വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് ഈ ആഘോഷം. അതോടൊപ്പം ഗംഗാഷ്ടമി ദിനത്തിൽ അതിരാവിലെ തന്നെ ഭക്തർ ഗംഗാനദിയിൽ സ്നാനം നടത്തുന്നതും പതിവാണ്. അവിടെ നിന്നാണ് ഗംഗാദേവിയുടെ വിവാഹത്തിനായി ഭക്തർ ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നത്.
ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ചടങ്ങിൽ ഗംഗാദേവി ശിവനെ വിവാഹം ചെയ്യാൻ സമ്മതം നൽകുന്നു എന്നും വിശ്വസിക്കുന്നു. അതിനാൽ ചന്ദ്രന്റെ പ്രകാശത്തിന് കീഴിലാണ് ഈ ആചാര അനുഷ്ഠാനങ്ങൾ. അതേസമയം ഇത്തവണ ദീപാവലി ദിനത്തിൽ ആണ് ഈ ചടങ്ങുകൾ നടക്കുക. ഐതിഹ്യമനുസരിച്ച്, ഗംഗാദേവി ശിവനെ പ്രണയിക്കുകയും വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ സതി ദേവിയെയാണ് ശിവൻ വിവാഹം കഴിക്കുക.
advertisement
അങ്ങനെ സതി ദേവിയുടെ മരണശേഷം ഗംഗ ദേവി ശിവനെ വീണ്ടും സമീപിക്കുകയും തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ സതി ദേവിയെ സ്‌നേഹിക്കുന്നത് പോലെ മറ്റാരെയും തന്റെ ഭാര്യയായി കരുതാനാവില്ലെന്നായിരുന്നു ഗംഗയ്ക്ക് ശിവൻ നൽകിയ മറുപടി. തുടർന്ന് ജീവിതകാലം മുഴുവൻ പരിശുദ്ധിയോടെ നിലനിൽക്കാൻ ശിവൻ ഗംഗയ്ക്ക് വരവും നൽകി. കൂടാതെ ഗംഗയിൽ സ്നാനം ചെയ്യുന്നവർ പാപമുക്തമാക്കപ്പെടുമെന്നും ഗംഗയെ അനുഗ്രഹിച്ചു. ഇവരുടെ നടക്കാതെ പോയ ഈ സംഗമമാണ് ഭക്തർ മുൻകൈയെടുത്ത് നടത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Religion/
പരമശിവന്റെയും ഗംഗാദേവിയുടെയും വിവാഹത്തിന് ഗോകർണം ഒരുങ്ങി; ആഘോഷത്തിന് പിന്നിലെ ഐതിഹ്യം
Next Article
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement