മലപ്പുറം: വ്രതശുദ്ധിയുടെ പുണ്യമാസത്തിൽ ക്ഷേത്ര മുറ്റത്തൊരു നോമ്പുതുറ. മലപ്പുറം ഇരിങ്ങാവൂർ ചാത്തങ്ങാട് വിഷ്ണുക്ഷേത്ര പരിസരത്താണ് ജാതിമതഭേദമന്യേ നോമ്പ് എടുത്ത് മനസ്സ് ശുദ്ധിയാക്കി ഒന്നിച്ച് നോമ്പ് തുറന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചാണ് നോമ്പ്തുറ ഒരുക്കിയത്.
സാധാരണ പ്രതിഷ്ഠാദിനത്തിൽ ഇതര മതസ്ഥരും അന്നദാനത്തിലടക്കം ഇവിടെ പങ്കാളികളാകാറുണ്ട്. എന്നാൽ ഇത്തവണ റംസാൻ മാസമായതിനാൽ അതിന് കഴിഞ്ഞില്ല. തുടർന്ന് പ്രത്യേകമായി നോമ്പുതുറ ഒരുക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനോട് ചേർന്നുള്ള സ്ഥലത്താണ് ഇതിനുള്ള പന്തലൊരുക്കിയത്.
Also Read-എഴുപത് വയസിന് മുകളിലുള്ള ഹിന്ദുക്കൾക്കായി വ്യദ്ധസദനം തുടങ്ങും; തിരുവിതാംകൂർ ദേവസ്വം ബോർഡ്
പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കാനെത്തി. കഴിഞ്ഞ വർഷവും ചാത്തങ്ങാട് വിഷ്ണുക്ഷേത്രത്തിൽ നോമ്പുതുറ സംഘടിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malappuram, Temple