കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സര്‍ക്കാര്‍ വിലക്കി
- Published by:Arun krishna
- news18-malayalam
Last Updated:
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിരുന്നു.
സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. നിരോധനം സംബന്ധിച്ച ഉത്തരവ് അധികൃതര്‍ ഇന്ന് പുറത്തിറക്കി. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം മറ്റ് ഭക്തര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. ക്ഷേത്രത്തിനുള്ളിൽ എല്ലാ ഭക്തരും ജീവനക്കാരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരും പുതിയ തീരുമാനമെടുത്തത്.
advertisement
മുന്‍പ് പലതവണ തവണ മൊബൈൽ നിരോധനം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നെങ്കിലും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. ഭക്തര്‍ക്ക് പുറമെ ജീവനക്കാര്‍ക്കും വിലക്ക് ബാധകമാണ്. അഥവാ മൊബൈൽ കൊണ്ടുപോകണമെങ്കിൽ അവ സ്വിച്ച് ഓഫ് ചെയ്ത ശേഷം മാത്രം ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
July 17, 2023 10:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സര്‍ക്കാര്‍ വിലക്കി