Reliance ചെയർമാൻ മുകേഷ് അംബാനിയും മകൻ ആകാശും മഹാശിവരാത്രിയിൽ സോമനാഥക്ഷേത്രത്തിൽ ദർശനം നടത്തി

Last Updated:

മുകേഷ് അംബാനിയും ആകാശ് അംബാനിയും സോമനാഥ ക്ഷേത്ര ട്രസ്റ്റിനായി 1.51 കോടി രൂപ സംഭാവന നൽകി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും മകനും ജിയോയുടെ ചെയർമാനുമായ ആകാശ് അംബാനിയും മഹാശിവരാത്രി ദിനത്തിൽ സോമനാഥ ക്ഷേത്രം സന്ദർശിച്ചു. ഇരുവരെയും ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ലാഹിരി, സെക്രട്ടറി യോഗേന്ദ്രഭായ് ദേശായി എന്നിവർ ചേർന്ന് സ്വീകരിച്ചു. മുകേഷ് അംബാനിയും ആകാശ് അംബാനിയും സോമനാഥ ക്ഷേത്ര ട്രസ്റ്റിനായി 1.51 കോടി രൂപ സംഭാവന നൽകി.
മുകേഷ് അംബാനിയും ആകാശ് അംബാനിയും സോമനാഥ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുകയും പ്രാർഥിക്കുകയും ചെയ്തു. ഇരുവരെയും ക്ഷേത്രത്തിലെ പൂജാരി ചന്ദനം ചാർത്തി.
ഭാരതത്തിൽ ഏറെ പ്രാധാന്യത്തോടെ കൊണ്ടാടുന്ന ഹൈന്ദവ ഉത്സവങ്ങളിൽ ഒന്നാണ് മഹാശിവരാത്രി. ഈ ശുഭദിനത്തിൽ ശിവനും പാർവതിയും വിവാഹിതരായി എന്നാണ് വിശ്വാസം.
ഹൈന്ദവ മാസമായ ഫാൽഗുനയിലെ ആദ്യ രണ്ടാഴ്ചയുടെ 14-ാം ദിവസമാണ് മഹാശിവരാത്രി ആചരിക്കുന്നത്, സാധാരണയായി ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ആണ് ശിവരാത്രി വരുന്നത്. 2023ൽ ഇത് ഫെബ്രുവരി 18നാണ്. ഈ ദിനത്തിൽ ഭക്തർ ഉപവാസിക്കുകയും ശിവനെയും പാർവതിയെയും ആരാധിക്കുകയും ചെയ്യുന്നു. രാജ്യമെങ്ങുമുള്ള ശിവക്ഷേത്രങ്ങളിൽ വിപുലമായ പരിപാടികളോടെയാണ് മഹാശിവരാത്രി കൊണ്ടാടുന്നത്.
advertisement
Disclaimer: News18 Malayalam is a part of the Network18 group. Network18 is controlled by Independent Media Trust, of which Reliance Industries is the sole beneficiary.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
Reliance ചെയർമാൻ മുകേഷ് അംബാനിയും മകൻ ആകാശും മഹാശിവരാത്രിയിൽ സോമനാഥക്ഷേത്രത്തിൽ ദർശനം നടത്തി
Next Article
advertisement
'പഞ്ചാഗ്‌നി മധ്യേ തപസ്സുചെയ്താലുമീ പാപകർമത്തിൻ പ്രതിക്രിയയാകുമോ..'; സ്വർണക്കൊള്ളയിൽ ഹൈക്കോടതി
'പഞ്ചാഗ്‌നി മധ്യേ തപസ്സുചെയ്താലുമീ പാപകർമത്തിൻ പ്രതിക്രിയയാകുമോ..'; സ്വർണക്കൊള്ളയിൽ ഹൈക്കോടതി
  • ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചു.

  • അദ്വൈതം സിനിമയിലെ ഗാനവരികൾ ഹൈക്കോടതി വിധിപ്രസ്താവത്തിൽ ഉൾപ്പെടുത്തി ശ്രദ്ധേയമായി.

  • 4147 ഗ്രാം സ്വർണം നഷ്ടമായതിൽ മുഴുവൻ സ്വർണവും കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

View All
advertisement