ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പൈങ്കുനിആറാട്ട്; തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ ഏപ്രിൽ 5-ന് അടച്ചിടും

Last Updated:

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ ഏപ്രിൽ 5-ന് ഉച്ചയ്ക്ക് ശേഷം 4 മണി മുതൽ രാത്രി 9 മണി വരെയാണ് അടച്ചിടുക

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ ഏപ്രിൽ 5-ന് ഉച്ചയ്ക്ക് ശേഷം 4 മണി മുതൽ രാത്രി 9 മണി വരെ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യന്തര വിമാന സർവീസുകൾ പുന:ക്രമീകരിച്ചു. പൈങ്കുനി ഉത്സവം പ്രമാണിച്ച് ഏപ്രിൽ അഞ്ചിന് നഗരത്തിൽ പ്രാദേശിക അവധിയും കലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രില്‍ 5 ന് വൈകിട്ട് 3 മണി മുതല്‍ തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. മീനമാസത്തിലെ രോഹിണി നാളില്‍ കൊടിയേറി പത്താം ദിവസം അത്തം നാളില്‍ സമാപിക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവമാണ് പൈങ്കുനി ഉത്സവം.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പൈങ്കുനിആറാട്ട്; തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേ ഏപ്രിൽ 5-ന് അടച്ചിടും
Next Article
advertisement
ഇറക്കമിറങ്ങവെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു
ഇറക്കമിറങ്ങവെ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു
  • പത്തനംതിട്ട ഇലന്തൂരിൽ സൈക്കിൾ അപകടത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

  • ഇറക്കം ഇറങ്ങിയപ്പോൾ സൈക്കിൾ നിയന്ത്രണം നഷ്ടമായി വർക്ക്ഷോപ്പിന്റെ ഗേറ്റിൽ ഇടിച്ചു.

  • അപകടത്തിൽ മരിച്ച ഭവന്ദ് ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ വിദ്യാർത്ഥിയാണ്, അമ്മ വിദേശത്ത് നഴ്സാണ്.

View All
advertisement