ഇന്റർഫേസ് /വാർത്ത /life / പൈങ്കുനി ഉത്രം ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും; ഏപ്രിൽ 5 ന് ആറാട്ട്

പൈങ്കുനി ഉത്രം ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും; ഏപ്രിൽ 5 ന് ആറാട്ട്

മാര്‍ച്ച് 27നാണ് കൊടിയേറ്റ്. ഏപ്രിൽ 5 ന് പമ്പാനദിയിൽ തിരു ആറാട്ട് നടക്കും

മാര്‍ച്ച് 27നാണ് കൊടിയേറ്റ്. ഏപ്രിൽ 5 ന് പമ്പാനദിയിൽ തിരു ആറാട്ട് നടക്കും

മാര്‍ച്ച് 27നാണ് കൊടിയേറ്റ്. ഏപ്രിൽ 5 ന് പമ്പാനദിയിൽ തിരു ആറാട്ട് നടക്കും

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Pathanamthitta
  • Share this:

പൈങ്കുനി ഉത്രം മഹോത്സവ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട മാർച്ച് 26ന് വൈകുന്നേരം 5 മണിക്ക് തുറക്കും .ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരും.തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.

മാളികപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് വിളക്ക് തെളിക്കും.വൈകുന്നേരം 6 മണിക്ക് ഉത്സവത്തിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ നടക്കും. നട തുറക്കുന്ന ദിവസം മറ്റ് പൂജകള്‍ ഒന്നുംതന്നെ ഉണ്ടാവില്ല.

Also Read- കൊല്ലങ്കോട് ഭദ്രകാളി ക്ഷേത്രത്തിലെ നേർച്ച തൂക്കം തുടങ്ങി; ഇത്തവണ വില്ലിലേറുന്നത് 1370 കുട്ടികൾ

കൊടിയേറ്റ് ദിനമായ മാർച്ച് 27 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും.ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം. തുടര്‍ന്ന് 7 മണി വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ.9.45 നും 10.45 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റ് നടക്കും. 12.30 ന് കലശാഭിഷേകം തുടർന്ന് ഉച്ചപൂജ. 1 മണിക്ക് തിരുനട അടയ്ക്കും.വൈകുന്നേരം 5 മണിക്ക് നട തുറക്കും. 6.30നാണ് ദീപാരാധന.

തുടർന്ന് മുളയിടൽ. അത്താഴപൂജയും ശ്രീഭൂതബലിക്കും ശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.രണ്ടാം ഉത്സവ ദിവസമായ 28 മുതൽ ഉത്സവം ആരംഭിക്കും. ഏപ്രിൽ 4ന് പള്ളിവേട്ട. ഏപ്രിൽ 5 ന് പമ്പാനദിയിൽ തിരു ആറാട്ട് നടക്കും. തുടര്‍ന്ന് ഹരിവരാസനം പാടി രാത്രി 10 മണിക്ക് നട അടക്കും.

First published:

Tags: Sabarimala, Sabarimala temple