മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ശബരിമലയിൽ ദര്‍ശനം കിട്ടുന്നില്ല; മറ്റു സംസ്ഥാനങ്ങളിലെ അയ്യപ്പന്മാർ പന്തളത്ത് നിന്ന് തിരികെ മടങ്ങുന്നു
- Published by:Vishnupriya S
- news18-malayalam
Last Updated:
പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്
പത്തനംതിട്ട: തിരക്ക് കൂടിയതോടെ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ദര്‍ശനം കിട്ടാതെ ശബരിമല ഭക്തര്‍ പന്തളത്ത് നിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് മടങ്ങുന്നവരില്‍ ഏറെയും.
തിരക്ക് മൂലം അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാന്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ശബരിപീഠം മുതല്‍ ക്യൂവാണ്. തിരക്കിനെ തുടര്‍ന്ന് ഇന്നലെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയവരെല്ലാം ഇന്നാണ് എത്തുന്നത്. കൂടിയെത്തുന്നതോടെ തിരക്ക് ഇനിയും വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് ഭക്തർ ദർശനം കിട്ടാതെ മടങ്ങേണ്ടി വന്നത്.
ഭക്തര്‍ക്ക് ആവശ്യമായ എല്ലാസൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വെര്‍ച്വല്‍ ക്യൂ തൊണ്ണൂറായിരം എന്നത് എന്‍പതിനായിരമായി കുറച്ചതായും സ്‌പോട്ട് ബുക്കിങ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഭക്തര്‍ക്ക് കാര്യങ്ങള്‍ സുഗമമാകുമെന്നും മന്ത്രി പറഞ്ഞു. തിരക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശബരിമല അവലോകനയോഗം നടന്നു.
advertisement
എന്നാൽ ഒരു ദിവസം ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒന്നിച്ചു വന്നതാണ് ശബരിമലയിൽ പെട്ടന്ന് പ്രതിസന്ധി ഉണ്ടാക്കിയതെന്നും ഒരു ദിവസത്തിൻ്റെ പ്രശ്നം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അനിയന്ത്രിതമായ തിരക്കുണ്ടാവുബോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധി മാത്രമാണ് ശബരിമലയിലുണ്ടായതെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
December 12, 2023 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ശബരിമലയിൽ ദര്‍ശനം കിട്ടുന്നില്ല; മറ്റു സംസ്ഥാനങ്ങളിലെ അയ്യപ്പന്മാർ പന്തളത്ത് നിന്ന് തിരികെ മടങ്ങുന്നു