ശബരിമല വരുമാനത്തിൽ വൻ ഇടിവ്; കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞത് 20 കോടി രൂപ
- Published by:Anuraj GR
- news18-malayalam
Last Updated:
ഭക്തരുടെ എണ്ണത്തിൽ ഒന്നരലക്ഷം പേരുടെ കുറവുണ്ടായതാണ് വരുമാനത്തിൽ പ്രതിഫലിച്ചതെന്നാണ് ദേവസ്വം ബോർഡിൻറെ വിലയിരുത്തൽ
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർത്ഥാടനം 28 ദിവസം പൂർത്തിയാകുമ്പോൾ വരുമാനത്തിൽ പോയ വർഷത്തേക്കാൾ 20 കോടിയുടെ കുറവ്. ഭക്തരുടെ എണ്ണത്തിൽ ഒന്നരലക്ഷം പേരുടെ കുറവുണ്ടായതാണ് വരുമാനത്തിൽ പ്രതിഫലിച്ചതെന്നാണ് ദേവസ്വം ബോർഡിൻറെ വിലയിരുത്തൽ.
ശബരിമലയിലെ വരുമാനം ഇന്നലെ വരെ 134,44 90 495 രൂപയാണ്. കഴിഞ്ഞ വർഷം ആദ്യ 28 ദിവസംകൊണ്ട് 154, 75 97005 രൂപ വരുമാനം ലഭിച്ചിരുന്നു. അതായത് 20,3106510 രൂപ വരുമാനത്തിൽ കുറവുണ്ടായി. ഈ വർഷം ഇതുവരെയുള്ള അരവണ വരുമാനം 61,91 32020 രൂപയാണ്. കഴിഞ്ഞ തവണ ഇത് 73,75 46 620 രൂപയായിരുന്നു. അരവണ വരുമാനത്തിൽ 11 84 14 650 രൂപയുടെ കുറവാണ് ഉണ്ടായത്. ഇത്തവണ അപ്പം വിറ്റതിൽനിന്നുള്ള വരുമാനം 8,99,05545 രൂപയാണ്. കഴിഞ്ഞ തവണ ഇത് 9,43,54875 രൂപയായിരുന്നു.
advertisement
ഈ വർഷം ഇതുവരെയുള്ള കാണിക്ക വരുമാനം 41,80,66720 രൂപയാണ്. കഴിഞ്ഞ തവണ ഇത് 44,4585520 രൂപയായിരുന്നു. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ ഇതുവരെ ഒന്നര ലക്ഷം പേരുടെ കുറവ് ഉണ്ടായാതയാണ് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്. ശബരിമലയിൽ പ്രതിദിനം ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം 90000 ആയി പരിമിതപ്പെടുത്തിയതാണ് വരുമാനത്തിൽ കുറവുണ്ടാകാൻ കാരണം.
advertisement
ഇത്തണവ മണ്ഡലകാലത്തെ ആദ്യ 28 ദിവസംകൊണ്ട് 17.52 ലക്ഷം ഭക്തർ ദർശനം നടത്തിയതായാണ് ദേവസ്വം ബോർഡിന്‍റെ കണക്കിൽ പറയുന്നത്. മണ്ഡല-മകരവിളക്ക് തീർഥാടന കാലം പിന്നിടാൻ ഇനി 33 ദിവസം കൂടിയുണ്ട്. പ്രതിദിനം 90,000 എന്ന കണക്കിൽ (വെർച്വൽ ക്യൂ 80,000, സ്പോട്ട് ബുക്കിംഗ് 10,000) 29.70 ലക്ഷം ഭക്തർക്ക് കൂടി ഇത്തവണ ശബരിമലയിൽ ദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഇത്തവണ ആകെ 47.22 ലക്ഷം ആളുകൾ ബുക്കിംഗിലൂടെ ദർശനം നടത്തും. കഴിഞ്ഞ തീർത്ഥാടന കാലത്ത് 65 ലക്ഷം പേരാണ് ശബരിമലയിൽ എത്തിയത്. വരുമാനം 351 കോടി ആയിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
December 15, 2023 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
ശബരിമല വരുമാനത്തിൽ വൻ ഇടിവ്; കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞത് 20 കോടി രൂപ