മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതാരംഭം
- Published by:Sarika KP
- news18-malayalam
Last Updated:
ഒമാനിൽ വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.
റിയാദ് : ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ റമസാന്‍ വ്രതാരംഭം. സൗദിയിലെ സുദൈർ, തുമൈർ പ്രദേശങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനാൽ തിങ്കൾ റമദാൻ ഒന്നായിരിക്കുമെന്നു സൗദി സുപ്രീം കോർട്ട് പ്രഖ്യാപിച്ചു.
ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഒമാനിൽ റമദാൻ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 10, 2024 10:12 PM IST