സൗദിയില്‍ അഞ്ച് വര്‍ഷത്തിനിടെ ഇസ്ലാം മതം സ്വീകരിച്ചത് മൂന്നര ലക്ഷം പേര്‍
- Published by:Anuraj GR
- trending desk
Last Updated:
ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവരുടെ എണ്ണം കൃത്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജനുവരി 20-ന് സൗദിയുടെ ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചു
റിയാദ്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സൗദി അറേബ്യയില്‍ ഇസ്ലാം മതം സ്വീകരിച്ചത് 347646 പേര്‍. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവരുടെ എണ്ണം കൃത്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജനുവരി 20-ന് സൗദിയുടെ ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുള്ള 423 വിദേശ പ്രഭാഷകരും 457 ദഅ്‌വ സമൂഹങ്ങളും ഇതിനായി സംഭാവന നല്‍കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2019ല്‍ 21645 പേരും 2020ല്‍ 41441 പേരുമാണ് സൗദിയില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. 2021ലാകട്ടെ 27333 പേരും 2022ല്‍ 93899 പേരും 2023ല്‍ 163319 പേരുമാണ് ഇസ്ലാം മതം സ്വീകരിച്ചത്. ഇതര മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ ഇടയില്‍ ഇസ്ലാം മതത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും സൗദിയുടെ ഇസ്ലാമിക കാര്യമന്ത്രാലയം സജീവമായി പ്രോത്സാഹനം നൽകുന്നുണ്ട്. ഇസ്ലാംമതത്തിന്റെ സഹിഷ്ണുത നിറഞ്ഞ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും സംശയങ്ങളും ദുരീകരിക്കുന്നതിനായും മന്ത്രാലയം പ്രവര്‍ത്തിക്കുന്നു. ഇതിനായി പ്രഭാഷണങ്ങള്‍, പ്രസംഗങ്ങള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ എന്നിവയും നടത്തുന്നുണ്ട്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 24, 2024 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
സൗദിയില്‍ അഞ്ച് വര്‍ഷത്തിനിടെ ഇസ്ലാം മതം സ്വീകരിച്ചത് മൂന്നര ലക്ഷം പേര്‍