ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി; ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസം 31 ന് ഇപ്പോഴത്തെ മേൽശാന്തിയുടെ കാലാവധി പൂർത്തിയാക്കി ഏപ്രിൽ 1 മുതൽ പുതിയ മേൽശാന്തി ചുമതലയേൽക്കും
ഗുരുവായൂർ: കോട്ടയം തോട്ടം ശിവകരൻ നമ്പൂതിരിയെ ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തു. 40 പേരാണ് മേൽശാന്തിക്കായി അപേക്ഷ സമർപ്പിച്ചത് അതിൽ 33പേർ കൂടിക്കാഴ്ചക്കായി ഹാജരായി. യോഗ്യരായ 28 പേരിൽ നിന്നും നറുക്കിട്ടെടുത്താണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്.
ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി നടത്തിയ കൂടിക്കാഴ്ചയിൽ യോഗ്യത നേടിയവരെയാണ് നറുക്കെടുപ്പിൽ പങ്കെടുപ്പിച്ചത്. ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. പുതിയ മേൽശാന്തിയെ നറുക്കെടുക്കുന്നത് സാധാരണ നിലവിലുള്ള മേൽശാന്തി കക്കാട് കിരൺ ആനന്ദാണ്. എന്നാൽ നറുക്കെടുപ്പ് ദിവസം അദ്ദേഹത്തിന് 10 ദിവസത്തെ വാലായ്മ വന്നതിനാൽ ഉച്ചപൂജ നിർവ്വഹിച്ച ക്ഷേത്രം ഓതിക്കനാണ് നറുക്കെടുത്തത്.
Also Read- Astrology March 18 | കോപം നിയന്ത്രിക്കണം; പുതിയ കാര്യങ്ങൾ പരീക്ഷിക്കാനാകും; ഇന്നത്തെ ദിവസഫലം
advertisement
ഈ മാസം 31 ന് ഇപ്പോഴത്തെ മേൽശാന്തിയുടെ കാലാവധി പൂർത്തിയാക്കി ഏപ്രിൽ 1 മുതൽ പുതിയ മേൽശാന്തി ചുമതലയേൽക്കും.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Guruvayoor,Thrissur,Kerala
First Published :
March 18, 2023 2:17 PM IST