സ്കന്ദ ഷഷ്‌ഠി നവംബർ 18ന്; മുരുകഭക്തരുടെ പ്രധാന ദിനത്തെക്കുറിച്ച് അറിയാം 

Last Updated:

സുബ്രഹ്മണ്യ പ്രീതിയ്ക്കായി സ്കന്ദ ഷഷ്ഠി

സ്കന്ദ ഷഷ്‌ഠി
സ്കന്ദ ഷഷ്‌ഠി
തമിഴ്നാട്ടിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപകമായി ആചരിക്കുന്ന ഒരു ഹൈന്ദവ ഉത്സവമാണ് ഷഷ്ഠി എന്നറിയപ്പെടുന്ന സ്കന്ദ ഷഷ്ഠി. സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രതമാണിത്. ഷഷ്ടി വൃതം സാധാരണയായി രക്ഷിതാക്കൾ എടുക്കുന്നത് മക്കൾക്ക് വേണ്ടിയിട്ടാണ്. അതോടൊപ്പം തന്നെ ഗൃഹദോഷങ്ങൾക്കും സർപ്പദോഷത്തിനും ഈ വ്രതം അനുഷ്ഠിക്കുന്നത് ഉചിതമാണ്. നവംബർ 18 ന് ശനിയാഴ്ച ആണ് ഈ വർഷത്തെ സ്കന്ദ ഷഷ്ഠി. മുരുകൻ, കാർത്തികേയൻ, സുബ്രഹ്മണ്യൻ എന്നിവയാണ് സ്കന്ദന്റെ മറ്റ് പേരുകൾ.
സ്കന്ദഷഷ്ഠി വ്രതത്തിനായി ആറ് ദിവസത്തെ അനുഷ്ഠാനം നിര്‍ബന്ധമാണ്. എന്നാല്‍ തലേദിവസം ഒരിക്കലെടുത്ത് ഷഷ്ഠിദിനത്തില്‍ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. കൃത്യമായ ചിട്ടയോടെയും ഭക്തിയോടെയും വേണം വ്രതം അനുഷ്ഠിക്കാന്‍. പ്രഭാതത്തില്‍ കുളി കഴിഞ്ഞതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. എല്ലാ ദിവസവും ഒരിക്കലൂണാണ് നല്ലത്. എല്ലാ ദിവസവും സുബ്രമണ്യനാമം ജപിക്കുന്നതും ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ഷഷ്ഠി ദിനത്തില്‍ സുബ്രമണ്യക്ഷേത്ര ദര്‍ശനം നടത്തി ഉച്ചയ്കുള്ള ഷഷ്ഠിപൂജ തൊഴുത് നിവേദ്യം കഴിച്ചു വേണം വ്രതം അവസാനിപ്പിക്കാന്‍. ആറ് ഷഷ്ഠി വ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദഷഷ്ഠി ദിനം വ്രതം അവസാനിപ്പിച്ച് സുബ്രമണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു വര്‍ഷം ഷഷ്ഠി അനുഷ്ഠിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
advertisement
ഷഷ്ഠി വ്രതത്തിന് പിന്നിലൊരു കഥയുണ്ട്. ഒരിക്കൽ ശൂരപത്മാസുരനും സുബ്രഹ്മണ്യനും തമ്മിൽ ഘോരമായ യുദ്ധമുണ്ടായി. മായാശക്തിയാൽ അസുരൻ തന്നെയും സുബ്രഹ്മണ്യനെയും ദേവകൾക്കും മറ്റുള്ളവർക്കും അദൃശനാക്കി. ഭഗവാനെ കാണാതെ പാർവ്വതി വിഷമിച്ചു. ദേവഗണങ്ങളും ദേവിയും അന്നദാനം ഉപേക്ഷിച്ച് വ്രതമനുഷ്ടിച്ചു. തുലാം മാസത്തിലെ ഷഷ്ഠിനാളിൽ ഭഗവാൻ ശൂരപത്മാസുരനെ വധിച്ചു. അതോടെ ദേവന്മാർക്ക് മുന്നിൽ ഭഗവാൻ പ്രത്യക്ഷനായി. ശത്രു നശിച്ചതു കണ്ടപ്പോൾ എല്ലാവരും ഷഷ്ഠി നാളിൽ ഉച്ചയ്ക്ക് വ്രതമവസാനിപ്പിച്ച് വയറുനിറയെ ആഹാരം കഴിച്ചു. ഇതാണ് ഷഷ്ഠി വ്രതത്തെ സംബന്ധിച്ച് പ്രചാരത്തിലിരിക്കുന്ന ഒരു കഥ.
advertisement
പ്രണവത്തിൻറെ അർത്ഥം പറഞ്ഞു തരണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യൻ ഒരിക്കൽ ബ്രഹ്മാവിനെ തടഞ്ഞു നിർത്തി. ഞാൻ ബ്രഹ്മമാകുന്നു എന്ന ബ്രഹ്മാവിൻറെ മറുപടിയിൽ തൃപ്തനാകാതെ സുബ്രഹ്മണ്യൻ കയറുകൊണ്ട് ബ്രഹ്മാവിനെ വരിഞ്ഞു കെട്ടി. ഒടുവിൽ ശ്രീ പരമേശ്വരൻ വന്നെത്തി കാര്യങ്ങൾ ചോദിച്ചറിയുകയും ബാല സുബ്രഹ്മണ്യനെ ആശ്വസിപ്പിക്കുകയും ചെയ്തു. ഭഗവാൻ ബ്രഹ്മരഹസ്യം മകനെ പറഞ്ഞു മനസിലാക്കി. തെറ്റു ബോധ്യപ്പെട്ട സുബ്രഹ്മണ്യൻ പശ്ഛാത്താപത്തോടെ സർപ്പവേഷം പൂണ്ടു. പുത്രൻറെ സർപ്പരൂപ്യം മാറ്റാൻ പാർവ്വതി പരമേശ്വരന്റെ നിർദേശം അനുസരിച്ച് ഷഷ്ഠി വ്രതം അനുഷ്ടിച്ചു. മുരുകൻ പൂർവരൂപം  പ്രാപിച്ചു .പാർവതി 108 ഷഷ്ഠി വ്രതങ്ങൾ ഒൻപതു വർഷങ്ങൾ കൊണ്ട് അനുഷ്ടിച്ചു എന്നാണ് വിശ്വാസം.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
സ്കന്ദ ഷഷ്‌ഠി നവംബർ 18ന്; മുരുകഭക്തരുടെ പ്രധാന ദിനത്തെക്കുറിച്ച് അറിയാം 
Next Article
advertisement
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
നികുതി മുതൽ തൊഴിൽ നിയമങ്ങൾ വരെ; 2025ൽ മോദി സർക്കാർ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങൾ
  • 2025-ൽ മോദി സർക്കാരിന്റെ നികുതി, തൊഴിൽ, വ്യവസായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ ജിഡിപി 8.2% ആക്കി.

  • 29 തൊഴിൽ നിയമങ്ങൾ നാല് കോഡുകളാക്കി ഏകീകരിച്ചതോടെ 64.33 കോടി തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷയും സ്ത്രീ പങ്കാളിത്തവും.

  • ജിഎസ്ടി രണ്ട് സ്ലാബാക്കി, മധ്യവർഗത്തിന് ആദായനികുതി ഇളവ് നൽകി, MSME നിക്ഷേപ പരിധി വർദ്ധിപ്പിച്ചു.

View All
advertisement