Ramadan 2023 | ഈ റമദാൻ നോമ്പുകാലത്ത് ശരീരത്തിലെ ജലാംശം എങ്ങനെ നിലനിർത്താം?

Last Updated:

ഈ സമയയത്ത് ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

ഇത്തവണ ചുട്ടുപൊള്ളുന്ന വേനൽക്കാലത്താണ് ഇന്ത്യക്കാർ റമദാൻ മാസം ആഘോഷിക്കുന്നത്.ഈ സമയയത്ത് ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. റമദാൻ നോമ്പ് എളുപ്പമാക്കുന്നതിനും ശരീരത്തിലെ ജലാംശം കാത്തുസൂക്ഷിക്കുന്നതിനുമുള്ള ചില വിദ്യകൾ ഫിറ്റ്നസ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂഷനായ FITPASS-ന്റെ സഹസ്ഥാപകയായ അരുഷി വർമ പങ്കുവെച്ചിട്ടുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.
1. തണുത്ത വെള്ളത്തിൽ കുളിക്കുക
ഉയർന്ന ശരീരോഷ്മാവ് മൂലമോ ശരീരത്തിലെ ദ്രാവകങ്ങളുടെ അഭാവം മൂലമോ ഉണ്ടാകുന്ന തളർച്ച ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർ​ഗമാണ് തണുത്ത വെള്ളത്തിലുള്ള കുളി. ഈ റമദാൻ മാസത്തിൽ, തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ താപനില വേണ്ട രീതിയിൽ നിലനിർത്താനും സഹായിക്കും.
2. ആവശ്യത്തിന് ഉറങ്ങുക
ആരോ​ഗ്യമുള്ള ശരീരത്തിന് ആവശ്യത്തിനുള്ള ഉറക്കുവും ഉണ്ടായിരിക്കണം. നിങ്ങളുടെ ശരീരത്തിന് വിശ്രമിക്കാനും മതിയായ സമയം വേണം. കാരണം അത് ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജം പ്രദാനം ചെയ്യുകയും നിങ്ങളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വ്രതാനുഷ്ഠാനസമയത്ത് നിങ്ങൾക്ക് മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉപവാസം അനുഷ്ഠിക്കുന്നവർ ദിവസേന 6 മുതൽ 7 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം.
advertisement
3. ആവശ്യത്തിന് വെള്ളം കുടിക്കുക
ശരീരത്തിലെ ജലാംശം നിലനിർത്താൻ നിരവധി മാർഗങ്ങളുണ്ട്. അടുത്ത ദിവസത്തെ ഉപവാസത്തിനായി നിങ്ങളുടെ ശരീരത്തെ സജ്ജമാക്കേണ്ടതുണ്ട്. അതിനാൽ ഇഫ്താറിന് ശേഷം ആവശ്യത്തിന് ജലാംശം ശരീരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഭക്ഷണത്തിൽ സിട്രസ് അടങ്ങിയ പഴങ്ങൾ ആവശ്യത്തിന് ഉൾപ്പെടുത്തുക. കുടിക്കുന്ന വെള്ളത്തിൽ നാരങ്ങ ചേർക്കുന്നതും നല്ലതാണ്.
FITPASS ആപ്പ് കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാൻ നിങ്ങളെ ഓർമിപ്പിക്കുകയും അതിനായി ഒരു ടൈമർ സജ്ജീകരിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ ജലാംശം എത്രത്തോളമുണ്ടെന്നും. നിങ്ങളുടെ ഭക്ഷണരീതികൾ ചാർട്ട് ചെയ്യാനും ഈ ആപ്പ് സഹായിക്കും.
advertisement
വെള്ളം കുടിക്കുന്നതോടൊപ്പം നിങ്ങൾക്ക് ജ്യൂസുകളും ഉൾപ്പെടുത്താം. കാരണം ഇത് ജലാംശം വർദ്ധിപ്പിക്കുന്നതോടൊപ്പം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കും.
4. നിർജലീകരണം ഒഴിവാക്കാൻ ദിവസവും ഒരു വാഴപ്പഴമെങ്കിലും കഴിക്കുക
വാഴപ്പഴത്തിൽ നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ കലോറിയും കുറവാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും അവ സഹായിക്കുന്നു.
advertisement
5. ചെറിയ വ്യായാമങ്ങൾ ചെയ്യുക
ഒരുപാട് വിയർത്താൽ ശരീരത്തിൽ നിന്നും ധാരാളം ദ്രാവകങ്ങൾ നഷ്ടപ്പെടുകയും നിർജ്ജലീകരണത്തിന് കാരണമാകുകയും ചെയ്യും. എങ്കിലും യോഗ, മെഡിറ്റേഷൻ, ലോ-ഇംപാക്റ്റ് കാർഡിയോ, നീണ്ട നടത്തം തുടങ്ങിയ ചെറിയ വ്യായാമങ്ങൾ തീർച്ചയായും ചെയ്യാവുന്നതാണ്.
6. ഉപവാസം ആരംഭിക്കുന്നതിനു മുൻപ് കഴിക്കേണ്ടത്
ഓട്‌സ്, സ്മൂത്തികൾ, ധാന്യങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവയെല്ലാം നോമ്പ് ആരംഭിക്കുന്നതിന് മുമ്പ് കഴിക്കുന്നത് നല്ലതാണ്. കാരണം ഇവ ​ദഹിക്കാൻ സമയമെടുക്കും. അതിനാൽ ദിവസം മുഴുവൻ ശരീരത്തിൽ ഊർജം നിലനിൽക്കുകയും ചെയ്യുന്നു. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴങ്ങളും അടങ്ങിയ സാലഡ് കഴിക്കുന്നതും നല്ലതാണ്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Religion/
Ramadan 2023 | ഈ റമദാൻ നോമ്പുകാലത്ത് ശരീരത്തിലെ ജലാംശം എങ്ങനെ നിലനിർത്താം?
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement