നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'രാജി വയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്'; ശക്തമായ നിലപാടെടുത്ത സ്കൂൾ വിദ്യാർത്ഥിനിയുടെ 'രാജിക്കത്ത്' വൈറൽ ആവുന്നു

  'രാജി വയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്'; ശക്തമായ നിലപാടെടുത്ത സ്കൂൾ വിദ്യാർത്ഥിനിയുടെ 'രാജിക്കത്ത്' വൈറൽ ആവുന്നു

  രാജി കത്ത് ഇക്കാര്യത്തിൽ നിർബന്ധമല്ലെങ്കിലും അത് നൽകാൻ മനസ്സ് കാട്ടിയ വിദ്യാർത്ഥിനിയുടെ നിഷ്കളങ്കതയാണ് ഇവിടെ ചർച്ചാ വിഷയം

  സ്കൂൾ വിദ്യാർത്ഥിനിയുടെ രാജിക്കത്ത്

  സ്കൂൾ വിദ്യാർത്ഥിനിയുടെ രാജിക്കത്ത്

  • Share this:
   അധ്യാപികയും കവയത്രിയുമായ നിഷ നാരായണന്റെ ഒരു ഫേസ്ബുക് പോസ്റ്റ് വൻ ജനശ്രദ്ധ നേടുകയാണ്. ഒരു വിദ്യാർത്ഥിനി ടീച്ചറിന് നൽകിയ രാജി കത്താണ് വിഷയം. സ്കൂൾ വിദ്യാർത്ഥിനി രാജി കത്ത് നൽകുകയോ എന്നാവും ബഹുഭൂരിപക്ഷം പേരും ചിന്തിച്ചിരിക്കുക. രാജി കത്ത് ഇക്കാര്യത്തിൽ നിർബന്ധമല്ലെങ്കിലും അത് നൽകാൻ മനസ്സ് കാട്ടിയ വിദ്യാർത്ഥിനിയുടെ നിഷ്കളങ്കതയാണ് ഇവിടെ ചർച്ചാ വിഷയം. ശ്രേയ എന്ന പേരുള്ള വിദ്യാർത്ഥിനി എഴുതി നൽകിയ കത്താണിത്. പോസ്ടിനോപ്പം ടീച്ചർ കുറിക്കുന്ന വാക്കുകൾ ഇതാണ്.   "അവളുടെ identity യെ ഞാന്‍ ആദരിക്കുന്നു.ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍, ഉദ്ദേശിച്ചിട്ടില്ല. ക്ളാസിലെ അവളുടെ ഉത്തരവാദിത്തത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍.ഇപ്പോഴത്തെകുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട്,അവളുടെ അനുവാദത്തോടെ തന്നെയാണ് fb യില്‍ ഇട്ടത്."

   ക്ലാസ് ലീഡർ ആയ കുട്ടി, മറ്റുള്ളവർ താൻ പറയുന്നത് കേൾക്കാത്തതിലാണ് കടുത്ത നിലപാടിലേക്ക് പോയതെന്ന് വ്യക്തം. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

   First published:
   )}