ഇന്റർഫേസ് /വാർത്ത /Life / Social Media Day |ഫ്രണ്ട്സ്റ്റര്‍ മുതൽ ഇൻസ്റ്റഗ്രാം വരെ; സമൂഹ മാധ്യമങ്ങളെക്കുറിച്ച് അറിയാം

Social Media Day |ഫ്രണ്ട്സ്റ്റര്‍ മുതൽ ഇൻസ്റ്റഗ്രാം വരെ; സമൂഹ മാധ്യമങ്ങളെക്കുറിച്ച് അറിയാം

എല്ലാ വര്‍ഷവും ജൂണ്‍ 30നാണ്  സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്നത്

എല്ലാ വര്‍ഷവും ജൂണ്‍ 30നാണ് സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്നത്

എല്ലാ വര്‍ഷവും ജൂണ്‍ 30നാണ് സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്നത്

  • Share this:

ഇന്നത്തെ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയ (social media) നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിട്ടുണ്ട്. ലോകത്ത് സംഭവിക്കുന്ന ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും നമ്മളെ രസിപ്പിക്കാനും സോഷ്യല്‍ മീഡിയ മുന്‍പന്തിയിലാണുള്ളത്. സോഷ്യല്‍ മീഡിയയുടെ വരവോടെ ജനങ്ങള്‍ക്കിടയിലുള്ള ആശയവിനിമയം (communication) എളുപ്പമായി എന്നു തന്നെ പറയാം. അതിനാലാണ് എല്ലാ വര്‍ഷവും ജൂണ്‍ 30ന് ലോകമെമ്പാടും സോഷ്യല്‍ മീഡിയ ദിനമായി (social media day) ആഘോഷിക്കുന്നത്.

സോഷ്യല്‍ മീഡിയ ദിനം: ചരിത്രവും പ്രാധാന്യവും

ആഗോളതലത്തിലുള്ള ആശയവിനിമയത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനവും പങ്കും ഉയര്‍ത്തിക്കാട്ടുന്നതിനായി 2010 ജൂണ്‍ 30 നാണ് സോഷ്യല്‍ മീഡിയ ദിനം ആദ്യമായി ആഘോഷിച്ചത്. 1997ല്‍ ആന്‍ഡ്രൂ വെയ്ന്റിച്ച് ആണ് 'സിക്‌സ് ഡിഗ്രീസ്' (six degrees) എന്ന ആദ്യത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഈ വെബ്സൈറ്റ് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ലിസ്റ്റ് ചെയ്യാനും ബുള്ളറ്റിന്‍ ബോര്‍ഡുകള്‍, സ്‌കൂള്‍ അഫിലിയേഷനുകള്‍, പ്രൊഫൈലുകള്‍ എന്നിവ പോലുള്ള മറ്റ് സവിശേഷതകള്‍ ആക്സസ് ചെയ്യാനും കഴിഞ്ഞു. സിക്സ് ഡിഗ്രി ഒരു മില്യണിലധികം ഉപയോക്താക്കളെ നേടിയെങ്കിലും 2001-ല്‍ പ്ലാറ്റ്‌ഫോം അടച്ചുപൂട്ടി.

തുടക്കത്തില്‍, ഫ്രണ്ട്സ്റ്റര്‍, മൈസ്പേസ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ആളുകള്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നു. കാലഘട്ടങ്ങള്‍ മാറുന്നതിനനുസരിച്ച്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ട്വിറ്റര്‍, ലിങ്ക്ഡിന്‍ തുടങ്ങിയ പുതിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചു.

Also Read-പ്രഭാതത്തിലെ മഞ്ഞുതുള്ളികള്‍ ചില്ലറക്കാരല്ല; ഇതാ അഞ്ച് ആരോഗ്യ ഗുണങ്ങള്‍

ആദ്യത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ഫ്രണ്ട്സ്റ്റര്‍' 2002ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അതിനുശേഷം 2003ല്‍ പ്രൊഫഷണലുകളെ കണക്ട് ചെയ്യുന്ന ആദ്യത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ലിങ്ക്ഡ്ഇന്‍' ആരംഭിച്ചു. തുടര്‍ന്ന് 2004ലാണ് ലോകമെമ്പാടും ഏറ്റവും അധികം പ്രചാരം നേടിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നായ ഫേസ്ബുക്ക് മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്ഥാപിച്ചത്.

Also Read-ഹൃദ്രോഗ സാധ്യത കൂടുതല്‍ പുരുഷന്മാരില്‍; ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ചെയ്യേണ്ടതെന്ത്?

ഏറ്റവും വലിയ ഓണ്‍ലൈന്‍ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് 2005ല്‍ ആരംഭിച്ചു. 2006ല്‍ മൈക്രോ ബ്ലോഗിങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററും അവതരിപ്പിച്ചു. ഇതിനിടെ 2010ല്‍ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോ ഷെയറിങ് സോഷ്യല്‍ മീഡിയ ആയ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചു.

സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റമാണ് കൊണ്ടുവന്നത്. ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ഉടനടി അപ്‌ഡേറ്റ് നല്‍കാനും മൈലുകള്‍ അകലെ ഇരിക്കുന്ന ഒരു വ്യക്തിയുമായി സന്ദേശങ്ങള്‍ കൈമാറാനും സോഷ്യല്‍ മീഡിയ അവസരം നല്‍കുന്നു. കൂടാതെ, എല്ലാ ആളുകളെയും ഒരേ വേദിയില്‍ കൊണ്ടുവന്ന് ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും സോഷ്യല്‍ മീഡിയ ആളുകളെ സഹായിക്കുന്നു.

സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചുള്ള കഥകള്‍ പങ്കുവെച്ചുകൊണ്ട് നമുക്ക് ഈ ദിനം അനുസ്മരിക്കാം. കഴിഞ്ഞുപോയ കാലത്തെ പ്രിയപ്പെട്ട പോസ്റ്റുകള്‍ പങ്കുവെയ്ക്കുക എന്നതാണ് ഈ ദിനം ആഘോഷിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം. ഈ സോഷ്യല്‍ മീഡിയ ദിനത്തില്‍ നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് സ്‌നേഹം പകരാം.

First published:

Tags: Facebook, Instagram, Social media, Twitter